വസ്തി ചികിത്സ ആയുർവേദത്തിൽ

" ऊनेऽब्दे पञ्च पूर्णेऽस्मिन्ना
सप्तभ्योऽङ्गुलानि षट्‌॥१०
सप्तमे सप्त, तान्यष्टौ द्वादशे, षोडशे नव।
द्वादशैव परं विंशाद्‌वीक्ष्य वर्षान्तरेषु च॥११
वयोबलशरीराणि प्रमाणमभिवर्द्धयेत्‌।
स्वाङ्गुष्ठेन समं मूले स्थौल्येनाग्रे कनिष्ठया॥"१२
( अ हृ सू वस्तिविधिः )

" ഊനേബ്ദേ പഞ്ചപൂർണേസ്മിന്നാ
സപ്തഭ്യോംഗുലാനി ഷൾ
സപ്തമേ സപ്ത താന്യഷ്ടൗ
ദ്വാദശേ ഷോഡശേ നവ.
ദ്വാദശൈവ പരം വിംശാൽ
വീക്ഷ്യ വർഷാന്തരേഷു ച
വയോബലശരീരാണി 
പ്രമാണമഭിവർദ്ധയേൽ
സ്വാംഗുഷ്ഠേന സമം മൂലേ 
സ്ഥൌല്യേനാഗ്രേ കനിഷ്ഠയാ ."

ഒരു വയസ്സ് തികയാത്തവർക്ക് അഞ്ചു
വിരലും ഒരു വയസ്സ് തികഞ്ഞാൽ ഏഴ്
വയസ്സാകുന്നത് വരെ ആറ് വിരലും 
ഏഴാമത്തെ വയസ്സിൽ ഏഴ് വിരലും 
പന്ത്രണ്ടാമത്തെ വയസ്സിൽ എട്ട് വിരലും
പതിനാറാമത്തെ വയസ്സിൽ ഒമ്പതു
വിരലും വസതിനേത്രത്തിന് നീളമുണ്ടാ
യിരിക്കണം. ഇരുപത് വയസ്സിന് മേൽ
പന്ത്രണ്ട് വിരൽ നീളം തന്നെ വേണം.
ഇതിനിടയിലുള്ള സംവത്സരങ്ങളിലും 
പ്രായത്തേയും ബലത്തേയും ശരീര
പുഷ്ടിയേയും ആലോചിച്ച് അളവ്
വർദ്ധിപ്പിക്കേണ്ടതാണ്. യന്ത്രമൂലം
തന്റെ പെരുവിരൽ വണ്ണത്തോട്
തുല്യമായും അഗ്രഭാഗം ചെറുവിരൽ 
വണ്ണത്തോട് തുല്യമായിരിക്കുകയും
വേണം.

" पूर्णेऽब्देऽङ्गुलमादाय तदर्द्धार्द्धप्रवर्द्धितम्‌।
त्र्यङ्गुलं परमं छिद्रं मूलेऽग्रे वहते तु यत्‌॥१३
मुद्गं माषं कलायं च क्लिन्नं कर्कन्धुकं क्रमात्‌।"
( अ हृ सू वस्तिविधिः )

" പൂർണ്ണേബ്ദേംഗുലമാദായ തദർദ്ധാർദ്ധപ്രവർദ്ധിതം 
ത്ര്യഗുലം പരമം ഛിദ്രം 
മൂലേഗ്രേ വഹതേ തു യൽ
മുദ്ഗം മാഷം കളായം ച
ക്ലിന്നം കർക്കന്ധുകം ക്രമാൽ."

വസ്തിനേത്രത്തിന്റെ ദ്വാരം ഒരു
വയസ്സ് തികഞ്ഞവന് ( ആറ് വിരൽ
നീളമുള്ള നേത്രത്തിന് ) മൂലഭാഗത്ത് 
ഒരംഗുലം ഉള്ളളവുള്ള പൊള്ളയും
അതിനെ അരയരയായി കൂട്ടി വർദ്ധി
പ്പിച്ച് ഇരുപത് വയസ്സിന് മേൽ മൂന്ന്
വിരൽ വട്ടവും ഉണ്ടായിരിക്കണം.
വസ്തി നേത്രത്തിന്റെ അഗ്രത്തിലുള്ള
സുഷിരം യഥാക്രമം ചെറുപയർ , ഉഴുന്ന് ,
കടല , കുതിർത്തകടല , ലന്തക്കുരു ഇവ
കടന്നുപോകാൻ തക്ക അളവോട് കൂടി
യതായിരിക്കണം.

" मूलच्छिद्रप्रमाणेन प्रान्ते घटितकर्णिकम्‌॥१४
वर्त्याऽग्रे पिहितं, मूले यथास्वं द्व्यङ्गुलान्तरम्‌।
कर्णिकाद्वितयं नेत्रे कुर्यात्‌ तत्र च योजयेत्‌॥१५
अजाविमहिषादीनां बस्तिं सुमृदितं दृढम्‌।
कषायरक्तं निश्छिद्रग्रन्थिगन्धशिरं तनुम्‌॥१६
ग्रन्थितं साधु सूत्रेण सुखसंस्थाप्यभेषजम्‌।
वस्त्यभावेऽङ्कपादं वा न्यसेद्वासोऽथवा घनम्‌॥"१७
( अ हृ सू वस्तिविधिः )

" മൂലച്ഛിദ്രപ്രമാണേന 
പ്രാന്തേ ഘടിതകർണ്ണികം
വർത്ത്യഗ്രേ പിഹിതം
മൂലേ യഥാസ്വം ദ്വ്യംഗുലാന്തരം.
കർണ്ണികാദ്വിതയം നേത്രേ 
കുര്യാൽ തത്ര ച യോജയേൽ
അജാവിമഹിഷാദീനാം 
വസ്തിം സുമൃദിതം ദൃഢം.
കഷായരക്തം നിശ്ഛിദ്രഗ്രന്ഥി
ഗന്ധശിരം തനും
ഗ്രഥിതം സാധു സൂത്രേണ സുഖസംസ്ഥാപ്യഭേഷജം 
വസ്ത്യഭാവേംകപാദം വാ 
ന്യസേദ്വാസോഥവാ ഘനം."

വസ്തിനേത്രത്തിന്റെ മൂലഭാഗത്ത്
എത്രമാത്രം പൊള്ള വേണമെന്ന്
പറഞ്ഞുവോ അത്രമാത്രം അഗ്രഭാഗ
ത്ത് നിന്ന് വിട്ട് അവിടെ ഒരു കർണ്ണിക
ഉണ്ടാക്കണം. അറ്റത്തുള്ള ദ്വാരം തിരി
വെച്ച് ഭദ്രമായി അടച്ചിരിക്കണം. മൂല
ഭാഗത്ത് അവരവരുടെ കൈക്ക് രണ്ട്
വിരൽ ഇടവിട്ട് രണ്ട് കർണ്ണിക ഉണ്ടാ
ക്കിയിരിക്കണം. വസ്തി അങ്ങോട്ടുമി
ങ്ങോട്ടുമായിപ്പോകാതെ വെച്ചു കെട്ടു
ന്നതിനാണിത്. വസ്തിയായുപയോഗി
ക്കേണ്ടത് അജാവിമഹിഷാദികളുടെ
മൂത്രാശയത്തെയാണ്. അതു ലക്ഷണ
യുക്തമായി വരുമാറ് നല്ലവണ്ണം ഊറയ്
ക്കിട്ട് പാകപ്പെടുത്തിയെടുത്തതും 
മരുന്ന് സുഖമായിട്ടൊഴിച്ച് നിർത്തി
ചരട് കൊണ്ട് വേണ്ട മാതിരിയിൽ
കോർത്ത് കെട്ടാൻ പറ്റുന്ന വിധത്തി
ലുമായിരിക്കണം. മൂത്രാശയം കിട്ടാതെ
വന്നാൽ അംകപാദമോ ? കട്ടിയുള്ള
തുണിയോ പകരമായുപയോഗിക്കണം.

" निरूहमात्रा प्रथमे प्रकुञ्चो वत्सरे परम्‌।
प्रकुञ्चवृद्धिः प्रत्यब्दं यावत्षट्‌प्रसृतास्ततः॥१८
प्रसृतं वर्द्धयेदूर्ध्वं द्वादशाष्टादशस्य तु।
आसप्ततेरिदं मानं, दशैव प्रसृताः परम्‌॥१९
यथायथं निरूहस्य पादो मात्राऽनुवासने।"
( अ हृ सू वस्तिविधिः )

" നിരുഹമാത്രാ പ്രഥമേ 
പ്രകുഞ്ചോ വത്സരേ പരം.
പ്രകുഞ്ചവൃദ്ധിഃ പ്രത്യബ്ദം 
യാവൽ ഷൾ പ്രസൃതാസ്തതഃ
പ്രസൃതം വർദ്ധയേദൂർദ്ധ്വം
ദ്വാദശാഷ്ടാദശസ്യ തു 
ആസപ്തതേരിദം മാനം
ദശൈവ പ്രസൃതാഃ പരം
യഥായഥം നിരൂഹസ്യ 
പാദോ മാത്രാനുവാസനേ."

നിരൂഹത്തിന്റെ അളവ് ഒന്നാമത്തെ
വയസ്സിന് ഒരു പലം വേണ്ടതാകുന്നു.
അതിനു മേൽ ഓരോ വയസ്സ് തോറും
ഓരോ പലം അധികമായി കൂട്ടണം.
ഇങ്ങനെ പന്ത്രണ്ട് വയസ്സ് വരെ പന്ത്ര
ണ്ട് പലം . പതിമൂന്നാം വയസ്സ് മുതൽ
ഓരോ വയസ്സ് തോറും ഈരണ്ട് പലം 
വർദ്ധിപ്പിച്ച് പതിനെട്ട് വയസ്സായവന് 
ഇരുപത്തിനാല് പലം ആയിത്തീരും. 
പിന്നെ എഴുപത് വയസ്സ് വരെയും
24 പലം തന്നെ മതി. എഴുപത്
വയസ്സ് കഴിഞ്ഞാൽ ഇരുപത് പലം
മതിയാകുന്നതാണ്. നിരൂഹത്തിന്
പറഞ്ഞതിന്റെ നാലിലൊന്ന് സ്നേഹ
വസ്തിയുടെ മാത്രയാകുന്നു.

" आस्थाप्यं स्नेहितं स्विन्नं शुद्धं लब्धबलं पुनः॥२०
अन्वासनार्हं विज्ञाय पूर्वमेवानुवासयेत्‌।
शीते वसन्ते च दिवा रात्रौ केचित्ततोऽन्यथा॥" २१
( अ हृ सू वस्तिविधिः )

" ആസ്ഥാപ്യം സ്നേഹിതം സ്വിന്നം 
ശുദ്ധം ലബ്ധബലം പുനഃ
അന്വാസനാർഹം വിജ്ഞായ പൂർവമേവാനുവാസയേൽ
ശീതേ വസന്തേ ച ദിവാ 
രാത്രൌ കേചിത്തതോത്യന്യഥാ."

ആസ്ഥാപനത്തിന് അർഹനായവനെ
സ്നേഹസ്വേദനവും ശോധനവും
ചെയ്ത് പിന്നെ പൂർവ്വസ്ഥിതിയിൽ
ബലമുണ്ടാക്കിയിട്ട് ,അന്വാസനത്തിന് അർഹനാണെങ്കിൽ ആദ്യം അന്വാസനം ചെയ്യണം. സ്നേഹവസ്തി ഹേമന്ത
ശിശിരങ്ങളിലും വസന്തത്തിലും 
പകൽ സമയങ്ങളിലാണ് പ്രയോഗിക്കേ
ണ്ടത്. മറ്റു കാലങ്ങളിൽ ( ഗ്രീഷ്മവർഷ
ശരത്തുക്കളിൽ )രാത്രിയിലുമാകാമെന്ന്
ചിലർ പറയുന്നു.

" अभ्यक्तस्नातमुचितात्पादहीनं हितं लघु।
अस्निग्धरूक्षमशितं सानुपानं द्रवादि च॥२२
कृतचङ्‌क्रमणं मुक्तविण्मूत्रं शयने सुखे।
नात्युच्छ्रिते च नोच्छीर्षे संविष्टं वामपार्श्वतः॥"२३
( अ हृ सू वस्तिविधिः )

" അഭ്യക്തസ്നാതമുചിതാൽ
പാദഹീനം ഹിതം ലഘു 
അസ്നിഗ്ദ്ധരൂക്ഷമശിതം 
സാനുപാനം ദ്രവാദി ച
കൃതചംക്രമണം മുക്ത-
-വിൺമൂത്രം ശയനേ സുഖേ 
നാത്യുച്ഛ്രിതേ ച നോച്ഛീർഷേ 
സംവിഷ്ടം വാമപാർശ്വതഃ "

അനുവാസനാർഹനായവൻ എണ്ണ 
തേച്ചു കുളിച്ചു പതിവായി ഭക്ഷിക്കു
ന്നതിന്റെ നാലിലൊന്ന് കുറച്ച് ,ഹിത
മായും ലഘുവായും സ്നിദ്ധമല്ലാതെയും
രൂക്ഷമല്ലാതെയും അനുപാനത്തോട്
കൂടിയതും ദ്രവരൂപവുമായ അന്നത്തെ
 ഭക്ഷിച്ച് മന്ദമായി നടക്കണം. മലമൂത്ര
വേഗങ്ങളുണ്ടെങ്കിൽ വിസർജ്ജിക്കണം.
അതിന്ശേഷം അധികം പൊക്കമില്ലാ
ത്തതും തല വെക്കുന്ന സ്ഥലം ഉയർന്നി
രിക്കാത്തതുമായ സുഖകരമായ 
കട്ടിലിൽ ഇടതുവശം ചരിഞ്ഞ് കിടന്ന് 
വലത്തേകാൽ മടക്കിയും ഇടത്തേക്കാ
ൽ നീട്ടിയും വെച്ച് കൊണ്ട് കിടക്കുന്നവ
നിൽ സ്നേഹവസ്തി പ്രയോഗിക്കണം.
"अथास्य नेत्रं प्रणयेत्स्निग्धे स्निग्धमुखं गुदे॥२४
उच्छ्वास्य बस्तिं वदने बद्धा हस्तमकम्पयन्‌।
पृष्ठवंशं प्रति ततो नातिद्रुतविलम्बितम्‌॥२५
नातिवेगं न वा मन्दं सकृदेव प्रपीडयेत्‌।
सावशेषं च कुर्वीत वायुः शेषे हि तिष्ठति॥ "२६
( अ हृ सू वस्तिविधिः )

" അഥാസ്യ നേത്രം പ്രണയേൽ
സ്നിഗ്ദ്ധേ സ്നിഗ്ദ്ധമുഖം ഗുദേ
ഉച്ഛ്വാസ്യ വസ്തിംവദനേ 
ബദ്ധ്വാഹസ്തമകമ്പയൻ.
പൃഷ്ഠവംശം പ്രതി തതോ 
നാതിദ്രുതവിളംബിതം
നാതിവേഗം ന വാ മന്ദം 
സകൃദേവ പ്രപീഡയേത്.
സാവശേഷം ച കുർവീത
വായുഃ ശേഷേ ഹി തിഷ്ഠതി."

സ്നേഹവസ്തിക്ക് തയ്യാറായി കിടക്കുന്ന
വന്റെ ഗുദത്തിലും , സ്നേഹമൊഴിച്ച്
വീർപ്പിച്ച വസ്തിനേത്രത്തിന്റെ മുഖ
ത്തും നൈപുരട്ടി നേത്രമുഖത്തെ പൃഷ്ഠ
വംശത്തിന്റെ നേരെ കൈക്ക് വിറയലു
ണ്ടാകാതെ അതിവേഗത്തോടും അതി
മന്ദതയോടും കൂടാതെ വസ്തിയിൽ 
ഞെക്കി ഒറ്റ പ്രാവശ്യമായി ഔഷധത്തെ ഗുദത്തിലൂടെ അകത്താക്കണം. വായു 
അകത്ത് കടക്കാതിരിക്കാൻ കുറച്ച് 
സ്നേഹം വസ്തിയിൽ ബാക്കി 
വെക്കേണ്ടതാണ്.

" निवृत्तिकालः परमस्त्रयो यामास्ततः परम्‌॥३०
अहोरात्रमुपेक्षेत, परतः फलवर्तिभिः।
तीक्ष्णैर्वा बस्तिभिः कुर्याद्यत्नं स्नेहनिवृत्तये॥"३१
( अ हृ सू वस्तिविधिः )

" നിവൃത്തികാലഃ പരമസ്ത്രയോ 
യാമാസ്തതഃ പരം
അഹോരാത്രമുപേക്ഷേത
പരതഃ ഫലവർത്തിഭിഃ 
തീക്ഷ്ണൈർവാ വസ്തിഭിഃ 
കുര്യാദ്യത്നം സ്നേഹനിവൃത്തയേ."

സ്നേഹം പുറത്ത് പോവാനുള്ള പരമ
മായ സമയം മൂന്ന് യാമമാകുന്നു.അത് കഴിഞ്ഞിട്ടും പോകാതിരുന്നാൽ അന്ന്
പകലും രാത്രിയും സ്നേഹ നിവൃത്തി
ക്കായി ഒന്നും ചെയ്യേണ്ടതില്ല. പിറ്റേന്ന്
രാവിലെ ഫലവർത്തികൾ വെച്ചോ തീക്ഷ്ണവസ്തികൾ പ്രയോഗിച്ചോ സ്നേഹത്തെ നിവർത്തിപ്പിക്കാൻ
ശ്രമിക്കണം.
" अतिरौक्ष्यादनागच्छन्न चेज्जाड्यादिदोषकृत्‌।
उपेक्षेतैव हि ततोऽध्युषितश्च निशां पिबेत्‌॥३२
प्रातर्नागरधान्याम्भः कोष्णं, केवलमेव वा।"
( अ हृ सू वस्तिविधिः )

" അതിരൌക്ഷ്യാദനാഗച്ഛൻ 
ന ചേജ്ജാള്യാദിദോഷകൃത് 
ഉപേക്ഷേതൈവ ഹി തതോ-
-ധ്യുഷിതശ്ച നിശാം പിബേൽ
പ്രാതർനാഗരധാന്യാംഭഃ 
കോഷ്ണം കേവലമേവ വാ."

കോഷ്ഠത്തിന്റെ അതിരൂക്ഷത മൂലം
സ്നേഹം പുറത്ത് പോകാതിരുന്ന്
ജാള്യം മുതലായ ദോഷങ്ങളെ 
ഉണ്ടാക്കുന്നില്ലെങ്കിൽ സ്നേഹനിവൃ
ത്തിക്കായി യാതൊന്നും ചെയ്യേണ്ട
തില്ല. ഇത്തരം അവസ്ഥയിൽ രാത്രി
മുഴുവനും ഉപവസിച്ചിട്ട് പിറ്റേന്ന് 
രാവിലെ ചുക്കും കൊത്തമല്ലിയും
ഇട്ട് കുറുക്കിയ ഉഷ്ണജലമോ വെറും
ചൂട് വെള്ളമോ കുടിക്കണം.

" आगतौ परमः कालो मुहूर्तो मृत्यवे पर:॥४७
तत्रानुलोमिकं स्नेहक्षारमूत्राम्लकल्पिता ।
त्वरितं स्निग्धतीक्ष्णोष्णं बस्तिमन्यं प्रपीडयेत्‌॥४८
विदद्यात्फलवर्तिं वा स्वेदनोत्रासनादि च।"
( अ  हृ  सू वस्तिविधिः )

" ആഗതൌ പരമഃ കാലോ 
മുഹൂർത്തോ മൃത്യവേ പരം
തത്രാനുലോമികം സ്നേഹ
ക്ഷാരമൂത്രാമ്ലകല്പിതം 
ത്വരിതം സ്നിഗ്ദ്ധതീക്ഷ്ണോഷ്ണം 
വസ്തിമന്യം പ്രപീഡയേത്
വിദധ്യാൽ ഫലവർത്തിം വാ 
സ്വേദനോത്ത്രാസനാദി ച. " 

നിരൂഹം പ്രയോഗിച്ചാൽ പരമാവധി
സമയമായ രണ്ട് നാഴികക്കുള്ളിൽ
പുറത്ത് പോവണം . രണ്ടു നാഴിക
കഴിഞ്ഞിട്ടും പോയില്ലെങ്കിൽ വായു
വിന് അനുകൂലമായതും  സ്നേഹ
ദ്രവ്യം , ക്ഷാരം , മൂത്രം , അമ്ലദ്രവ 
ങ്ങൾ ഇവ ചേർത്തുണ്ടാക്കിയതും
സ്നിഗ്ദ്ധതീക്ഷ്ണോഷ്ണ ഗുണ
ങ്ങളുള്ളതുമായ വേറെ ഒരു വസ്തി
കൂടെ വളരെ പെട്ടെന്ന് പ്രയോഗിക്ക
ണം . ഫലവർത്തി വെക്കുന്നതും
വിയർപ്പിക്കുന്നതും പലപ്രകാരത്തി
ൽ ഭയപ്പെടുത്തുന്നതും ഹിതമാകുന്നു.
"एकं त्रीन्‌ वा वलासे तु स्नेहवस्तीन्‌ प्रकल्पयेत्‌॥
पञ्च वा सप्त वा पित्ते, नवैकादश वाऽनिले।
पुनस्ततोऽप्ययुग्मांस्तु पुनरास्थापनं ततः॥५५
कफपित्तानिलेष्वन्नं यूषक्षीररसैः क्रमात्‌। "
( अ हृ सू वस्तिविधिः )

" ഏകം ത്രീൻ വാ വലാസേ തു
സ്‌നേഹവസ്തീൻ പ്രകല്പയേൽ
പഞ്ച വാ സപ്ത വാ പിത്തേ
നവൈകാദശ വാനിലേ
പുനസ്തതോപ്യയുഗ്മാംസ്തു
പുനരാസ്ഥാപനം തതഃ
കഫപിത്താനിലേഷ്വന്നം 
യൂഷക്ഷീരരസൈഃ ക്രമാൽ ."

ശ്ലേഷ്മവികാരത്തിൽ ഒന്നോ മൂന്നോ
സ്നേഹ വസ്തികൾ പ്രയോഗിക്കണം.
പിത്ത വികാരത്തിൽ അഞ്ചോ ഏഴോ
സ്നേഹവസ്തികളും വാതവികാരത്തി
ൽ ഒമ്പതോ പതിനൊന്നോ സ്നേഹ
വസ്തികളും പ്രയോഗിക്കേണ്ടതാണ്.
അതിന് ശേഷവും വേണമെങ്കിൽ 
അയുഗ്മങ്ങളായുള്ള ( ഒന്ന് മൂന്ന് 
ഇങ്ങനെ ഒറ്റയായ)സ്നേഹവസ്തികൾ 
പ്രയോഗിക്കാം .സ്നേഹ വസ്തികൾ
ക്കിടയിൽ കഷായവസ്തി പ്രയോഗി
ക്കേണ്ടതാണ്. വസ്തി കഴിഞ്ഞിട്ടുള്ള
ഭക്ഷണത്തിന് ചോറിൽ ചേർത്ത് കഴി
ക്കാൻ കഫരോഗിക്ക് ധാന്യയൂഷവും
പിത്തരോഗിക്ക് പാലും വാതരോഗിക്ക് 
മാംസരസവും ഹിതമാകുന്നു.

" त्रिभ्यः परं बस्तिमतो नेच्छन्त्यन्ये चिकित्सकाः।
न हि दोषश्चतुर्थोऽस्ति पुनर्दीयेत यं प्रति॥"६०
( अ हृ सू वस्तिविधिः )

" ത്രിഭ്യഃ പരം വസ്തിമതോ 
നേച്ഛന്ത്യന്യേ ചികിത്സകാഃ
ന ഹി ദോഷശ്ചതുർത്ഥോസ്തി
പുനർദ്ദീയേത യം പ്രതി."

മേല്പറഞ്ഞ കാരണങ്ങളാൽ മൂന്നില
ധികം വസ്തി വേണമെന്ന് ചികിത്സ
കർ കരുതുന്നില്ല. മൂന്ന് വസ്തികൾ
കൊണ്ട് മൂന്ന് ദോഷങ്ങളും ക്രമേണ
ശമിക്കും. നാലാമതായിട്ട് ഒരു ദോഷ
മില്ല. അതിനാൽ മൂന്ന് വസ്തി തന്നെ
മതിയെന്നാണഭിപ്രായം.
" प्राक्स्नेह एकः पञ्चान्ते द्वादशास्थापनानि च 
सान्वासनानि कर्मैवं बस्तयस्त्रिंशदीरिताः।"
( अ हृ सू वस्तिविधिः )

" പ്രാക്‌സ്നേഹ ഏകഃ പഞ്ചാന്തേ ദ്വാദശാസ്‌ഥാപനാനി ച
സാന്വാസനാനി കർമ്മൈവം വസ്തയസ്ത്രിംശദീരിതാഃ "

 ആദ്യം ഒന്നും അവസാനം അഞ്ചും 
ഇങ്ങനെ ആറ് സ്നേഹവസ്തികളും
ഇടയിൽ പന്ത്രണ്ട് സ്നേഹവസ്തികളും 
പന്ത്രണ്ട് കഷായവസ്തികളും ഇങ്ങനെ
മുപ്പതു വസ്തികളെ കർമ്മവസ്തി 
എന്ന് പറയുന്നു.

" कालः पञ्चदशैकोत्र प्राक् स्त्रेहोऽन्तेत्रयस्तथा ॥ 
षट् पञ्च बस्त्यन्तरिताः योगोष्टौ बस्तयोऽत्र तु । 
त्रयो निरूहाः स्नेहाश्च स्नेहावाद्यन्तयोरुभौ ॥ "५९
( अ हृ सू वस्तिविधिः )

" കാലഃ പഞ്ചദശൈകോത്ര
പ്രാക് സ്നേഹോന്തേ ത്രയസ്തഥാ
ഷട് പഞ്ച വസ്ത്യന്തരിതാഃ 
യോഗോഷ്ടൌ വസ്തയോത്ര തു 
ത്രയോ നിരൂഹാഃ സ്നേഹാശ്ച സ്നേഹാവാദ്യന്തയോരുഭൗ."

ആദിയിലൊന്നും അവസാനത്തിൽ
മൂന്നുമായിട്ട് സ്നേഹവസ്തികൾ
നാല് . ഇടയിൽ അഞ്ച് കഷായ
വസ്തികളും ആറ് സ്നേഹവസ്തി
കളും . ഇങ്ങനെ പതിനഞ്ചു വസ്തി
കളാണ് കാലവസ്തികൾ . ആദ്യവും
അവസാനവും സ്നേഹവസ്തികൾ
ഓരോന്ന് . ഇടയിൽ കഷായവസ്തി
കൾ മൂന്ന് , സ്നേഹ വസ്തികൾ മൂ
ന്ന് . ഇങ്ങനെ എട്ടു വസ്തികൾക്ക്
യോഗവസ്തിയെന്ന് പേർ.

" स्नेहबस्तिं निरूहं वा नैकमेवातिशीलयेत् ।६५
उत्क्लेशाग्निवधौ स्नेहान्निरूहान्मरुतो भयम् ॥ 
तस्मान्निरूढः स्नेह्यः स्यान्निरूह्यश्चानुवासितः ।६६ स्नेहशोधनयुक्त्यैवं बस्तिकर्म त्रिदोषजित् ॥" 
( अ. हृ. वस्तिविधि )

" സ്നേഹവസ്തിം നിരൂഹം വാ നൈകമേവാതിശീലയേത് 
ഉത്ക്ലേശാഗ്നിവധൌ സ്നേഹാ-
-ന്നിരൂഹാന്മരുതോ ഭയം 
തസ്മാന്നിരൂഢഃ സ്നേഹ്യഃ സ്യാന്നിരൂഹ്യശ്ചാനുവാസിതഃ സ്നേഹശോധനയുക്ത്യൈവം 
വസ്തികർമ്മ ത്രിദോഷജിൽ ."

സ്നേഹവസ്തിയെ നിരൂഹത്തോട്
കൂടാതെയും നിരൂഹത്തെ സ്നേഹ
വസ്തിയോട് കൂടാതെയും അധിക
മായി പ്രയോഗിക്കരുത്. സ്നഹത്തി
ന്റെ അതിയോഗത്താൽ ഉൽക്ലേശ
വും അഗ്നിമാന്ദ്യവുമുണ്ടാകും. കഷാ
യ വസ്തിയുടെ അതിയോഗത്താൽ
വായുവും കോപിക്കും. അതുകൊണ്ട്
കഷായവസ്തി ചെയ്തവന് സ്നേഹ
വസ്തിയും സ്നേഹവസ്തി ചെയ്തവ
ന് കഷായവസ്തിയും പ്രയോഗിക്കേണ്ട
താണ്. ഇപ്രകാരം സ്നേഹശോധനങ്ങ
ളുടെ സമ്യഗ്യോഗം ഉണ്ടാക്കുന്ന വസ്തി
കർമ്മം മൂന്ന് ദോഷങ്ങളെയും ശമിപ്പി
ക്കുന്നു.

Comments