Random Post

നിരൂഹ വസ്തി ചികിത്സ

" क्वाथयेद्विंशतिपलं द्रव्यस्याष्टौ फलानि च॥३८
ततः क्वाथाच्चतुर्थांशं स्नेहं वाते प्रकल्पयेत्‌।
पित्ते स्वस्थे च षष्ठांशमष्टमांशं कफेऽधिके॥३९
सर्वत्र चाष्टमं भागं कल्काद्भवति वा यथा।
नात्यच्छसान्द्रता बस्तेः पलमात्रं गुडस्य च॥४०
मधुपट्वादिशेषं च युक्त्या सर्वं तदेकतः।
उष्णाम्बुकुम्भीबाष्पेण तप्तं खजसमाहतम्‌॥४१॥
प्रक्षिप्य बस्तौ प्रणयेत्पायौ नात्युष्णशीतलम्‌।
नातिस्निग्धं न वा रूक्षं नातितीक्ष्णं न वा मृदु॥४२॥
नात्यच्छसान्द्रं नोनातिमात्रं नापटु नाति च।
लवणं तद्वदम्लं च पठन्त्यन्ये तु तद्विदः॥४३॥
मात्रां त्रिपलिकां कृर्यात्स्नेहमाक्षिकयोः पृथक्‌।
कर्षार्द्धं माणिमन्थस्य स्वस्थे कल्कपलद्वयम्‌॥४४॥
सर्वद्रवाणां शेषाणां पलानि दश कल्पयेत्‌।"
( अ हृ सू वस्तिविधिः )

" ക്വാഥയേദ്വിംശതിപലം 
ദ്രവ്യസ്യാഷ്ടൌ ഫലാനി ച
തതഃ ക്വാഥാച്ചതുർത്ഥാംശം 
സ്നേഹം വാതേ പ്രകല്പയേൽ
പിത്തേ സ്വസ്ഥേ ച ഷഷ്ഠാംശ
മഷ്ടമാംശം കഫേധികേ
സർവത്ര ചാഷ്ടമം ഭാഗം 
കൽക്കാദ്ഭവതി വാ യഥാ 
നാത്യച്ഛസാന്ദ്രതാ വസ്തേ:
പലമാത്രം ഗുഡസ്യ ച
മധുപട്വാദി ശേഷം ച
യുക്ത്യാ സർവം തദേകതഃ 
ഉഷ്ണാംബുകുംഭീബാഷ്പേണ 
തപ്തം ഖജസമാഹതം
പ്രക്ഷിപ്യ വസ്തൌ പ്രണയേൽ
പായൌ നാത്യുഷ്ണശീതളം 
നാതിസ്നിഗ്ധം ന വാ രൂപം 
നാതിതീക്ഷണം ന വാ മൃദു
നാത്യച്ഛസാന്ദ്രം നോനാതിമാത്രം
നാപടു നാതി ച 
ലവണം തദ്വദമ്ലം ച 
പഠന്ത്യന്യേ തു തദ്വിദഃ
മാത്രാം ത്രിപാലികാം കുര്യാൽ സ്നേഹമാക്ഷികയോഃ പൃഥക് 
കർഷാർദ്ധം മാണിമന്ഥസ്യ 
സ്വസ്ഥേ കൽക്കപലദ്വയം
സർവദ്രവാണാം ശേഷാണാം
പലാനി ദശ കൽപയേൽ. "

നിരൂഹത്തിന് വേണ്ട ദ്രവ്യങ്ങൾ
പ്രധാനമായി ക്വാഥം , കല്ക്കം ,
സ്നേഹം എന്നിവയാണ്. ഇവയ്ക്ക്
പുറമേ തേൻ , ഇന്തുപ്പ് , ശർക്കര , 
അമ്ലദ്രവ്യങ്ങൾ മുതലായവയുമുണ്ട്.
നിരൂഹത്തിന്റെ കൂടിയ മാത്ര ഇരുപ
ത്തിനാല് പലമാണല്ലോ.ഇരുപത് പലം
മരുന്നും എട്ട് മലങ്കാരക്കയും ചേർത്ത്
കഷായമാക്കി വെക്കണം. വാതം
അധികമായിട്ടുള്ളതിൽ കഷായത്തി
ന്റെ നാലിലൊരുഭാഗവും പിത്തം 
അധികമായുള്ളതിലും സ്വസ്ഥനിലും 
ആറിലൊരു ഭാഗവും കഫംഅധികമാ
യിരിക്കുന്നതിൽ എട്ടിലൊരു ഭാഗവും 
സ്നേഹം ചേർക്കണം. എല്ലാറ്റിലും
കല്ക്കം എട്ടിലൊരുഭാഗം ചേർക്കണം . 
വസ്തിക്കുള്ള കഷായം അധികം നേർ
ക്കാതെയും കൊഴുക്കാതെയുമായി
ത്തീരാത്തവിധം കല്ക്കം ചേർക്കണം. 
ശർക്കര ഒരു പലവും തേൻ , ഇന്തുപ്പ് 
മുതലായവ യുക്തമായ അളവിലുമാ
യിരിക്കണം.. ഇപ്പറഞ്ഞവയെല്ലാം ഒരു
പാത്രത്തിൽ ഒന്നാകെ ചേർത്ത് 
ചട്ടുകം കൊണ്ട് നന്നായി ഇളക്കി യോ
ജിപ്പിച്ച് തിളച്ച വെള്ളത്തിന്റെ ആവി 
കൊണ്ട് ചൂടാക്കി വസ്തിയിലൊഴിച്ച് ഗുദത്തിലേക്ക് കടത്തണം. വസ്തി അത്യുഷ്ണമോ അതിശീതമോ അതി
സ്നിഗ്ധമോ അതിരൂക്ഷമോ അതിതീ
ക്ഷ്ണമോ അതിമൃദുവോ ആവരുത് . 
ഏറെ നേർത്തതോ ഏറെ കൊഴുത്ത
തോ ആയിരിക്കരുത്. മാത്ര കുറയാനോ കൂടാനോ പാടില്ല. ഉപ്പ് , പുളി ഇവ ചേർ
ക്കാതിരിക്കുകയോ അധികം ചേർക്കുക
യോ ചെയ്യരുത്. മറ്റു ചില ആചാര്യന്മാർ , സ്വസ്ഥനിൽ പ്രയോഗിക്കുന്ന വസ്തിക്ക് 
സ്നേഹത്തിന്റെയും തേനിന്റെയും മാത്ര
മൂന്നുപലം വീതവും ഇന്തുപ്പ് ഒന്നരക്കഴ
ഞ്ചും കൽക്കദ്രവ്യം രണ്ടു പലവും ബാ
ക്കിയുള്ള എല്ലാ ദ്രവദ്രവ്യങ്ങളുടെയും 
മാത്ര പത്തുപലവുമായിരിക്കണമെന്ന് അഭിപ്രായപ്പെടുന്നു.

" उत्तानो दत्तमात्रे तु निरूहे तन्मना भवेत्‌॥४६
कृतोपधानः सञ्जातवेगश्चोत्कटकः सृजेत्‌॥"
( अ हृ सू वस्तिविधिः )

" ഉത്താനോ ദത്തമാത്രേ തു 
നിരൂഹേ തന്മനാ ഭവേൽ
കൃതോപധാനഃ സഞ്ജാത
വേഗശ്ചോത്കടകഃ സൃജേൽ."

നിരൂഹം കടത്തിക്കഴിഞ്ഞ ഉടൻ
മലർന്ന് തലയണയും വെച്ച് കിട
ന്ന് അതിൽ തന്നെ മനസ്സ് വെച്ചി
രിക്കണം. മലവേഗം ഉണ്ടായിക്ക
ഴിഞ്ഞാൽ എഴുന്നേറ്റ് കുത്തിയിരു
ന്ന് മലത്തെ വിസർജ്ജിക്കണം.

Post a Comment

0 Comments