ഉത്ക്ലേശിപ്പിച്ചിട്ട് നല്ലവണ്ണംശോധനം ചെയ്തു കളയുന്നു.

" मलो हि देहादुत्क्लेश्य ह्रियते वाससो यथा॥५८
स्नेहस्वेदैस्तथोत्क्लिष्टः शोध्यते शोधनैर्मलः।"
( अ. हृ सू. वमनविरेचन विधि )

" മലോ ഹി ദേഹാദുത്ക്ലേശ്യ
ഹ്രീയതേ വാസസോ യഥാ
സ്നേഹസ്വേദൈസ്തഥോത്ക്ലിഷ്ടഃ 
ശോധ്യതേ ശോധനൈർമ്മലഃ "

എപ്രകാരമാണോ വസ്ത്രങ്ങളിൽ 
നിന്ന് സോപ്പ് മുതലായവ കൊണ്ട്
അഴുക്കിനെ കഴുകിക്കളയുന്നത്
അപ്രകാരം ശരീരത്തിന്റെ അന്തർ 
ഭാഗത്തും ധാതുക്കളിലും സ്രോത
സ്സുകളിലും ലീനമായിരിക്കുന്ന 
ദോഷങ്ങളെ (മലങ്ങളെ ) സ്നേഹസ്വേദങ്ങൾ 
കൊണ്ട് ഉത്ക്ലേശിപ്പിച്ചിട്ട് നല്ലവണ്ണം
ശോധനം ചെയ്തു കളയുന്നു.

Comments