അതിശ്രേഷ്ഠമായ വസ്തി കഷായവസ്തി , സ്നേഹവസ്തി , ഉത്തരവസ്തി

वस्तिविधिः

" वातोल्बणेषु दोषेषु वाते वा वस्तिरिष्यते।
उपक्रमाणां सर्वेषां सोऽग्रणीस्त्रिविधस्तु सः॥१
निरूहोऽन्वासनं वस्तिरुत्तरः तेन साधयेत्‌।
गुल्मानाहखुडप्लीहशुद्धातीसारशूलिनः॥२
जीर्णज्वरप्रतिश्यायशुक्रानिलमलग्रहान्‌।
वर्ध्माश्मरीरजोनाशान्‌ दारुणांश्चानिलामयान्‌॥"३
( अ हृ सू वस्तिविधिः )

" വാതോല്ബണേഷു ദോഷേഷു 
വാതേ വാ വസ്തിരിഷ്യതേ.
ഉപക്രമാണാം സർവേഷാം സോऽഗ്രണീസ്ത്രിവിധസ്തു സഃ
നിരൂഹോന്വാസനം വസ്തിരുത്തരഃ 
തേന സാധയേൽ
ഗുല്മാനാഹഖുഡപ്ലീഹ
ശുദ്ധാതീസാരശൂലിനഃ
ജീർണ്ണജ്വരപ്രതിശ്യായ
ശുക്ലാനിലമലഗ്രഹാൻ 
വർദ്ധ്മാശ്മരീരജോനാശാൻ ദാരുണാംശ്ചാനിലാമയാൻ."

വാതാധിക്യത്തോട് കൂടിയ ദോഷങ്ങൾ
ക്കും വാതത്തിനും വസ്തി ഹിതമാകു
ന്നു. എല്ലാ ചികിത്സകളിലും വെച്ച് 
അതിശ്രേഷ്ഠമായ വസ്തി കഷായ
വസ്തി , സ്നേഹവസ്തി , ഉത്തര
വസ്തി ഇങ്ങനെ മുന്ന് വിധത്തിലാ
കുന്നു . വസ്തി കൊണ്ട് സാദ്ധ്യങ്ങളാ
യ രോഗങ്ങൾ ഗുല്മം , ആനാഹം , വാതശോണിതം , പ്ലീഹ , ശുദ്ധാതിസാരം , ശൂല ,ജീർണ്ണജ്വരം , പീനസം ,ശുക്ലരോധം, 
മൂഢവാതം , മലബന്ധം , വൃദ്ധി , അശ്മ
രി, രജോനാശം , കൃഛ്രസാദ്ധ്യങ്ങളായ 
വാതവ്യാധികൾ എന്നിവയാകുന്നു.

Comments