Random Post

കഷായവസ്തിക്ക് അയോഗ്യന്മാരാകുന്നു

" अनास्थाप्यास्त्वतिस्निग्धः क्षतोरस्को भृशं कृशः।
आमातिसारी वमिमान्‌ संशुद्धो दत्तनावनः॥४
श्वासकासप्रसेकार्शोहिध्माध्मानाल्पवह्नय:।
शूनपायुः कृताहारो बद्धच्छिद्रोदकोदरी॥५
कुष्ठी च मधुमेही च मासान्‌ सप्त च गर्भिणी।"
( अ हृ सू वस्तिविधिः )

" അനാസ്ഥാപ്യാസ്ത്വതിസ്നിഗ്ധഃ ക്ഷതോരസ്കോ ഭൃശം കൃശഃ 
ആമാതിസാരീ വമിമാൻ
സംശുദ്ധോ ദത്തനാവനഃ
ശ്വാസകാസപ്രമേഹാർശോ
ഹിദ്ധ്മാധ്മാനാല്പ വഹ്നയഃ 
ശൂനപായുഃ കൃതാഹാരോ 
ബദ്ധച്ഛിദ്രോദകോദരീ
കുഷ്ഠീ ച മധുമേഹീ ച 
മാസാൻ സപ്ത ച ഗർഭിണീ ."

അതിസ്നിഗ്ദ്ധനും , ഉരക്ഷതമുള്ള
വനും , ഏറ്റവും കൃശനും , ആമാതി
സാരമുള്ളവനും , ഛർദ്ദിയുള്ളവനും
ശോധനം ചെയ്തിരിക്കുന്നവനും ,
നസ്യം ചെയ്തിരിക്കുന്നവനും , ശ്വാസം,
കാസം , പ്രമേഹം , അർശസ്സ് ,ഹിദ്ധ്മ ,
ആധ്മാനം , മന്ദാഗ്നി ഇവയുള്ളവരും
ഗുദത്തിൽ വീക്കമുള്ളവനും , ആഹാരം
കഴിച്ചവനും , ബദ്ധോദരം , ഛിദ്രോദരം ,
ഉദകോദരം ഇവയുള്ളവനും ,കുഷ്ഠരോ
ഗിയും , മധുമേഹമുള്ളവനും കഷായ
വസ്തിക്ക് അയോഗ്യന്മാരാകുന്നു.
ഏഴുമാസം തികയുന്നത് വരെയുള്ള 
ഗർഭിണിയും ആസ്ഥാപനത്തിന്
അനർഹയാകുന്നു.

Post a Comment

0 Comments