Random Post

അന്വാസനത്തിന് അർഹതയില്ലാത്തവരാകുന്നു.

" आस्थाप्या एव चान्वास्या विशेषादतिवह्नयः॥६
रूक्षाः केवलवातार्ताः नानुवास्यास्त एव च।
येऽनास्थाप्यास्तथा पाण्डुकामलामेहपीनसाः॥७
निरन्नप्लीहविड्‌भेदिगुरुकोष्ठकफोदराः।
अभिष्यन्दिभृशस्थूलकृमिकोष्ठाढ्यमारुताः॥८
पीते विषे गरेऽपच्यां श्लीपदी गलगण्डवान्‌।"
( अ हृ सू वस्तिविधिः )

" ആസ്ഥാപ്യാ ഏവ ചാന്വാസ്യാ വിശേഷാദതിവഹ്നയഃ
രുക്ഷാഃ കേവലവാതാർത്താഃ 
നാനുവാസ്യാസ്ത ഏവ ച 
യേനാസ്ഥാപ്യാസ്തഥാ
പാണ്ഡുകാമലാമേഹപീനസാഃ
നിരന്നപ്ലീഹവിഡ്ഭേദി
ഗുരുകോഷ്ഠകഫോദരാഃ 
അഭിഷ്യന്ദി ഭൃശസ്ഥൂല
കൃമികോഷ്ഠാഢ്യമാരുതാഃ
പീതേ വിഷേ ഗരേऽപച്യാം
ശ്ലീപദീ ഗളഗണ്ഡവാൻ."

കഷായവസ്തിക്കർഹരായവരെല്ലാം
സ്നേഹവസ്തിക്കും യോഗ്യന്മാരാകു
ന്നു. വിശേഷിച്ച് അത്യഗ്നിയുള്ളവരും ,
രൂക്ഷശരീരന്മാരും , കേവലവാതാർ
ത്തന്മാരും സ്നേഹവസ്തിക്ക് അർ
ഹരാകുന്നു. ആസ്ഥാപനത്തിന് അ
നർഹരല്ലാത്തവരെല്ലാം അന്വാസന
ത്തിനും അനർഹരാകുന്നു. അപ്രകാ
രം പാണ്ഡു , കാമല ,മേഹം , പീനസം
ഈ രോഗമുള്ളവരും ഭക്ഷണം കഴി
ക്കാത്തവനും ,പ്ലീഹരോഗമുള്ളവനും
വയറിളക്കമുള്ളവനും , ഗുരുകോഷ്ഠ
നും ,കഫോദരമുള്ളവനും , അഭിഷ്യന്ദ
മുള്ളവനും , അതിസ്ഥൂലനും , കൃമി
കോഷ്ഠനും , ഊരുസ്തംഭമുള്ളവനും
സ്നേഹവസ്തിക്ക് യോഗ്യന്മാരല്ല.
വിഷം കഴിച്ചവനും ,ഗരബാധിതനും , 
അപചി , ശ്ലീപദം , ഗളഗണ്ഡം ഇവ
യുള്ളവരും അന്വാസനത്തിന് അർ
ഹതയില്ലാത്തവരാകുന്നു.

" दत्ते तूत्तानदेहस्य पाणिना ताडयेत्स्फिजौ।
तत्पार्ष्णिभ्यां तथा शय्यां पादतश्च त्रिरुत्क्षिपेत्‌॥ "२७
( अ हृ सू वस्तिविधिः )

"ദത്തേ തൂത്താനദേഹസ്യ 
പാണിനാ താഡയേത്സ്ഫിജൌ 
തത്പാർഷ്ണിഭ്യാം തഥാ ശയ്യാം 
പാദതശ്ച ത്രിരുത്ക്ഷിപേത്."

സ്നേഹം അകത്തു കടത്തിക്കഴി
ഞ്ഞാൽ അയാളെ അപ്പോൾ തന്നെ
മലർത്തിക്കിടത്തി കൈ കൊണ്ട് 
ആസനങ്ങളിൽ അടിക്കണം. അതു
പോലെ രോഗിയുടെ മടമ്പുകൾ
കൊണ്ടും അടിക്കണം. കട്ടിലിൽ
കാലിരിക്കുന്ന ഭാഗം മൂന്ന് പ്രാവശ്യം പൊക്കുകയും താഴ്ത്തുകയും വേണം.

" किञ्चित्कालं स्थितो यश्च सपुरीषो निवर्तते॥५३
सानुलोमानिलः स्नेहस्तत्सिद्धमनुवासनम्‌।"
( अ हृ सू वस्तिविधिः )

" കിഞ്ചിത്കാലം സ്ഥിതോ യശ്ച 
സപുരീഷോ നിവർത്തതേ
സാനുലോമാനിലഃ സ്‌നേഹ-
-സ്തത്സിദ്ധമനുവാസനം ."

യാതൊരു സ്നേഹം കുറച്ചു സമയം
അകത്തു നിന്നിട്ടു മലത്തോട് കൂടിയും
അനുലോമഗതിയായ അധോവായു
വോടും തിരിയെപ്പോരുന്നു , അതു സി
ദ്ധമായ അനുവാസനമാകുന്നു.

Post a Comment

0 Comments