കവിത - ആയുർവേദ സാരം

ആയുർവേദ സാരം
------------------------------

ആയുസ്സിനെക്കുറിച്ചുള്ള 
ജ്ഞാനമാണായുർവേദം
ആരോഗ്യരക്ഷാമാർഗങ്ങള്‍
പ്രതിപാദിക്കും വേദശാസ്ത്രം

ആയുരാരോഗ്യസൗഖ്യം തോടുകൂടി 
സുഖപൂർണവും ലോകോപകാര
പ്രദവുമായ ജീവിതം നയിക്കുവാൻ
ആയുസ്സ്‌ ആവശ്യമല്ലോ

സുഖപ്രദവും ഹിതകരവുമായ 
ജീവിതം നിലനിർത്തി
അഹിതകരവുമായ ജീവിതം ഉണ്ടാകാതിരിക്കുവാൻ

എന്തെല്ലാം ചെയ്യണമെന്നും 
എന്തെല്ലാം ചെയ്‌തുകൂടെന്നും
 നിഷ്‌കൃഷ്‌ടമായി നിർദേശിക്കുന്ന 
ശാസ്‌ത്രമാണ്‌ ആയുർവേദം

പച്ചമരുന്ന് ചികിത്സയല്ല 
ആയുർവേദം എന്നറിഞ്ഞീടുക
സ്വാസ്ഥ്യസംരക്ഷണത്തിനും രോഗനിവാരണത്തിനും എന്താവാം

എന്തു വർജിക്കണമെന്നും 
ആയുർവേദം പറഞ്ഞിടുന്നു
ഉഭയലോകഹിതമായ 
ആയുർവേദോപദേശങ്ങളെ 

അനുസരിക്കുന്നമൂലം
ഇഹത്തിലും പരത്തിലും
മോക്ഷം പ്രാപ്യമായിത്തീർന്നിടും
അതിനാൽ ഓരോരുത്തരും

ദീർഘായുഷ്‌മാനായിത്തീർന്നിടാൻ
ശാസ്ത്രം അനുസരിച്ചീടുക
പഞ്ചഭൂതത്രിദോഷസിദ്ധാന്തം രസഗുണവീര്യവിപാകപ്രഭാവസിദ്ധാന്തം

സത്വരജസ്‌തമോ ഗുണമയമായ സാംഖ്യദർശനസിദ്ധാന്തമെല്ലാം
ആയുർവേദ ശാസ്ത്രത്തിന് 
ആധാരം എന്നറിഞ്ഞീടുക

ആതുരവൃത്തം സ്വസ്ഥവൃത്തം
എന്നിങ്ങനെ ആയുർവേദത്തിന്‌
ദ്വി മുഖ്യവിഭാഗങ്ങളുണ്ട്
രോഗം വരാതെ കാക്കാൻ

വേണ്ട എല്ലാ നിർദ്ദേശങ്ങളും  
സ്വസ്ഥവൃത്തം എന്നു വിളിച്ചിടുന്നു
രോഗം വന്നാൽ ചികിത്സിച്ചിടാൻ 
നിർദ്ദേശങ്ങൾ നൽകുന്ന ശാഖയെ

ആതുരവൃത്തം എന്നും പറഞ്ഞിട്ടും
ധർമബോധത്തിന്നാധാരമായ
സംസ്‌കാരം വളർത്താനുതകുന്ന 
മാനുഷിക മൂല്യങ്ങളെയെല്ലാം

ഉദ്‌ബോധനങ്ങളും മറ്റും ദിനചര്യാവിഭാഗത്തിലടങ്ങിടുന്നു
ത്രിദോഷങ്ങള്‍ സമാനാവസ്ഥയിൽ ശരീരമനസ്സുകള്‍ക്ക്‌ ആരോഗ്യവും

വിഷമാവസ്ഥയുണ്ടാകുമ്പോള്‍ 
രോഗാവസ്ഥയും ഉണ്ടാക്കിടുന്നു
ആരോഗ്യവും ദീർഘായുസ്സും 
ആഗ്രഹിക്കുന്നയാള്‍ നിത്യം

അനുഷ്‌ഠിക്കേണ്ട നിഷ്ടകൾ 
ഉണ്ടെന്ന് മറക്കാതിരിക്കുക
ദ്രവ്യം പഞ്ചഭൂതാത്മകമാണ്‌
ശരീരം ദ്രവ്യവുമാണ്‌

ഗുണങ്ങൾ ദ്രവ്യനിഷ്‌ഠങ്ങളാണ്‌
പഞ്ചഭൂതാത്മക പ്രകൃതിയിൽ
പഞ്ചഭൂതനിർമ്മിതമായ ശരീരത്തെ 
പഞ്ചഭൂതങ്ങളാൽ ചികിൽസിക്ക

ആയുർവേദതത്ത്വമെന്നറിയുക
മാനവകുലത്തെ വലച്ചിടും
മനശരീരാത്മീയമാം
രോഗങ്ങളെ അകറ്റിടാൻ

പാലാഴിമഥനസമയം കൈയ്യിൽ അമൃതകുംഭവുമായി ഉയർന്നുവന്ന
ആയുർവേദത്തിൻ ദേവനായ 
ധന്വന്തരിക്ക് എൻ പ്രണാമം

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments