സ്ത്രീകൾക്ക് ആർത്തവകാലത്ത്തന്നെ ഉത്തരവസ്തി ചെയ്യണം.

" स्त्रीणामार्तवकाले तु योनिर्गृह्णात्यपावृतेः।७७
विदधीत तदा तस्मादनृतावपि चात्यये ।
योनिविभ्रंशशूलेषु योनिव्यापदसृग्दरे ।" ७८
( अ. हृ. वस्तिविधि )

" സ്ത്രീണാമാർത്തവകാലേ തു 
യോനിർഗൃഹ്ണാത്യപാവൃതേഃ 
വിദധീത തദാ തസ്മാൽ 
അനൃതാവപി ചാത്യയേ
യോനിവിഭ്രംശ ശൂലേഷു 
യോനിവ്യാപദസൃഗ്ദരേ."

സ്ത്രീകൾക്ക് ആർത്തവകാലത്ത്
തന്നെ ഉത്തരവസ്തി ചെയ്യണം.
അപ്പോൾ യോനി തുറന്നിരിക്കുന്ന
തിനാൽ സ്നേഹത്തെ നല്ല വണ്ണം
ഗ്രഹിക്കും. വ്യാധിയുടെ ശക്തിയെ
അനുസരിച്ച് ആർത്തവ കാലത്തി
ലല്ലാതെയും പ്രയോഗിക്കാം. യോനി
ഭ്രംശം , യോനിശൂലം , യോനിവ്യാപ
ത്ത് , അസൃഗ്ദരം മുതലായ രോഗ
ങ്ങൾ ഉടനെ ചികിത്സിക്കേണ്ടതിനാ
ൽ ആർത്തവകാലത്തല്ലാതെയും
വസ്തി പ്രയോഗിക്കാവുന്നതാണ്.

Comments