ഉദ്വർത്തനം


ഉദ്വർത്തനം ഇന്ദുവിന്റെ വ്യാഖ്യാനം :-
കഷായദ്രവ്യങ്ങൾ അരച്ച് പ്രതിലോ
മ മായി തേയ്ക്കുക എന്നതാണ്.
ഉദ്ധർഷണം :-
സ്നേഹദ്രവ്യങ്ങൾ പൊടിച്ച്
ആപൊടി കൊണ്ട് ദേഹത്തു
തേയ്ക്കുക എന്നതാണ്.
ഉത്സാദനമെന്നത് -
സ്നിഗ്ദ്ധതയുള്ള ഔഷധങ്ങൾ
അരച്ചു തേയ്ക്കുക എന്നതാണ്
ഫേനകമെന്നാൽ
കടൽനുര ഈഞ്ച മുതലായതു
കൊണ്ട് ഉരസുക.
ഉദ്വർത്തനം കഫഹരവും അതി
മേദസ്സുക്കളെ കുറക്കുന്നതുമാണ്.
ഉദ്ധർഷണംകൊണ്ട് സിരാമുഖം
വികസിക്കും. ഉത്സാദനം കൊണ്ട്
ത്വക്സ്ഥനായ - രസധാത്വാശ്രിത
നായ അഗ്നിയ്ക്കു പ്രകാശമുണ്ടാകും.
ശരീരകാന്തി വർദ്ധിയ്ക്കും.
ഫേനകംകൊണ്ട് തുടകൾക്കു
സ്ഥിരതയും ലാഘവവും ഉണ്ടാകും.

Comments