Random Post

നസ്യം ശാലാക്യത്തിൽ

" शमनं नीलिकाव्यङ्गकेशदोषाक्षिरोगिषु। "
( अ ह्रृ नस्यविधि )

" ശമനം നീലികാവ്യംഗ
കേശദോഷാക്ഷിരോഗിഷു."

നീലിക , വ്യംഗം , കേശദോഷം ,
നേത്രരോഗം ഇവയ്ക്ക് ശമന
നസ്യം ഹിതമാകുന്നു.

" बृंहणं वातजे शूले सुर्यावर्ते स्वरक्षये। ३
नासास्यशोषे वाक्सङ्गे कृच्छ्रबोधेपबाहुके।"
( अ ह्रृ नस्यविधि )

" ബൃംഹണം വാതജേ ശൂലേ 
സൂര്യാവർത്തേ സ്വരക്ഷയേ.
നാസാസ്യശോഷേ വാക്‌സംഗേ കൃച്ഛ്രബോധേപബാഹുകേ."

വാതോത്ഭവമായ ശൂലത്തിലും
സൂര്യാവർത്തത്തിലും സ്വരക്ഷയ
ത്തിലും നാസാശോഷത്തിലും 
ആസ്യശോഷത്തിലും വാക്സംഗ
ത്തിലും കൃച്ഛ്രോന്മീലത്തിലും അപ
ബാഹുകത്തിലും ബൃംഹണനസ്യം
ഹിതമാകുന്നു.

" यथास्वं यौगिकैः स्नेहैर्यथास्वं च प्रसाधितैः।
कल्कक्वाथादिभिश्चाद्यं मधुपट्वासवैरपि।"
( अ ह्रृ नस्यविधि )

"യഥാസ്വം യൌഗികൈ: 
സ്നേഹൈര്യഥാസ്വം ച പ്രസാധിതൈ: 
കൽക്കക്വാഥാദിഭിശ്ചാദ്യം
മധുപട്വാസവൈരപി."

വിരേചനനസ്യം , അതാത് ദോഷ
ങ്ങൾക്ക് യോഗ്യങ്ങളായവയും
വിഹിതങ്ങളുമായ ഔഷധങ്ങൾ
ചേർത്തുണ്ടാക്കിയ സ്നേഹം ,
കൽക്കം , കഷായം മുതലായവ
കൊണ്ട് പ്രയോഗിക്കാവുന്നതാണ്.
തേൻ ,ഉപ്പ് , ആസവം ഇവ കൊണ്ടും
വിരേചന നസ്യം ചെയ്യാം.

बृंहणं धन्वमांसोत्थरसासृक्खपुरैरपि।
शमनं योजयेत्पूर्वैः क्षीरेण सलिलेन वा। ६
( अ ह्रृ नस्यविधि )

" ബൃംഹണം ധന്വമാംസോത്ഥ
രസാസൃക്ഖപുരൈരപി 
ശമനം യോജയേത്പൂർവൈഃ 
ക്ഷീരേണ സലിലേന വാ ."

ബൃംഹണനസ്യം , സ്നേഹകൽക്ക
ക്വാഥാദികൾക്ക് പുറമേ ജാംഗല
മാംസരസം ,ജാംഗലജന്തുക്കളുടെ
രക്തം , നിര്യാസം ഇവ കൊണ്ടും 
ശമനനസ്യം , മുമ്പു പറഞ്ഞ സ്നേ
ഹകൽക്കക്വാഥാദികൾ , മാംസര
സാദികൾ , നിര്യാസം ഇവ കൊണ്ടും
പാല് കൊണ്ടും വെള്ളം കൊണ്ടും പ്രയോഗിക്കാം.

" वाताभिभूते शिरसि हिध्मायामपतानके॥१५
मन्यास्तम्भे स्वरभ्रंशे सायंप्रातर्दिनेदिने। 
एकाहान्तरमन्यत्र सप्ताहं च तदाचरेत्॥"१६
( अ ह्रृ नस्यविधि )

" വാതാഭിഭൂതേ ശിരസി 
ഹിദ്ധ്മായാമപതനകേ
മന്യാസ്തംഭേ സ്വരഭ്രംശേ
സായംപ്രാതർദ്ദിനേദിനേ 
ഏകാഹാന്തരമന്യത്ര 
സപ്താഹം ച തദാചരേൽ."

ശിരസ്സിൽ വാതം കോപിച്ചിരിക്കു
മ്പോഴും ഹിദ്ധ്മ , ആയാമം , അപ
താനകം , മന്യാസ്തംഭം , സ്വരഭ്രംശം
ഇവയിലും ദിവസവും വൈകുന്നേര
വും രാവിലെയും നസ്യം ചെയ്യണം.
മറ്റു രോഗങ്ങളിൽ ഒന്നിടവിട്ട ദിവ
സങ്ങളിലാണ് നസ്യം ചെയ്യേണ്ടത്. 
അങ്ങനെ ഏഴു ദിവസം വരെ നസ്യം
പ്രയോഗിക്കണം.

" स्निग्धस्विन्नोत्तमाङ्गस्य प्राक्कृतावश्यकस्य च ।
निवातशयनस्थस्य जत्रूर्ध्वं स्वेदयेत् पुनः। "१७
( अ ह्रृ नस्यविधि )

" സ്നിഗ്ദ്ധസ്വിന്നോത്തമാംഗസ്യ 
പ്രാക്കൃതാവശ്യകസ്യ ച
നിവാതശയനസ്ഥസ്യ ജത്രൂർദ്ധ്വം
സ്വേദയേത് പുനഃ "

നസ്യാർഹനായവന്റെ ഉത്തമാംഗത്തെ സ്നിഗ്ദ്ധസ്വിന്നമാക്കണം.മലമൂത്ര
വിസർജ്ജനാദികൾ നിർവഹിച്ചതിന്
ശേഷം നസ്യത്തിനായി കാറ്റില്ലാത്ത 
ഒരു മുറിയിൽ പ്രവേശിപ്പിച്ച് ജത്രുവിന് 
മേലേ ഉള്ള ഭാഗം വീണ്ടും വിയർപ്പിക്ക
ണം.

" अथोत्तानर्जुदेहस्य पाणिपादे प्रसारिते।
किञ्चिदुन्नतपादस्य किञ्चिन्मूर्द्धनि नामिते।१८
नासापुटं पिधायैकं पर्यायेण निषेचयेत्।
उष्णाम्बुतप्तं भैषज्यं प्रणाड्या पिचुनाथवा।"१९
( अ ह्रृ नस्यविधि )

" അതോത്താനർജുദേഹസ്യ 
പാണിപാദേ പ്രസാരിതേ
കിഞ്ചിദുന്നതപാദസ്യ 
കിഞ്ചിന്മൂർദ്ധനി നാമിതേ
നാസാപുടം പിധായൈകം .
പര്യായേണ നിഷേചയേൽ
ഉഷ്ണാംബുതപ്തം ഭൈഷജ്യം
പ്രണാള്യാ പിചുനാഥവാ ."

ജത്രുവിന്റെ മേൽഭാഗം വിയർപ്പിച്ചതിന്
ശേഷം മലർന്ന് കിടന്ന് ശരീരം നേരെ
യാക്കി കൈകാലുകൾ നിവർത്തി
വെച്ച് പാദം അല്പം ഉയർത്തിയും തല
അല്പം താഴ്ത്തിയും കിടക്കവേ ചൂട്
വെള്ളത്തിൽ വെച്ച് ചൂടാക്കിയ ഔഷ
ധത്തെ കുഴലിൽ കൂടിയോ പിചുവാ
യോ ഇടത് നാസാദ്വാരത്തെ അടച്ചു 
വലത് നാസാദ്വാരത്തിലും വലത് 
നാസാദ്വാരം അടച്ച് ഇടത് നാസാദ്വാര
ത്തിലും ഒഴിക്കണം.

" दत्ते पादतलस्कन्धहस्तकर्णादि मर्दयेत्।
शनैरुच्छिद्य निष्ठीवेत्पार्श्वयोरुभयोस्ततः।२०
आभेषजक्षयादेवं द्विस्त्रिर्वा नस्यमाचरेत्।
( अ ह्रृ नस्यविधि )

" ദത്തേ പാദതലസ്കന്ധ
ഹസ്തകർണ്ണാദി മർദ്ദയേൽ
ശനൈരുച്ഛിദ്യ നിഷ്ഠീവേൽ
പാർശ്വയോരുഭയോസ്തതഃ
ആഭേഷജക്ഷയാദേവം 
ദ്വിസ്ത്രിർവാ നസ്യമാചരേൽ."

മൂക്കിൽ മരുന്നൊഴിച്ചതിന് ശേഷം
ഉള്ളങ്കാൽ , ചുമൽ , കൈ ,ചെവി ,
കഴുത്ത് , നെറ്റി മുതലായ അവയവ
ങ്ങളെ തിരുമ്മണം. അതിന്ശേഷം 
രോഗി ഔഷധത്തെ പ്രാണവായു
വിനെക്കൊണ്ട് ഉൽക്ഷേപിച്ച് 
മെല്ലെ കാർക്കിച്ച്‌ രണ്ട് വശങ്ങളിലു
മായി മാറി മാറി ചെരിഞ്ഞ് കിടന്ന് 
മൂക്കിലൊഴിച്ച മരുന്ന് മുഴുവൻ പുറ
ത്ത് പോകുന്നതുവരെ നിഷ്ഠീവനം
ചെയ്യണം. ഇപ്രകാരം രണ്ടോ മൂന്നോ
പ്രാവശ്യം നസ്യം ചെയ്യേണ്ടതാണ്.

[21/01, 21:16] Dr.Radhakrishnan WhatsApp: "पञ्चसु स्रोतसां शुद्धिः क्लमनाशस्त्रिषु क्रमात्॥
दृग्बलं पञ्चसु ततो दन्तदार्ढ्यं मरुच्छमः।"
( अ ह्रृ नस्यविधि )

" പഞ്ചസു സ്രോതസാം ശുദ്ധിഃ
ക്ലമനാശാസ്ത്രിഷു ക്രമാൽ
ദൃഗ്ബലം പഞ്ചസു തതോ
ദന്തദാർഢ്യം മരുച്ഛമഃ"

ആദ്യത്തെ അഞ്ചു കാലങ്ങളിൽ
പ്രയോഗിക്കുന്ന പ്രതിമർശനസ്യം 
കൊണ്ട് സ്രോതസ്സുകൾക്ക് ശുദ്ധി
യുണ്ടാകും . അത് കഴിഞ്ഞുള്ള
മൂന്ന് കാലങ്ങളിൽ പ്രയോഗിച്ചാൽ
തളർച്ച ശമിക്കും. പിന്നെയുള്ള 
അഞ്ച് കാലങ്ങളിലെ നസ്യം 
ദൃഗ്ബലമുണ്ടാക്കും.അവസാനത്തെ
രണ്ടു കാലങ്ങളിൽ പ്രയോഗിച്ചാൽ ദന്തദാർഢ്യവും വാതത്തിന് ശമനവും
ഉണ്ടാകും.

" न नस्यमूनसप्ताब्दे नातीताशीतिवत्सरे ॥३०
न चोनाष्टादशे धूमः कवलो नोनपञ्चमे।
न शुद्धिरूनदशमे न चातिक्रान्तसप्ततौ ॥"३१
( अ ह्रृ नस्यविधि )

" ന നസ്യമൂനസപ്താബ്ദേ 
നാതീതാശീതിവത്സരേ 
ന ചോനാഷ്ടാദശേ ധൂമഃ 
കബളോ നോനപഞ്ചമേ
ന ശുദ്ധിരൂനദശമേ ന 
ചാതിക്രാന്തസപ്തതൗ ."

ഏഴ് വയസ്സ് തികയാത്തവനിലും
എൺപതു വയസ്സു കഴിഞ്ഞവനിലും
നസ്യം ചെയ്യരുത്. പതിനെട്ട് വയസ്സ്
തികയത്താവന് ധൂമപാനം അരുത്.
അഞ്ചു വയസ്സ് തികയാത്തവന്
കബളം പാടില്ല . പത്തുവയസ്സ്
തികയാത്തവനും എഴുപത് വയസ്സ്
കഴിഞ്ഞവനിലും ശോധനകർമ്മം
പ്രയോഗിക്കരുത്.

" आजन्ममरणं शस्तः प्रतिमर्शस्तु बस्तिवत्
मर्शवच्च गुणान् कुर्यात्स हि नित्योपसेवनात् ॥३२
न चात्र यन्त्रणा नापि व्यापद्भ्यो मर्शवद्भयम्।"
( अ ह्रृ नस्यविधि )

" ആജന്മമരണം ശസ്തഃ 
പ്രതിമർശസ്തു വസ്തിവൽ
മർശവച്ച ഗുണാൻ കുര്യാൽ
സ ഹി നിത്യോപസേവനാൽ
ന ചാത്ര യന്ത്രണാ നാപി 
വ്യാപത്ഭ്യോ മർശവദ്ഭയം."

പ്രതിമർശനസ്യമാകട്ടെ മാത്രാവസ്തി
എന്നതു പോലെ ജനനം മുതൽ മരണം 
വരെ വിഹിതമാണ്. നിത്യവും ശീലിക്കു
ന്നതിനാൽ അത് മർശനസ്യം പോലെ ഗുണങ്ങളെ ഉണ്ടാക്കുന്നതുമാണ്. 
പ്രതിമർശനസ്യത്തിന് പഥ്യനിഷ്oകൾ
ഒന്നുമില്ല. മർശനസ്വത്തിലെന്നപോലെ
വ്യാപത്തുണ്ടാകുമെന്ന് ഭയപ്പെടുകയും
വേണ്ട.

"तैलमेव च नस्यार्थे नित्याभ्यासेन शस्यते ॥३३॥
शिरसः श्लेष्मधामत्वात्स्नेहाः स्वस्थस्य नेतरे।"
( अ ह्रृ नस्यविधि )

" തൈലമേവ ച നസ്യാർത്ഥേ 
നിത്യാഭ്യാസേന ശസ്യതേ 
ശിരസഃ ശ്ലേഷ്മധാമത്വാൽ
സ്നേഹാഃ സ്വസ്ഥസ്യ നേതരേ"

സ്വസ്ഥനായിരിക്കുന്നവന് നസ്യത്തിന്
തൈലം ( എള്ളെണ്ണ )തന്നെ നിത്യവും
ശീലിപ്പാൻ ശ്രേഷ്ഠമാകുന്നു . ശിരസ്സ്
കഫത്തിൻ്റെ സ്ഥാനമാകയാൽ മറ്റു സ്നേഹങ്ങൾ സ്വസ്ഥന് ഹിതങ്ങളല്ല.
" घनोन्नतप्रसन्नत्वक् स्कन्धग्रीवास्यवक्षसः
दृढेन्द्रियास्त्वपलिता भवेयुर्नस्यशीलिनः॥"३९
( अ ह्रृ नस्यविधि )

" ഘനോന്നതപ്രസന്നത്വക് 
സ്കന്ധഗ്രീവാസ്യവക്ഷസ:
ദൃഢേന്ദ്രിയാസ്ത്വപലിതാ
ഭവേയുർനസ്യശീലിന: "

പതിവായി നസ്യം ശീലിക്കുന്നവർ
ഘനോന്നതപ്രസന്നമായിരിക്കുന്ന
ത്വക്ക് , സ്കന്ധം , ഗ്രീവ , മുഖം ,
വക്ഷസ്സ് ഇവയോട് കൂടിയവരായും
ദൃഢേന്ദ്രിയന്മാരായും നരയില്ലാത്ത
വരായും തീരുന്നു. 

इति श्रीमद्वाग्भटविरचितायामष्टाङ्गहृदय-
संहितायां सूत्रस्थाने नस्यविधिर्नाम विंशोऽध्यायः।

Post a Comment

0 Comments