Random Post

നസ്യാന്തത്തിൽ നൂറ് മാത്ര നേരം മലർന്ന് കിടക്കണം.

" नस्यान्ते वाक्शतं तिष्ठेदुत्तानो धारयेत्ततः।२२
धूमं पीत्वा कवोष्णाम्बुकवलं कण्ठशुद्धये।
( अ ह्रृ नस्यविधि )

" നസ്യാന്തേ വാക്ശതം തിഷ്ഠേൽ
ഉത്താനോ ധാരയേത്തതഃ 
ധൂമം പീത്വാ കവോഷ്ണാംബു
കബളം കണ്ഠശുദ്ധയേ."

നസ്യാന്തത്തിൽ നൂറ് മാത്ര നേരം 
മലർന്ന് കിടക്കണം. അതിന് ശേഷം
കണ്ഠശുദ്ധിക്കായി ധൂമപാനം ചെയ്തു
ചെറുചൂട് വെള്ളം കൊണ്ട് കബളധാര
ണം ചെയ്യണം.

" सम्यक्स्निग्धे सुखोच्छ्वास स्वप्नबोधाक्षपाटवम्।"२३
( अ ह्रृ नस्यविधि )

" സമ്യക്‌സ്‌നിഗ്‌ദ്ധേ സുഖോച്ഛ്വാസ സ്വപ്‌നബോധാക്ഷപാടവം."

നസ്യം കൊണ്ട് വേണ്ടതുപോലെ സ്നിഗ്ദ്ധതയുണ്ടായാൽ സുഖോ
ച്ഛ്വാസം ,സുഖനിദ്ര , സുബോധം , 
അക്ഷപാടവം ഇവയുണ്ടാകും.

रूक्षेऽक्षिस्तब्धता शोषो नासास्ये मूर्द्धशून्यता।
( अ ह्रृ नस्यविधि )

" രുക്ഷേऽക്ഷിസ്തബ്ധതാ ശോഷോ
നാസാസ്യേ മൂർദ്ധശൂന്യതാ."

രൂക്ഷമായാൽ നേത്രങ്ങൾക്ക്
സ്തബ്ധത , നാസാശോഷം , 
ആസ്യശോഷം , മൂർദ്ധശൂന്യത 
ഇവയുണ്ടാകും. ഇവ സ്നേഹനസ്യ
ത്തിന്റെ ഹീനയോഗമാണ്.

Post a Comment

0 Comments