धूमपान विधि - ധൂമപാനം പ്രയോഗിക്കേണ്ടത്.

धूमपान विधि

" जत्रूर्ध्व कफवतोत्थ विकाराणामजन्मने।
उच्छेदाय च जातानां पिबेत्धूमं सदात्मवान् ।।" १
( अ ह्रृ धूमपान विधि )

" ജത്രൂർദ്ധ്വ കഫവതോത്ഥ
വികാരണാമജന്മനേ
ഉച്ഛേദായ ച ജാതാനാം 
പിബേദ്ധൂമം സദാാത്മവാൻ."

ജത്രുവിന് മേൽ കഫവാതവികാരങ്ങൾ
ഉണ്ടാകാതിരിക്കാനും ഉണ്ടായിട്ടുള്ളവ
ശമിപ്പിക്കുന്നതിനുമായിട്ടാണ് ധൂമപാ
നം പ്രയോഗിക്കേണ്ടത്. അതു വിധി
പ്രകാരം കരുതലോട് കൂടി ചെയ്യേണ്ട
തുമാകുന്നു.

" स्निग्धो मध्यः स तीक्ष्णश्च वाते वातकफे कफे
योज्यो न पित्तरक्तार्त्तिविरिक्तोदरमेहिषु ॥२॥
तिमिरोर्ध्वानिलाध्मान रोहिणीदत्तबस्तिषु
मत्स्यमद्यदधिक्षीरक्षौद्रस्नेहविषाशिषु ॥३॥
शिरस्यभिहते पाण्डुरोगे जागरिते निशि "
( अ ह्रृ धूमपान विधि )

" സ്നിഗ്ദ്ധോ മധ്യഃ സ തീക്ഷ്ണശ്ച
വാതേ വാതകഫേ കഫേ
യോജ്യോ ന പിത്തരക്താർത്തി
വിരിക്തോദരമേഹിഷു 
തിമിരോർദ്ധ്വാനിലധ്മാന 
രോഹിണീദത്ത വസ്തിഷു
മത്സ്യമദ്യദധിക്ഷീരക്ഷൌദ്ര 
സ്നേഹവിഷാശിഷു 
ശിരസ്യാഭിഹതേ പാണ്ഡുരോഗേ
ജാഗരിതേ നിശി."

സ്നിഗ്ദ്ധം , മദ്ധ്യമം , തീക്ഷ്ണം
ഇങ്ങനെയുള്ള ധൂമം ക്രമേണ
വാതകോപം , വാതകഫകോപം ,
കഫകോഫം ഇവയിൽ ഹിതമാണ്.
പിത്തകോപം , രക്തകോപം ,
വിരേചനം ചെയ്തവർ , ഉദരം ,
മേഹം , തിമിരം , ഉദ്ഗാരം , ആധ്മാ
നം , രോഹിണി എന്നീ രോഗമുള്ള
വർ , വസ്തി ചെയ്തിരിക്കുന്നവർ ,
മത്സ്യം , മദ്യം , തൈര് , പാല് , തേൻ , 
സ്നേഹം , വിഷം ഇവ ഭക്ഷിച്ചവർ ,
ശിരസ്സിൽ അഭിഘാതമേറ്റവർ , 
പാണ്ഡുരോഗി, ഉറക്കമിളച്ചവർ 
എന്നിവരിലും രാത്രിയിലും ധൂമം
ഹിതമല്ല .

Comments