Random Post

നസ്യം പ്രയോഗിക്കരുത്

"..................... योजयेन्न तु नावनम्।
तोयमद्यगरस्नेहपीतानां पातुमिच्छताम्।११ ‌‌ भुक्तभक्तशिरःस्नातस्नातुकामस्रुतासृजाम्।
नवपीनसवेगार्तसूतिकाश्वासकासिनाम्।१२
शुद्धानां दत्तबस्तीनां तथा अनार्तवदुर्दिने।
अन्यत्रात्ययिकाद्व्याधेः" 
( अ ह्रृ नस्यविधि )

" യോജയേൽ ന തു നാവനം
തോയമദ്യഗരസ്നേഹ
പീതാനാം പാതുമിച്ഛതാം
ഭുക്തഭക്തശിരഃസ്നാത
സ്നാതുകാമസ്രുതാസൃജാം
നവപീനസവേഗാർത്ത
സൂതികാശ്വാസകാസിനാം
ശുദ്ധാനാം ദത്തവസ്തീനാം 
തഥാനാർത്തവദുർദ്ദിനേ
അന്യത്രാത്യയികാദ്വ്യാധേഃ "

വെള്ളം , മദ്യം , വിഷം , സ്നേഹം
ഇവ കുടിച്ചവർക്കും കുടിക്കാൻ
പോകുന്നവർക്കും ഊണ് കഴിച്ചവർ,
തലകുളിച്ചവർ , കുളിക്കാൻ പോകു
ന്നവർ , രക്തമോക്ഷം ചെയ്തവർ ,
നവപീനസമുള്ളവർ , വേഗാർത്തന്മാ
ർ , സൂതിക , ശ്വാസകാസമുള്ളവർ ,
വമനാദി ശുദ്ധിചെയ്തവർ ,വസ്തി
ചെയ്തിരിക്കുന്നവർ ഇവർക്കും 
പെട്ടെന്നുണ്ടായ മഴക്കാറുള്ള ദിവസ
ങ്ങളിലും നസ്യം പ്രയോഗിക്കരുത്.
എങ്കിലും മേൽപ്പറഞ്ഞവർക്കും മേൽ
പ്പറഞ്ഞ ദിവസത്തിലും രോഗം ആപൽ
ക്കരവും നസ്യം കൊണ്ട് തന്നെശമിപ്പി
ക്കേണ്ടതുമാണെങ്കിൽ നസ്യം ചെയ്യാം.

Post a Comment

0 Comments