മൃദുവായ ധൂമത്തിനുള്ള ദ്രവ്യങ്ങൾ-

" प्रयोज्यानि मृदौ तत्र द्रव्याण्यगरुगुग्गुलु।
मुस्तास्थौणेयशैलेयनलदोशीरवालकम् ॥१३
वराङ्गकौन्तीमधुकबिल्व मज्जैलवालुकम्
श्रीवेष्टकं सर्जरसो ध्यामकं मदनं प्लवम् ॥१४
शल्लकी कुङ्कुमं माषा यवाः कुन्दुरकं तिलाः
स्नेहःफलानां साराणां मेदो मज्जा वसा घृतम्।"१५
( अ ह्रृ सू धूमपानविधि )

" പ്രയോജ്യാനി മൃദൌ തത്ര 
ദ്രവ്യാണ്യഗരുഗുൽഗ്ഗുലു 
മുസ്താസ്ഥൗണേയ
ശൈലേയനളദോശീരവാളകം 
വരാംഗകൗന്തീമധുകവില്വ
മജ്ജൈലവാലുകം
ശ്രീവേഷ്ടകം സർജ്ജരസോ 
ധ്യാമകം മദനം പ്ലവം 
സല്ലകീ കുങ്കുമം മാഷാ യവാഃ
കുന്ദരുകം തിലാഃ
സ്നേഹഃ ഫലാനാം സാരാണാം 
മേദോ മജ്ജാ വസാ ഘൃതം."

മൃദുവായ ധൂമത്തിനുള്ള ദ്രവ്യങ്ങൾ-
അകില് ,ഗുൽഗ്ഗുലു , മുത്തങ്ങ ,
തൂണിയാങ്കം , ചേലേയം , മാഞ്ചി ,
രാമച്ചം , ഇരുവേലി , ഇലവംഗം ,
അരേണുകം , ഇരട്ടിമധുരം , കൂവള
ക്കായയുടെ മജ്ജ , ഏലാവാലുകം ,
തിരുവട്ടപ്പശ , ചെഞ്ചല്യം , നാന്മുക
പ്പുല്ല് , മലങ്കാരക്ക , കുഴിമുത്തങ്ങ ,
ചിറ്റീന്തലിൻവേര് , കുങ്കുമപ്പൂവ് ,
ഉഴുന്ന് , യവം , കുന്തിരിക്കം , എള്ള് ,
നാളികേരം മുതലായവയുടെ എണ്ണ ,
ദേവതാരം തുടങ്ങിയ കാതലുകളുടെ
എണ്ണ , മേദസ്സ് , മജ്ജ , വസ , നെയ്യ്
എന്നിവയാകുന്നു.

" जले स्थितामहोरात्रमिषीकां द्वादशाङ्गुलाम्
पिष्टैर्धूमौषधैरेवं पञ्चकृत्वः प्रलेपयेत् ॥१९॥
वर्तिरङ्गुष्ठकस्थूला यवमध्या यथा भवेत्
छायाशुष्कां विगर्भां तां स्नेहाभ्यक्तां यथायथम्॥
धूमनेत्रार्पितां पातुमग्निप्लुष्टां प्रयोजयेत्।"
( अ ह्रृ सू धूमपानविधि )

" ജലേ സ്ഥിതമഹോരാത്ര
മിഷീകാം ദ്വാദശാംഗുലാം
പിഷ്ടൈർധൂമൌഷധൈരേവം 
പഞ്ചകൃത്വഃ പ്രലേപയേൽ
വർത്തിരംഗുഷ്ഠകസ്ഥൂലാ 
യവമദ്ധ്യാ യഥാ ഭവേൽ
ഛായാശുഷ്കാം വിഗർഭാം താം സ്നേഹാഭ്യക്താം യഥായഥം 
ധൂമനേത്രാർപ്പിതം പാതുമഗ്നി
പ്ലുഷ്ടാം പ്രയോജയേൽ. "

ഒരു അഹോരാത്രം മുഴുവൻ ജലത്തിൽ
കിടന്നതും പന്ത്രണ്ട് വിരൽ നീളമുള്ളതു
മായ ഇഷീകാ എന്ന തൃണത്തിൻ്റെ മേ
ൽ മേല്പറഞ്ഞ മരുന്നുകൾ അഞ്ചു 
തവണ അരച്ചിട്ട് പെരുവിരലോളം 
വണ്ണത്തിൽ യവമദ്ധ്യം പോലെയുള്ള
മദ്ധ്യഭാഗത്തോട് കൂടിയ തിരിയാക്കി
നിഴലിലുണക്കി ഉള്ളിലുള്ള ഇഷീകയെ
എടുത്ത് കളഞ്ഞ് ഉള്ള് പൊള്ളയായ
ആ വർത്തിയെ രോഗാവസ്ഥക്ക് 
വിഹിതമായ സ്നേഹം കൊണ്ട് നന
ച്ച് ധൂമനേത്രത്തിൻ്റെ മൂലഭാഗത്ത്
തിരുകി വെച്ച് അറ്റത്ത് തീപിടിപ്പിച്ച്
വലിപ്പാനായി ഉപയോഗിക്കണം.

Comments