ഗണ്ഡൂഷങ്ങൾ

" तत्र सम्बादयेत् स्निग्धस्वाद्वम्लपटुसाधितैः
स्नेहैः संशमनस्तिक्त कषायमधुरौषधैः ॥२
शोधनस्तिक्तकट्वम्लपटूष्णैः रोपणः पुनः
कषायतिक्तकैः तत्र स्नेहः क्षीरं मधूदकम् ॥३
शुक्तं मद्यं रसो मूत्रं धान्याम्लं च यथायथम्
कल्कैर्युक्तं विपक्वं वा यथास्पर्शं प्रयोजयेत्।।"४
( अ ह्रृ सू गण्डूषादिविधि )

"തത്ര സമ്പാദയേൽ സ്നിഗ്ദ്ധ
സ്വാദ്വമ്ലപടുസാധിതൈഃ
സ്നേഹഃ സംശമനസ്തിക്ത കഷായമധുരൌഷധൈഃ 
ശോധനസ്തിക്തകട്വമ്ല
പടൂഷ്ണൈഃ രോപണഃ പുനഃ 
കഷായതിക്തകൈഃ തത്ര 
സ്നേഹഃ ക്ഷീരം മധൂദകം 
ശുക്തം മദ്യം രസോ മൂത്രം 
ധാന്യാമ്ലം ച യഥായഥം
കല്ക്കൈർയുക്തം വിപക്വം വാ
യഥാസ്പർശം പ്രയോജയേൽ. "

 ഗണ്ഡൂഷങ്ങളിൽ വെച്ച് സ്നിഗ്ദ്ധ
മായിട്ടുള്ളത് മധുരാമ്ലലവണരസ
ങ്ങളടങ്ങിയ ഔഷധങ്ങൾ ചേർത്ത്
കാച്ചിയ സ്നേഹങ്ങൾ കൊണ്ടും
ശമനഗണ്ഡൂഷം തിക്തകഷായ
മധുരങ്ങളായ ഔഷധങ്ങൾ 
കൊണ്ടും ശോധനഗണ്ഡൂഷം
തിക്തലവണാമ്ലകടുരസത്തോടും
ഉഷ്ണവീര്യവുമുള്ള ഔഷധങ്ങൾ 
കൊണ്ടും രോപണഗണ്ഡൂഷം കഷായ
രിക്തരസങ്ങളടങ്ങിയ ഔഷധങ്ങൾ 
കൊണ്ടും നിർവ്വഹിക്കേണ്ടതാണ്.
മേൽപ്പറഞ്ഞ ഗണ്ഡൂഷങ്ങളിൽ
സ്നേഹം , ക്ഷീരം , തേൻ , ജലം , 
ചുത്തപ്പുളി , മദ്യം , മാംസരസം , ഗോമൂ
ത്രം , വെപ്പുകാടി ഇവകളെ അതാതിന്
വിഹിതമായ കൽക്കങ്ങൾ ചേർത്തു
പാകപ്പെടുത്താതെയോ പാകപ്പെടുത്തി
യോ ദോഷാനുരോധേന ശീതസ്പർശ
മാക്കിയോ ഉഷ്ണസ്പർശമാക്കിയോ
പ്രയോഗിക്കണ്ടതാണ്.

Comments