ഗണ്ഡൂഷത്തിന്

"दन्तहर्षे दन्तचाले मुखरोगे च वातिके
सुखोष्णमथवा शीतं तिलकल्कोदकं हितम् ॥५
गण्डूषधारणे नित्यं तैलं मांसरसोऽथवा।"
( अ ह्रृ सू गण्डूषादिविधि )

" ദന്തഹർഷേ ദന്തചാലേ 
മുഖരോഗേ ച വാതികേ
സുഖോഷ്ണമഥവാ ശീതം
തിലകൽക്കോദകം ഹിതം 
ഗണ്ഡൂഷധാരണേ നിത്യം 
തൈലം മാംസരസോഥവാ ."

പല്ല് തരിപ്പിലും പല്ലിളക്കത്തിലും 
വാതികമായ മുഖരോഗത്തിലും
എള്ള് അരച്ച് സുഖോഷ്ണമായ 
വെള്ളത്തിലോ തണുത്ത വെള്ള
ത്തിലോ ചേർത്ത് ഗണ്ഡൂഷം 
ചെയ്യുന്നത് ഹിതമാണ്. നിത്യവും 
ഗണ്ഡൂഷത്തിന് തൈലമോ മാംസ
രസമോ ഹിതമാകുന്നു.

" वैशद्यं जनयत्यास्ये सन्दधाति मुखे व्रणान् ॥७
दाहतृष्णाप्रशमनं मधुगण्डूषधारणम् ।"
( अ ह्रृ सू गण्डूषादिविधि )

" വൈശദ്യം ജനയത്യാസ്യേ
സന്ദധാതി മുഖേ വ്രണാൻ 
ദാഹതൃഷ്ണാപ്രശമനം 
മധുഗണ്ഡൂഷധാരണം."

തേൻ കൊണ്ടുള്ള ഗണ്ഡൂഷധാരണം
മുഖശുദ്ധിയെ ഉണ്ടാക്കും. വായ്ക്കക
ത്തുള്ള വ്രണങ്ങളെയും ഉഷ്ണത്തേ
യും പുകച്ചിലിനേയും ശമിപ്പിക്കും." आशु क्षाराम्बुगण्डूषो भिनत्ति श्लेष्मणश्चयम् ॥९
सुखोष्णोदकगण्डूषैर्जायते वक्रलाघवम्।"
( अ ह्रृ सू गण्डूषादिविधि )

" ആശു ക്ഷാരാംബുഗണ്ഡൂഷോ
ഭിനത്തി ശ്ലേഷ്മണശ്ചയം 
സുഖോഷ്ണോദകഗണ്ഡൂഷൈർ
ജായതേ വക്രലാഘവം."

ക്ഷാര ജലം കൊണ്ടുള്ള ഗണ്ഡുഷം
കഫാതിവൃദ്ധിയെ ഇല്ലാതാക്കും. 
സുഖോഷ്ണമായ വെള്ളം കൊണ്ട് 
ചെയ്താൽ വായ്ക്ക് ലാഘവ
മുണ്ടാകും.

" निवाते सातपे स्विन्नमृदितस्कन्धकन्धरः ॥१०
गण्डूषमपिबन् किञ्चिदुन्नतास्यो विधारयेत्
कफपूर्णास्यता यावत्स्रवद्घ्राणाक्षताऽथवा ॥"११
( अ ह्रृ सू गण्डूषादिविधि )

" നിവാതേ സാതപേ സ്വിന്ന
മൃദിതസ്കന്ധകന്ധരഃ 
ഗണ്ഡൂഷമപിബൻ കിഞ്ചിൽ
ഉന്നതാസ്യോ വിധാരയേൽ
കഫപൂർണാസ്യതാ യാവൽ
സ്രവൽഘ്രാണാക്ഷതാഥവാ."

വെയിലുള്ള ദിവസം കാറ്റില്ലാത്ത
മുറിയിലിരുന്ന് ചുമലും കഴുത്തും
വിയർപ്പിച്ച് തിരുമ്മീട്ട് മുഖപുരിത
മായ ദ്രവദ്രവ്യത്തെ ഇറക്കാതെ
മുഖമല്പം മലർത്തി വെച്ച് കൊണ്ട് 
ധരിക്കണം. വായിൽ കഫം നിറയു
ന്നതു വരെയോ മൂക്കിൽ നിന്നും 
കണ്ണിൽ നിന്നും ജലസ്രവണം 
ഉണ്ടാവുന്നത് വരെയോ വായിൽ 
നിർത്തണം .

Comments