മുഖാലേപം മൂന്ന് വിധം

" मुखालेपस्त्रिधा दोषविषहा वर्णकृच्च सः॥१४
उष्णो वातकफे शस्तः शेषेष्वत्यर्थशीतलः।"
( अ ह्रृ सू गण्डूषादिविधि )

"മുഖാലേപസ്ത്രിധാ
ദോഷവിഷഹാ വർണ്ണകൃച്ച സഃ 
ഉഷ്ണോ വാതകഫേ ശസ്തഃ ശേഷേഷ്വത്യർത്ഥശീതള: "

ദോഷഹരം , വിഷഹരം , വർണ്ണകരം
ഇങ്ങനെ മുഖാലേപം മൂന്ന് വിധം.
വാതത്തിനും കഫത്തിനും ഉഷ്ണമാ
യ മുഖാലേപം ഹിതമാകുന്നു. പിത്ത
ത്തിനും പിത്തത്തോട് കൂടിയ ഇതര
ദോഷങ്ങൾക്കും ഏറ്റവും ശീതമായ
മുഖാലേപമാണ് ഹിതം .

" त्रिप्रमाणश्चतुर्भागत्रिभागार्द्धाङ्गुलोन्नतिः॥१५
अशुष्कस्य स्थितिस्तस्य शुष्को दूषयति च्छविम्।
( अ ह्रृ सू गण्डूषादिविधि )

" ത്രിപ്രമാണശ്ചതുർഭാഗ
ത്രിഭാഗാർദ്ധാംഗുലോന്നതിഃ 
അശുഷ്കസ്യ സ്ഥിതിസ്തസ്യ 
ശുഷ്കോ ദൂഷയതി ഛവിം."

കാൽവിരൽ കനത്തിൽ , വിരലിൻ്റെ
മൂന്നിലൊന്ന് കനത്തിൽ ,അരവിരൽ
കനത്തിൽ ഇങ്ങനെ മുഖാലേപത്തി
ൻ്റെ കനം മൂന്ന് വിധം. മുഖത്തിൽ 
ലേപനം ചെയ്ത ഔഷധം ഉണങ്ങാ
തിരിക്കുന്ന സ്ഥിതിയാണ് ഉത്തമം. ഉണങ്ങിപ്പോയാൽ പ്രഭാഹാനിയെ
ഉണ്ടാക്കും.
"तमार्द्रयित्वाऽपनयेत्तदन्तेऽभ्यङ्ग माचरेत् ॥१६
विवर्जयेद्दिवास्वप्नभाष्याग्न्यातपशुक्क्रुधः।"
( अ ह्रृ सू गण्डूषादिविधि )

" തമാർദ്രയിത്വാപനയേ
ത്തദന്തേഭ്യംഗമാചരേൽ
വിവർജ്ജയേദ്ദിവാസ്വപ്ന
ഭാഷ്യാഗ്ന്യാതപശുക്രുധഃ "

മുഖത്തു തേച്ച മരുന്നുകൾ ആർദ്ര
മാക്കി എടുത്തു കളയണം. മുഖലേ
പം എടുത്തതിന് ശേഷം എണ്ണ തട
വണം .പകലുറക്കം , അമിതഭാഷ
ണം , തീ , വെയിൽ ഇവ കൊള്ളുക , 
ദുഃഖം , കോപം ഇവ വർജ്ജിക്കണം.

" मुखालेपनशीलानां दृढं भवति दर्शनम् ॥२२
वदनं चापरिम्लानं श्लक्ष्णं तामरसोपमम् ।"
( अ ह्रृ सू गण्डूषादिविधि )

" മുഖാലേപനശീലാനാം 
ദൃഢം ഭവതി ദർശനം 
വദനം ചാപരിമ്ലാനം 
ശ്ലക്ഷ്ണം താമരസോപമം."

മുഖാലേപം ശീലിക്കുന്നവർക്ക്
ദൃഷ്ടിബലമുണ്ടാകും. മുഖം 
വാട്ടമില്ലാതെയും മിനുസമായും
താമരപ്പൂവിനോട് സദൃശവും
ആയിരിക്കും.

Comments