ശരൽകാലത്തിലും വിഹിതങ്ങളായ മുഖാലേപങ്ങളാണ്

"कोलमज्जा वृषान्मूलं शाबरं गौरसर्षपाः
सिंहीमूलं तिलाः कृष्णा दार्वीत्वङ्निस्तुषा यवाः 
दर्भमूलहिमोशीर शिरीषमिशितण्डुलाः
कुमुदोत्पलकह्लारदूर्वा मधुकचन्दनम् ॥२०
कालीयकतिलोशीरमांसीतगर पद्मकम्
तालीसगुन्द्रा पुण्ड्राह्वयष्टी काशनतागुरु ॥२१
इत्यर्द्धार्द्धोदिता लेपा हेमन्तादिषु षट् स्मृताः।"
( अ ह्रृ सू गण्डूषादिविधि )

" കോലമജ്ജാ വൃഷാന്മൂലം 
ശാബരം ഗൗരസർഷപാഃ
സിംഹീമൂലം തിലാഃ കൃഷ്ണ 
ദാർവീത്വങ്ങ് നിസ്തുഷാ യവാഃ 
ദർഭമൂലഹിമോശീര
ശിരീഷമിസിതണ്ഡുലാഃ
കുമുദോല്പലകല്ഹാര
ദൂർവാമധുകചന്ദനം 
കാലീയകതിലോശീര
മാംസീതഗരപത്മകം
താലീസഗുന്ദ്രാ പുണ്ഡ്രാഹ്വ
യഷ്ടീകാശനതാഗുരു 
ഇത്യർദ്ധർച്ചോദിതാ ലേപാ 
ഹേമന്താദിഷു ഷൾ സ്മൃതാഃ "

ലന്തക്കുരു , ആടലോടകത്തിൻ വേര് ,
പാച്ചോറ്റിത്തൊലി , വെളുത്ത കടുക്
ഇവ ഹേമന്തത്തിലും , ചെറുവഴുതന
വേര് , കറുത്ത എള്ള് , , മരമഞ്ഞൾ
ത്തൊലി ,തൊലി കളഞ്ഞെടുത്ത 
യവം ഇവ ശിശിരത്തിലും ദർഭവേര് , 
ചന്ദനം , രാമച്ചം , നെന്മേനിവാക
ത്തൊലി , ചതകുപ്പ , പച്ചരി ഇവ 
വസന്തത്തിലും , ആമ്പൽക്കിഴങ്ങ് , ചെങ്ങഴുനീർക്കിഴങ്ങ് ,സൗഗന്ധിക
പുഷ്പം , കറുക , ഇരട്ടിമധുരം , 
ചന്ദനം ഇവ ഗ്രീഷ്മത്തിലും ചന്ദനം , 
എള്ള് , രാമച്ചം ,മാഞ്ചി , തകരം , 
പതിമുകം ഇവ വർഷഋതുവിലും 
താലീസപത്രം , കരിമ്പോലപ്പുല്ല് , പുണ്ഡരീകക്കരിമ്പ് , ഇരട്ടിമധുരം , ആറ്റുദർഭവേര് , തകരം ,അകില് 
ഇവ ശരൽകാലത്തിലും വിഹിത
ങ്ങളായ മുഖാലേപങ്ങളാണ്.

Comments