തീക്ഷ്ണങ്ങളായ ഗന്ധദ്രവ്യങ്ങൾ ,ശിരോവിരേചനഗണം

" शमने शल्लकी लाक्षा पृथ्वीका कमलोत्पलम्
न्यग्रोधोदुम्बराश्वत्थप्लक्षरोध्रत्वचः सिता ॥१६
यष्टीमधु सुवर्णत्वक् पद्मकं रक्तयष्टिका
गन्धाश्चकुष्ठतगराः तीक्ष्णे ज्योतिष्मती निशा ॥१७
दशमूलमनोह्वालं लाक्षा श्वेता फलत्रयम्
गन्धद्रव्याणि तीक्ष्णानि गणो मूर्द्धविरेचनः॥" १८
( अ ह्रृ सू धूमपानविधि )

"ശമനേ ശല്ലകീ ലാക്ഷാ 
പൃത്ഥ്വീകാ കമലോൽപലം
ന്യഗ്രോധോദുംബരാശ്വത്ഥ
പ്ലക്ഷരോധ്രത്വചഃ സിതാ
യഷ്ടീമധു സുവർണത്വക്
പത്മകം രക്തയഷ്ടികാ
ഗന്ധാശ്ചകുഷ്ഠതഗരാഃ 
തീക്ഷ്ണേ ജ്യോതിഷ്മതീ നിശാ 
ദശമൂലമനോഹ്വാലം ലാക്ഷാ
ശ്വേതാ ഫലത്രയം
ഗന്ധദ്രവ്യാണി തീക്ഷ്ണാനി 
ഗണോ മൂർദ്ധവിരേചനഃ "

ശമനധൂമത്തിനുള്ള ദ്രവ്യങ്ങൾ-
ചിറ്റീന്തലിൻവേര് , കോലരക്ക് ,
ഏലത്തരി ,താമരപ്പൂവ് , ചെങ്ങ
ഴിനീർപ്പൂവ് , പേരാല് , അത്തി ,
ആല് , ഇത്തി , പാച്ചോറ്റി ഇവയു
ടെ തൊലി , പഞ്ചസാര , ഇരട്ടിമ
ധുരം , ഉമ്മത്തിൻതൊലി , പതിമു
കം , മഞ്ചട്ടി , കൊട്ടം ,തകരം ഇവ
കളാകുന്നു . തീക്ഷ്ണധൂമത്തിന്
ചെറുപ്പുന്നയരി , വരട്ട്മഞ്ഞൾ , 
ദശമൂലം ,മനയോല ,ഹരിതാലം ,
കോലരക്ക് ,വയമ്പ് , ത്രിഫലാ ,
തീക്ഷ്ണങ്ങളായ ഗന്ധദ്രവ്യങ്ങൾ ,
ശിരോവിരേചനഗണം ഇവയും
ആകുന്നു.

Comments