Random Post

ആശ്ച്യോതനം

निवातस्थस्य वामेन पाणिनोन्मील्य लोचनम् ॥ २ 
शुक्तौ प्रलम्बयान्येन पिचुवर्त्या कनीनिके ।
दश द्वादश वा बिन्दून् द्व्यङ्गुलादवसेचयेत् ॥ ३ 
ततः प्रमृज्य मृदुना चेलेन कफवातयोः ।
अन्येन कोष्णपानीयप्लुतेन स्वेदयेन्मृदु ॥ ४ 
( अ ह्रृ सू आश्च्योतनाञ्जनविधि )

" നിവാതസ്ഥസ്യ വാമേന
പാണിനോന്മീല്യ ലോചനം 
ശുക്തൌ പ്രലംബയാന്യേന
പിചുവർത്ത്യാ കനീനികേ 
ദശ ദ്വാദശ വാ ബിന്ദൂൻ 
ദ്വ്യങ്ഗുലാദവസേചയേൽ
തതഃ പ്രമൃജ്യ മൃദുനാ
ചേലേന കഫവാതയോഃ 
അന്യേന കോഷ്ണപാനീയ
പ്ലുതേന സ്വേദയേന്മൃദു."

നേത്രരോഗിയെ കാറ്റില്ലാത്ത മുറിയിൽ
മലർത്തിക്കിടത്തി അയാളുടെ നേത്ര
ത്തെ വൈദ്യൻ തൻ്റെ ഇടത്തെ കൈ
കൊണ്ട് തുറന്ന് പിടിച്ച് വലത്തെ കൈ
കൊണ്ട് ആശ്ച്യോതനത്തിനുള്ള ദ്രവ
ദ്രവ്യം ഒഴിച്ചു വെച്ച പാത്രത്തിൽ തൂങ്ങി
നില്ക്കുന്ന തിരിയിലൂടെ രോഗിയുടെ
കടക്കണ്ണിൽ പത്തോ പന്ത്രണ്ടോ 
തുള്ളി മരുന്ന് രണ്ട് വിരൽ ഉയരത്തിൽ
നിന്നും ഒഴിക്കണം. മേൽപ്രകാരം ഒഴു
ക്കിയതിന് ശേഷം നേർത്ത തുണി 
കൊണ്ട് കണ്ണ് തുടച്ചിട്ട് ചെറുചൂട് 
വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ മറ്റൊരു
തുണി കൊണ്ട് കൺപോളയുടെ പുറമേ മൃദുവായി വിയർപ്പിക്കുകയും വേണം. ഇപ്പറഞ്ഞത് കഫകോപം
ഹേതുവായും വാതകോപം 
ഹേതുവായും ഉണ്ടായ രോഗങ്ങളിലാണ് 
ചെയ്യേണ്ടത്.

Post a Comment

0 Comments