ശലാക

" दशाङ्गुला तनुर्मध्ये शलाका मुकुलानना।।१२
प्रशस्ता लेखने ताम्री रोपणे काललोहजा।
अङ्गुली च सुवर्णोत्था रूप्यजा च प्रसादने।।"१३
( अ ह्रृ सू आश्च्योतनाञ्जनविधि )

" ദശാംഗുലാ തനുർമ്മദ്ധ്യേ 
ശലാകാ മുകുളാനനാ 
പ്രശസ്താ ലേഖനേ താമ്രീ
രോപണേ കാലലോഹജാ
അംഗുലീ ച സുവർണോത്ഥാ
രൂപ്യജാ ച പ്രസാദനേ ."

അഞ്ജനമെഴുതാനുള്ള ശലാക
പത്തംഗുലം നീളമുള്ളതും അഗ്രഭാഗം പൂമൊട്ടിൻ്റെ ആകൃതിയോട് കൂടിയതും
നടുഭാഗം നേർത്തുമിരിക്കണം. 
ലേഖനാഞ്ജനത്തിന് ചെമ്പുകൊണ്ടും
രോപണാഞ്ജനപ്രയോഗത്തിന് ഉരുക്ക് കൊണ്ടുള്ള ശലാകയും കൈവിരലും പ്രസാദാഞ്ജന പ്രയോഗത്തിന് സ്വർണ്ണം കൊണ്ടോ വെള്ളി കൊണ്ടോ ഉണ്ടാക്കി
യ ശലാകയും നല്ലതാകുന്നു.

Comments