Random Post

അഞ്ജനകല്പന

" पिण्डो रसक्रिया चूर्णस्त्रिधैवाञ्जनकल्पना
गुरौ मध्ये लघौ दोषे तां क्रमेण प्रयोजयेत्।"१४
( अ ह्रृ सू आश्च्योतनाञ्जनविधि )

" പിണ്ഡോ രസക്രിയാ ചൂർണ്ണ
സ്ത്രിധൈവാഞ്ജനകൽപ്പനാ
ഗുരൌ മധ്യേ ലഘൌ ദോഷേ
താം ക്രമേണ പ്രയോജയേൽ."

പിണ്ഡം , രസക്രിയ , ചൂർണ്ണം എന്നി
ങ്ങനെ അഞ്ജനകല്പന മൂന്ന് വിധം.
ഇവ യഥാക്രമം ഗുരു , മദ്ധ്യം ,ലഘു
എന്നീ ദോഷാവസ്ഥകളിൽ പ്രയോ
ഗിക്കേണ്ടതാണ്.

" हरेणुमात्रा पिण्डस्य वेल्लमात्रा रसक्रिया।
तीक्ष्णस्य द्विगुणं तस्य मृदुनः चूर्णितस्य च।१५
द्वे शलाके तु तीक्ष्णस्य तिस्रस्तदितरस्य च।"
( अ ह्रृ सू आश्च्योतनाञ्जनविधि )

" ഹരേണുമാത്രാ പിണ്ഡസ്യ 
വേല്ലമാത്ര രസക്രിയാ
തീക്ഷ്ണസ്യ ദ്വിഗുണം തസ്യ 
മൃദുനഃ ചൂർണ്ണിതസ്യ ച 
ദ്വേ ശലാകേ തു തീക്ഷ്ണസ്യ 
തിസ്രസ്തദിതരസ്യ ച."

തീക്ഷ്ണൗഷധങ്ങൾ കൊണ്ട് ഉണ്ടാ
ക്കപ്പെട്ട പിണ്ഡാഞ്ജനം ഒരു വാൽമു
ളകോളവും രസക്രിയ ഒരു വിഴാലരി
യോളവും എഴുതാം. മൃദുവായ മരു
ന്നുകൾ കൊണ്ട് ഉണ്ടാക്കപ്പെട്ട 
പിണ്ഡാഞ്ജനമാണെങ്കിൽ രണ്ട് വാൽമുളകോളവും രസക്രിയ രണ്ട് വിഴാലരിയോളവും ആയിരിക്കണം.
തീക്ഷ്ണമായിരിക്കുന്ന ചൂർണ്ണാഞ്ജ
നം രണ്ട് ശലാകപ്രമാണവും മൃദുവാ
യിരിക്കുന്നചൂർണ്ണാഞ്ജനം മൂന്ന് 
ശലാകപ്രമാണവും പ്രയോഗിക്കണം.

" निशि स्वप्ने न मध्याह्ने म्लाने चोष्णगभस्तिभिः१६
अक्षिरोगाय दोषाः स्युर्वर्धितोत्पीडितद्रुताः।
प्रातः सायं च तच्छान्त्यै व्यभ्रेर्केऽतोऽञ्जयेत्सदा।"१७
( अ ह्रृ सू आश्च्योतनाञ्जनविधि )

" നിശി സ്വപ്നേ ന മധ്യാഹ്നേ 
മ്ലാനേ ചോഷ്‌ണഗഭസ്തിഭിഃ 
അക്ഷിരോഗായ ദോഷാഃ സ്യുർവർദ്ധിതോൽപീഡിതദ്രുതാഃ 
പ്രാതഃ സായം ച തച്ഛാന്ത്യൈ 
വ്യഭ്രേർക്കേതോഞ്ജയേത്സദാ."

രാത്രിയിൽ ഉറങ്ങുന്നതുകൊണ്ടും
മദ്ധ്യാഹ്നസമയത്ത് ഉഷ്ണരശ്മികൾ
കൊണ്ടും കണ്ണിന് വാട്ടമുണ്ടായിരിക്കു
മ്പോൾ നേത്രത്തിൽ രോഗോല്പാദകങ്ങ
ളായി നില്ക്കുന്ന ദോഷങ്ങൾ വർദ്ധിച്ച് സ്ഥാനാന്തരഗതങ്ങളും ദ്രവീകൃതങ്ങളു
മായി രോഗത്തെ ഉണ്ടാക്കുന്നതിനാൽ
രോഗശാന്തിക്കായി എന്നും രാവിലെ
യും വൈകുന്നേരവും സൂര്യപ്രകാശമു
ള്ളപ്പോൾ അഞ്ജനം പ്രയോഗിക്കേണ്ട
താണ്.

" स्वप्नेन रात्रौ कालस्य सौम्यत्वेन च तर्पिता।
शीतसात्म्या दृगाग्नेयी स्थिरतां लभते पुनः।"१९
( अ ह्रृ सू आश्च्योतनाञ्जनविधि )

" സ്വപ്നേന രാത്രൌ കാലസ്യ
സൌമ്യത്വേന ച തർപ്പിതാ
ശീതസാത്മ്യ ദൃഗാഗ്നേയീ 
സ്ഥിരതാം ലഭതേ പുനഃ "

‌രാത്രിയിൽ തീക്ഷ്ണാഞ്ജനം
എഴുതിയാൽ ഉറങ്ങുന്നത് കൊണ്ടും
കാലത്തിൻ്റെ സൌമ്യത കൊണ്ടും
സ്വതവേ അഗ്നിഗുണഭൂയിഷ്ടമായ
നേത്രം ശീത സാത്മ്യത്താൽ സുസ്ഥിര
തയെ പ്രാപിക്കുന്നു." न रात्रावपि शीतेऽति नेत्रे 
तीक्ष्णाञ्जनं हितम्।
दोषमस्रावयेत्स्तब्धं 
कण्डूजाड्यादिकारि तत्।" २२
( अ ह्रृ सू आश्च्योतनाञ्जनविधि )

" ന രാത്രാവപി ശീതേതി നേത്രേ
തീക്ഷ്ണാഞ്ജനം ഹിതം
ദോഷസ്രാവയേത്സ്തബ്ധം 
കണ്ഡൂജാള്യാദികാരി തൽ."

അതിശൈത്യമുള്ള രാത്രികാലത്തും
തീക്ഷ്ണാഞ്ജനം ഹിതമല്ല . രാത്രിയി
ൽ പ്രയോഗിക്കുന്ന തീക്ഷ്ണാഞ്ജനം
ദോഷത്തെ സ്രവിപ്പിച്ചു കളയാതെ 
അകത്ത് സ്തംഭിച്ചിരുന്ന് കണ്ഡു ,
ജാള്യം മുതലായ വികാരങ്ങളെ
ഉണ്ടാക്കുന്നു.

दक्षिणाङ्गुष्ठकेनाक्षि ततो वामं सवाससा।
ऊर्ध्ववर्त्मनि सङ्गृह्य शोध्यं वामेन चेतरत् ।२९
( अ ह्रृ सू आश्च्योतनाञ्जनविधि )

" ദക്ഷിണാംഗുഷ്ഠകേനാക്ഷി
തതോ വാമം സവാസസ
ഊർധ്വവർത്മനി സംഗൃഹ്യ 
ശോധ്യം വാമേന ചേതരൽ."

കണ്ണ് കഴുകിയതിന് ശേഷം വലത്തെ
കയ്യിൻ്റെ പെരുവിരലിൽ തുണി ചുറ്റി അതുകൊണ്ട് രോഗിയുടെ ഇടത്തെ 
കണ്ണിൻ്റെ മേൽപ്പോള പൊക്കിപ്പിടിച്ചും
അതുപോലെ തുണിചുറ്റിയ ഇടതുകൈ 
പെരുവിരൽ കൊണ്ട് വലതു കണ്ണിൻ്റെ മേൽപ്പോള പൊക്കിപ്പിടിച്ചും ശോധനം ചെയ്യേണ്ടതാണ്.

Post a Comment

0 Comments