Random Post

കണ്ണിൽ തർപ്പണം പ്രയോഗിക്കണം

*तर्पणपुटपाकविधि*

नयने ताम्यति स्तब्धे शुष्के रूक्षेऽभिघातिते ।
वातपित्तातुरे जिह्मे शीर्णपक्ष्माविलेक्षणे ॥ १ 
कृच्छ्रोन्मीलसिराहर्षसिरोत्पाततमोऽर्जुनैः ।स्यन्दमन्थान्यतोवातवातपर्ययशुक्रकैः ॥ २ 
आतुरे शान्तरागाश्रुशूलसंरम्भदूषिके ।
निवाते तर्पणं योज्यं शुद्धयोर्मूर्धकाययोः ॥ ३ 
(अ ह्रृ सू तर्पणपुटपाकविधि )


"നയനേ താമ്യതി സ്തബ്ധേ 
ശുഷ്കേ രുക്ഷേഭിഘാതിതേ
വാതപിത്താതുരേ ജിഹ്മേ
ശീർണ്ണപക്ഷ്മാവിലക്ഷണേ
കൃച്ഛ്രോന്മീലസിരാഹർഷ 
ശിരോല്പാതതമോർജ്ജുനൈഃ
സ്യന്ദമന്ഥാന്യതോവാത
വാതപര്യയശുക്ലകൈഃ
ആതുരേ ശാന്തരാഗാശ്രു
ശൂല സംരംഭ ദൂഷികേ
നിവാതേ തർപ്പണം യോജ്യം
ശുദ്ധയോഃ മൂർദ്ധകായയോഃ"

കണ്ണിന് തളർച്ചയോ , സ്തംഭനമോ , 
ശോഷമോ, രൂക്ഷതയോ, ചതവോ
മുറിവോ ഏറ്റിട്ടോ, വാതപിത്തങ്ങൾ ഹേതുവായിട്ടുള്ള രോഗമോ, കോട്ടമോ, 
രോമം കൊഴിയുകയോ , കാഴ്ച മങ്ങു
കയോ, കൃച്ഛ്രോന്മീലം ,സിരാഹർഷം,
സിരോല്പാതം ,തിമിരം ,അർജ്ജുനം ,
അഭിഷ്യന്ദം,അധിമന്ഥം ,അന്യതോവാ
തം ,വാതപര്യയം, ശുക്ലം ഈ രോഗ
ങ്ങളിൽ ഏതെങ്കിലും ഒന്ന് ഉണ്ടായി
ചുവപ്പും കണ്ണുനീരും വേദനയും കരു
കരുപ്പും പീളയും ശമിച്ചതിൻ്റെ ശേഷം ശിരോവിരേകം കൊണ്ട് മൂർദ്ധാവിനും വമനാദികൾ കൊണ്ട് ശരീരത്തിനും 
ശുദ്ധി വരുത്തിയ ശേഷം രോഗിയെ
കാറ്റില്ലാത്ത സ്ഥലത്ത് കിടത്തി അവൻ്റെ കണ്ണിൽ തർപ്പണം പ്രയോഗിക്കണം.

" नक्तान्ध्यवाततिमिरकृच्छ्रबोधादिके वसाम् ।
आपक्ष्माग्राद् अथोन्मेषं शनकैस् तस्य कुर्वतः ॥ ६ 
मात्रा विगणयेत्तत्र वर्त्मसंधिसितासिते ।
दृष्टौ च क्रमशो व्याधौ शतं त्रीणि च पञ्च च ॥ ७ 
शतानि सप्त चाष्टौ च दश मन्थे दशानिले ।
पित्ते षट् स्वस्थवृत्ते च वलासे पञ्च धारयेत् ॥ "८ 
(अ ह्रृ सू तर्पणपुटपाकविधि )

" നക്താന്ധ്യവാതതിമിര
കൃച്ഛ്രബോധാദികേ വസാം 
ആപക്ഷ്മാഗ്രാൽഅഥോന്മേഷം
ശനകൈസ്തസ്യ കുർവതഃ 
മാത്രാം വിഗണയേത്തത്ര വർത്മസന്ധിസിതാസിതേ 
ദൃഷ്ടൌ ച ക്രമശോ വ്യാധൌ
ശതം ത്രീണി ച പഞ്ച ച 
ശതാനി സപ്ത ചാഷ്ടൌ ച
ദശ മന്ഥേ ദശാനിലേ 
പിത്തേ ഷൾ സ്വസ്ഥവൃത്തേ ച
വലാസേ പഞ്ച ധാരയേൽ ."

നക്താന്ധ്യം , വാതതിമിരം,കൃച്ഛ്രോ
ന്മീലം തുടങ്ങിയ രോഗങ്ങൾക്ക് 
നെയ്യിന് പകരം വസ ചേർക്കണം. 
അത് പക്ഷ്മാഗ്രം വരെ നിറക്കണം. 
നെയ്യോ വസയോ അപ്രകാരം
നിറച്ചാൽ അത് കണ്ണിൻ്റെ ഉള്ളിൽ 
എല്ലായിടവും വ്യാപിക്കാൻ കണ്ണ് 
അല്പാല്പമായി മിഴിക്കുകയും വേണം.  വർത്മരോഗത്തിന് നൂറ് മാത്രയും സന്ധിരോഗത്തിന്  മുന്നൂറ് മാത്രയും സിതാരോഗത്തിന് അഞ്ഞൂറ് മാത്രയും അസിതരോഗത്തിന് എഴുനൂറ് മാത്ര
യും ദൃഷ്ടി രോഗത്തിന് എണ്ണൂറ് 
മാത്രയും അധിമന്ഥത്തിന് ആയി
രവും വാതകോപത്തിന് ആയിരവും
പിത്തകോപത്തിന് അറുനൂറും 
സ്വസ്ഥനിലും കഫവികാരത്തിലും
അഞ്ഞൂറും മാത്ര ധരിക്കണം.

कृत्वापाङ्गे ततो द्वारं स्नेहं पात्रे निगालयेत् ।
पिबेच्च धूमं नेक्षेत व्योम रूपं च भास्वरम् ॥ ९ 
(अ ह्रृ सू तर्पणपुटपाकविधि )

"കൃത്വാപാംഗേ തതോ ദ്വാരം 
സ്നേഹം പാത്രേ നിഗാളയേൽ
പിബേച്ച ധൂമം നേക്ഷേത
വ്യോമ രൂപം ച ഭാസ്വരം."

നെയ്യ് നിർത്തേണ്ടുന്നതിനുള്ള
സമയം കഴിഞ്ഞാൽ അപാംഗ
സ്ഥാനത്ത് പാളിയിൽ ഒരു ദ്വാര
മുണ്ടാക്കി അതിൽക്കൂടി നെയ്യ്
ഒരു പാത്രത്തിൽ ചോർത്തിയെ
ടുക്കണം . പിന്നെ ധൂമപാനം ചെ
യ്യണം. രോഗി ആകാശത്തേയും
തിളങ്ങുന്ന രൂപത്തെയും നോക്ക
രുത്.



"इत्थं प्रतिदिनं वायौ पित्ते त्वेकान्तरं कफे ।
स्वस्थे तु द्व्यन्तरं दद्यादातृप्तेरिति योजयेत्॥"१०
(अ ह्रृ सू तर्पणपुटपाकविधि )

"ഇത്ഥം പ്രതിദിനം വായൗ
പിത്തേത്വേകാന്തരം കഫേ 
സ്വസ്ഥേ തു ദ്വ്യന്തരം ദദ്യാൽ
ആതൃപ്തേരിതി യോജയേൽ."

ഇപ്രകാരം വാതവികാരത്തിൽ
ദിവസം തോറും പിത്തവികാരത്തിൽ
ഒന്നിടവിട്ട ദിവസങ്ങളിലും കഫവികാ
രത്തിലും സ്വസ്ഥനിലും ഈരണ്ട് ദിവ
സമിടവിട്ടും തർപ്പണം ചെയ്യണം.
ഇങ്ങനെ തർപ്പണത്തിൻ്റെ സമ്യഗ്യോഗം കാണുന്നതുവരെ തർപ്പണം ചെയ്യണം.


"प्रकाशक्षमता स्वास्थ्यं विशदं लघु लोचनम् ।
तृप्ते विपर्ययेऽतृप्तेतृप्तेऽति श्लेष्मजा रुजः"॥११ 
(अ ह्रृ सू तर्पणपुटपाकविधि )

"പ്രകാശക്ഷമതാ സ്വാസ്ഥ്യം 
വിശദം ലഘു ലോചനം 
തൃപ്തേ വിപര്യയേऽതൃപ്തേ
തൃപ്തേऽതി ശ്ലേഷ്മജാ രുജഃ "

തർപ്പണത്തിന് സമ്യഗ്യോഗമുണ്ടായാൽ
വസ്തുക്കളെ തെളിഞ്ഞു കാണാനുള്ള
കഴിവും സ്വസ്ഥതയുമുണ്ടാകും. 
നേത്രം നിർമ്മലമായിട്ട് ലഘുവായി
ത്തീരുകയും ചെയ്യും. തർപ്പണത്തിൻ്റെ അയോഗത്തിൽ മേല്പറഞ്ഞതിന് 
വിപരീതമായ ലക്ഷണം കാണും. തർപ്പണത്തിൻ്റെ അതിയോഗത്തിൽ 
കഫകോപം ഹേതുവായിട്ടുണ്ടാകുന്ന
രോഗങ്ങളുമുണ്ടാകും.

" स्नेहपीता तनुरिव क्लान्ता दृष्टिर्हि सीदति ।
तर्पणानान्तरं तस्माद् दृग्बलाधानकारिणम्॥१२
पुटपाकं प्रयुञ्जीत पूर्वोक्तेष्वेव यक्ष्मसु ।"
(अ ह्रृ सू तर्पणपुटपाकविधि )

"സ്നേഹപീതാ തനുരിവ ക്ലാന്താ 
ദൃഷ്ടിർ ഹി സീദതി 
തർപ്പണാനന്തരം തസ്മാൽ 
ദൃഗ്ബലാധാനകാരിണം.
പുടപാകം പ്രയുഞ്ജീത
പൂർവോക്തേഷ്വേവ യക്ഷ്മസു."

സ്നേഹപാനം ചെയ്യുന്നതുകൊണ്ട്
ദേഹത്തിന് തളർച്ചയുണ്ടാകുന്നതു
പോലെ തർപ്പണ ക്രിയ ഹേതുവായിട്ട്
കണ്ണിനും തളർച്ചയുണ്ടാകുന്നു. 
അതു ഹേതുവായിട്ട് തർപ്പണാനന്തരം
നേത്രത്തിന് ബലത്തെ ഉണ്ടാക്കുന്ന
പുടപാകത്തെ പ്രയോഗിക്കണം.
തർപ്പണക്രിയ നിർദേശിച്ച രോഗങ്ങ
ളിലെല്ലാം പുടപാകക്രിയ പ്രയോഗി
ക്കാവുന്നതാണ്.

Post a Comment

0 Comments