ശിരോവസ്തി

" विधिस्तस्य निषण्णस्य पीठे जानुसमे मृदौ
शुद्धाक्तस्विन्नदेहस्य दिनान्ते गव्यमाहिषम् ॥२७
द्वादशाङ्गुलविस्तीर्णं चर्मपट्टं शिरःसमम्
आकर्णबन्धनस्थानं ललाटे वस्त्रवेष्टिते ॥२८
चैलवेणिकया बद्ध्वा माषकल्केन लेपयेत्।"
( अ ह्रृ सू गण्डूषादिविधि )

"വിധിസ്തസ്യ നിഷണ്ണസ്യ 
പീഠേ ജാനുസമേ മൃദൗ
ശുദ്ധാക്തസ്വിന്നദേഹസ്യ 
ദിനാന്തേ ഗവ്യമാഹിഷം 
ദ്വാദശാങ്ഗുലവിസ്തീർണ്ണം 
ചർമ്മപട്ടം ശിരസ്സമം
ആകർണബന്ധനസ്ഥാനം 
ലലാടേ വസ്ത്രവേഷ്ടിതേ 
ചൈലവേണികയാ ബദ്ധ്വാ 
മാഷകൽക്കേന ലേപയേൽ"

ശിരോവസ്തിക്കർഹനായവനെ 
നേരത്തേ വമന വിരേചനം 
കൊണ്ട് ശുദ്ധദേഹനാക്കി
സ്നേഹസ്വേദം ചെയ്ത് ,
വൈകുന്നേരമോ രാത്രിയിലോ
മുട്ടോളം പൊക്കമുള്ളതും മൃദുവാ
യതുമായ ഒരു പീഠത്തിൽ ഇരുത്തി , 
ഉഴുന്ന് പൊടി ചൂട് വെള്ളം ചേർത്ത് 
കുഴച്ചെടുത്ത് തുണിയിൽ തേച്ച്
അത് നെറ്റിയിൽ ചെവിയോളം താഴ്
ത്തിച്ചുറ്റി വെച്ച് പന്ത്രണ്ട് അംഗുലം വിസ്തീർണ്ണമുള്ളതും ശിരസ്സിന് സമം ചുറ്റളവുള്ളതുമായ പശുവിൻ്റേയോ പോത്തിൻ്റേയോ തോല്പട്ട അതിന്മേൽ
താഴ്ത്തി വെച്ച് വീണ്ടും തുണി ചുറ്റി
ക്കെട്ടി കുഴച്ചെടുത്ത ഉഴുന്ന് മാവ് തേച്ച് 
തൈലം ചോർന്നുപോകാത്ത വിധം
ബന്ധിക്കണം.

"ततो यथाव्याधि शृतं स्नेहं कोष्णं निषेचयेत्॥२९
ऊर्ध्वं केशभुवो यावदङ्गुलम् धारयेच्च तम्
आवक्त्रनासिकोत्क्लेदाद्दशाष्टौ षट् चलादिषु॥३०
मात्रासहस्राण्यरुजे त्वेकं स्कन्धादि मर्दयेत्
मुक्तस्नेहस्य परमं सप्ताहं तस्य सेवनम्॥"३१
( अ ह्रृ सू गण्डूषादिविधि )

" തതോ യഥാവ്യാധി ശൃതം 
സ്‌നേഹം കോഷ്ണം നിഷേചയേൽ
ഊർദ്ധ്വം കേശഭുവോ യാവൽ
അംഗുലം ധാരയേച്ച തം
ആവക്ത്രനാസികോൽക്ലേദാൽ
ദശാഷ്ടൌ ഷൾ ചലാദിഷു 
മാത്രാ സഹസ്രാണ്യരുജേൽ
ഏകം സ്കന്ധാദി മർദ്ദയേൽ
മുക്തസ്നേഹസ്യ പരമം 
സപ്താഹം തസ്യ സേവനം ."

അതിന് ശേഷം രോഗത്തിനനുസരിച്ച്
തയ്യാറാക്കിയ തൈലം മന്ദോഷ്ണമാ
യി മേൽ പ്രകാരം ബന്ധിച്ച ചർമ്മപട്ട
ത്തിൻ്റെ ഉള്ളിൽ കേശോത്ഭവസ്ഥാന
ത്ത് നിന്ന് ഒരു വിരൽ പൊക്കത്തിൽ
ആകുന്നത് വരെ ഒഴിക്കണം . വായിലും മൂക്കിലും ഉൽക്ലേദമുണ്ടാകുന്നതുവരെ
തൈലം ശിരസ്സിൽ നിർത്തണം . വാത
ത്തിന് പതിനായിരം മാത്രയും ( ഏകദേ
ശം53 മിനുട്ട് ) പിത്തത്തിന് എണ്ണായിരം
മാത്രയും ( ഏകദേശം 43 മിനുട്ട് )
കഫത്തിന് ആറായിരം മാത്രയും  
( ഏകദേശം 32 മിനുട്ട് ) സ്വസ്ഥന് 
ആയിരം മാത്രയും ( ഏകദേശം
6 മിനുട്ട് ) ശിരോവസ്തി ധാരണത്തി
നുള്ള കാലമാകുന്നു. ശിരസ്സിലള്ള 
സ്നേഹം എടുത്ത് നീക്കിയ ശേഷം 
ചുമല് മുതലായ അവയവങ്ങളെ 
സുഖകരമായ വിധത്തിൽ തടവണം.
ഇപ്രകാരം കൂടിയാൽ ഏഴുദിവസം 
വരെ ശിരോവസ്തി പ്രയോഗിക്കാ
വുന്നതാണ്.

Comments