മൂർദ്ധതൈലം

" अभ्यङ्गसेकपिचवो वस्तिश्चेति चतुर्विधम् ॥२३
मूर्द्धतैलम् बहुगुणं तद्विद्यादुत्तरोत्तरम्।"
( अ ह्रृ सू गण्डूषादिविधि )

" അഭ്യംഗസേകപിചവോ 
വസ്തിശ്ചേതി ചതുർവിധം 
മൂർദ്ധതൈലം ബഹുഗുണം തദ്വിദ്യാദുത്തരോത്തരം."

മൂർദ്ധതൈലം നാല് വിധം . 
1. അഭ്യംഗം
2. സേകം ( ധാര )
3. പിചു
4. ശിരോവസ്തി.
    അഭ്യംഗത്തേക്കാൾ സേകവും 
ധാരയേക്കാൾ പിചുവും പിചുവി
നേക്കാൾ ശിരോവസ്തിയും ഗുണാ
ധികൃത്തോട് കൂടിയതാകുന്നു.

"कचशतनसितत्व पिञ्जरत्वं
परिपुटनं शिरसः समीररोगान्
जयति जनयतीन्द्रियप्रसादं 
स्वरहनुमूद्धबलं च मूर्द्धतैलम् ॥ " ३४
( अ ह्रृ सू गण्डूषादिविधि )

" കചശതനനസിതത്വ പിഞ്ജരത്വം
പരിപുടനം ശിരസസ്സമീരരോഗാൻ
ജയതി ജനയതീന്ദ്രിയപ്രസാദം 
സ്വരഹനുമൂർദ്ധബലം ച മൂർദ്ധതൈലം ."

മുടി കൊഴിയുക , വെളുക്കുക ,
ചെമ്പിക്കുക , മുറിഞ്ഞു പോവുക , 
ശിരസ്സിലുള്ള വാതവ്യാധി ഇവകളെ മൂർദ്ധതൈലം ശമിപ്പിക്കുന്നു.
ഇന്ദ്രിയപ്രസാദം , സ്വരബലം , ഹനു
ബലം, മൂർദ്ധബലം ഇവയെ ഉണ്ടാ
ക്കുകയും ചെയ്യുന്നു. 

इति श्रीमद्वाग्भटविरचितायामष्टाङ्गहृदय
संहितायां सूत्रस्थाने गण्डूषादिविधिर्नाम 
द्वाविंशोऽध्यायः ॥

Comments