വിഷവും പ്രത്യൌഷധങ്ങളും

വിഷവും പ്രത്യൌഷധങ്ങളും

1. അടയ്ക്കയുടെ ലഹരിക്ക് :-
തണുത്ത വെള്ളം കുടിക്കുക.
ഉപ്പുതിന്നുക
പഞ്ചസാര തിന്നുക;
ശംഖിൻപൊടി മണപ്പിക്കുക.

2. ഉമ്മത്തിൻ കായ തിന്നാൽ :-
ചന്ദനം കരിക്കിൻ വെള്ളത്തിൽ അരച്ചു
സേവിക്കുക.
പാലിൽ പഞ്ചസാര ചേർത്ത് കുടിക്കുക.

3.കഞ്ചാവിൻ ലഹരിക്ക് :-
കോവക്ക , കരിക്കിൻ വെള്ളം ഇവയിലേതെങ്കിലുമൊന്ന് സേവിക്കുക
തേറ്റാമ്പരൽ മോരിൽ അരച്ചുകലക്കി
സേവിക്കുക.
ഉമിച്ചാമ്പൽ കലക്കിത്തെളിച്ച വെള്ളം സേവിക്കുക.

4.കാഞ്ഞിരക്കുരു തിന്നാൽ :-
കുന്നിത്തളിര് അരച്ചു സേവിക്കുകയും സർവ്വാംഗം ലേപനവും ചെയ്യുക. 
കൂവ പിഴിഞ്ഞവെള്ളം സേവിക്കുക.

5. കൊടുവേലിക്കിഴങ്ങിൻ വിഷത്തിന്:- 
എള്ള് നെയ്യിൽ അരച്ച് തേക്കുക.

6. ചേരമരത്തിൻ വിഷത്തിന് :- 
താന്നിക്കാത്തോടോ താന്നിമരത്തിൻ പട്ടയോ അരച്ചു ലേപനം ചെയ്യുക.

7. ചേർക്കുരു വിഷത്തിനു : -
എള്ളരച്ചു തേക്കുക.
പാൽ കുടിക്കുക.

8. നായ്ക്കുരുണകൊണ്ടുള്ള ചൊറിക്ക് :-
തൈര് സർവ്വാംഗം തേക്കുക.

9. പാഷാണവിഷത്തിന് :-
കടുകരച്ച് സേവിക്കുക.
കുരുമുളക് കഷായം വെച്ച് സേവിക്കുക.

10. മരോട്ടിക്കുരു തിന്നാൽ :-
ചന്ദനം അരച്ച് വെണ്ണയിൽ സേവിക്കുക.

11. മേന്തോന്നിക്കിഴങ്ങ് തിന്നാൽ :-
ചുക്കരച്ച് ചൂട് വെള്ളത്തിൽ സേവിക്കുക.
മുരിങ്ങവേരിലെ തൊലി കുത്തിപ്പിഴിഞ്ഞ
നീരും തൈരും സമം ചേർത്ത് സേവിക്കുക.

12. വത്സനാഭി വിഷത്തിന് :-
കുരുമുളക് കഷായം സേവിക്കുക.

13. വിഷമുള്ള കുമിൾ ( കൂൺ ) ഭക്ഷിച്ചാൽ :-
അമരിവേരരച്ച് പാലിൽ കലക്കി സേവിക്കുക.

14. വിഷക്കല്ല് ചവിട്ടിയാൽ :- 
കാട്ടുള്ളി എരുമച്ചാണകത്തിൽ
പുഴുങ്ങി ചൂടോടെ പല പ്രാവശ്യം ചവിട്ടുക.

Comments