Dhanwantharam Gulika ധാന്വന്തരം ഗുളികധാന്വന്തരം ഗുളിക

Dhanwantharam Gulika ധാന്വന്തരം ഗുളിക
ധാന്വന്തരം ഗുളിക

एला विश्वाभया जाती बृहत्यार्ये च जीरकम्।
चीनोपणं च भुनिम्बं रुद्राक्षं सुरदारु च॥
कर्पूरकरिगृधाभ्यां समं च मृगरेतसा । 
निष्पिष्य जीरकक्वाथे हिमांभसि च कल्पयेत्॥
गुलिका सम्मिता माषै: कपायस्सधिते पुन:
पनसच्छदभूनिम्बजीरकैस्साधुयोजिता ।
पाययेत्श्वासनाशाय कासानां च निवृत्तये ॥
यक्ष्मणश्शान्तये हिक्का छर्द्योश्च विनिवृत्तये।
कफप्रसेकशान्त्यै च नाम्ना धन्वन्तरी मता।
गुलिकोयं विशेषास्यात् मारुतस्यानुलोमनी ॥
( सहस्रयोगम्। )



ഏലാ വിശ്വാഭയാ ജാതീ
ബൃഹത്യാര്യേ ച ജീരകം.
ചീനോഷണം ച ഭൂനിംബം 
രുദ്രാക്ഷം സുരദാരു ച
കർപ്പൂരകരിഗൃധാഭ്യാം 
സമം ച മൃഗരേതസാ 
നിഷ്പിഷ്യ ജീരകക്വാഥേ
ഹിമാംഭസി ച കല്പയേത്
ഗുളികാ സമ്മിതാ മാഷൈ: 
കഷായേ സാധിതേ പുന:
പനസച്ഛദഭൂനിംബജീരകൈ
സ്സാധുയോജയേത്
പായയേത്ശ്വാസനാശായ
കാസാനാം ച നിവൃത്തയേ 
യക്ഷ്മണശ്ശാന്തയേ ഹിക്കാ
ഛർദ്യാശ്ച വിനിവൃത്തയേ
കഫപ്രസേകശാന്ത്യൈ ച 
നാമ്നാ ധന്വന്തരി മതാ
ഗുളികോയം വിശേഷാസ്യാത് മാരുതസ്യാനുലോമനീ .

ഏലത്തരി , ചുക്ക് , കടുക്കാത്തോട്
ആശാളി , ചെറുവഴുതിനവേര് , കിരി
യാത്ത് , ജീരകം , വാൽമുളക് , പുത്ത
രിച്ചുണ്ടവേര് , രുദ്രാക്ഷം , ദേവതാരം ,
പച്ചക്കർപ്പൂരം , കണ്ടിവെണ്ണ , വെരു-
കിൻപുഴു ഇവ 32 ഗ്രാം വീതം.

ജീരകക്കഷായത്തിലും പനിനീരിലും
അരച്ച് ഉഴുന്നളവിൽ ഗുളികയുരുട്ടി
നിഴലിൽ ഉണക്കുക.

അനുപാനം:-
പ്ലാവിലഞെട്ട് കഷായം.
പുത്തരിച്ചുണ്ടവേരിൻ കഷായം.
ജീരകക്കഷായം.

ഫലശ്രുതി :-
ശ്വാസം , കാസം , രാജയക്ഷ്മാവ് ,
ഹിക്കാ , ഛർദ്ദി , കഫപ്രസേകം ,
വായുക്ഷോഭം .

Comments