Vasishtarasayanam वसिष्ठरसायनं വസിഷ്ഠരസായനം

Vasishtarasayanam वसिष्ठरसायनं വസിഷ്ഠരസായനം

दशमूलं बलां मूर्वां हरिद्रे पिप्पलीद्वयम्। 
पाठाश्वगन्धापामार्गस्वगुप्तातिविषामृताः॥
बालबिल्वं त्रिवृद्दन्तीमूलं पत्रं च चित्रकात्। 
पयस्यां कुटजं हिंस्त्रां पुष्पं सारं च बीजकात्॥
बोटस्थविरभल्लातविकङ्कतशतावरीः। 
पूतीकरञ्जशम्याकचन्द्रलेख़ासहाचरम्॥
सौभाञ्जनकनिम्बत्वगिक्षुरं च पलांशकम्।
पथ्यासहस्रं सशतं यवानां चाढकद्वयम्॥
पचेदष्टगुणे तोये यवस्वेदेऽवतारयेत्। 
पूते क्षिपेत्सपथ्ये च तत्र जीर्णगुडात्तुलाम्॥
तैलाज्यधात्रीरसतः प्रस्थं प्रस्थं ततः पुनः। 
अधिश्रयेन्मृदावग्नौ दर्वीलेपेऽवतार्य च॥
शीते प्रस्थद्वयं क्षौद्रात्पिप्पलीकुडवं क्षिपेत्। 
चूर्णीकृतं त्रिजाताच्च त्रिपलं निख़नेत्ततः॥
धान्ये पुराणकुम्भस्थं मासं ख़ादेच्च पूर्ववत्। 
रसायनं वसिष्ठोक्तमेतत्पूर्वगुणाधिकम्॥
स्वस्थानां निष्परीहारं सर्वर्तुषु च शस्यते।
( अ हृ कासचिकित्सितम् )
        

ദശമൂലം ബലാം മൂർവാം 
ഹരിദ്രേ പിപ്പലീദ്വയം.
പാഠാശ്വഗന്ധാപാമാർഗ്ഗ
സ്വഗുപ്താതിവിഷാമൃതാഃ
ബാലവില്വം ത്രിവൃദ്ദന്തീമൂലം 
പത്രം ച ചിത്രകാത്.
പയസ്യാം കുടജം ഹിംസ്രാം
പുഷ്പം സാരം ച ബീജകാത്
ബോളസ്ഥവിരഭല്ലാത
വികങ്കതശതാവരീഃ 
പൂതീകരഞ്ജശമ്യാക
ചന്ദ്രലേഖാസഹാചരം
സൗഭാഞ്ജനകനിംബത്വഗ്വി
ക്ഷുരം ച പലാംശകം 
പത്ഥ്യാസഹസ്രം സശതം 
യവാനാഞ്ചാഢകദ്വയം
പചേദഷ്ടഗുണേ തോയേ യവസ്വേദേവതാരയേത് 
പൂതേ ക്ഷിപേത്സപഥ്യേ ച
തത്ര ജീർണ്ണഗുളാത്തുലാം
തൈലാജ്യധാത്രീരസതഃ 
പ്രസ്ഥം പ്രസ്ഥം തതഃ പുനഃ 
അധിശ്രയേന്മൃദാവഗ്നൗ 
ദർവീലേപേവതാര്യ ച
ശീതേ പ്രസ്ഥദ്വയം ക്ഷൗദ്രാത്
പിപ്പലീകുഡബം ക്ഷിപേത് 
ചൂർണ്ണീകൃതം ത്രിജാതാച്ച 
ത്രിപലം നിഖനേത്തതഃ
ധാന്യേ പുരാണകുംഭസ്ഥം 
മാസം ഖാദേച്ഛ പൂർവ്വവത് 
രസായനംവസിഷ്ഠോക്ത
മേതത്പൂർവഗുണാധികം
സ്വസ്ഥാനാം നിഷ്പരീഹാരം 
സർവർത്തുഷു ച ശസ്യതേ .

ദശമൂലം , കുറുന്തോട്ടിവേര് , പെരു
ങ്കുരുമ്പവേര് , വരട്ടുമഞ്ഞൾ , മരമ
ഞ്ഞൾ, തിപ്പലി , കാട്ടുതിപ്പലിവേര് ,
പാടക്കിഴങ്ങ് , അമുക്കുരം , ചെറു
കടലാടിവേര്,നായ്ക്കൊരണക്കുരു
പ്പരിപ്പ് , അതിവിടയം , ചിറ്റമൃത് , ഇ
ളയ കൂവളക്കായ, ത്രികോല്പക്കൊ
ന്ന , നാഗദന്തിവേര് , കൊടുവേലി
യില , അടപതിയൻകിഴങ്ങ്, കുടക
പ്പാലയരി , മാഞ്ചി ,വേങ്ങാപ്പൂവ് , 
വേങ്ങാക്കാതൽ , മുക്കുറ്റി , ചേലേ
യം , ചേർക്കുരു, വയ്യങ്കത , ശതാവ
രിക്കിഴങ്ങ് , ഞെട്ടാവിൽതൊലി ,
കൊന്നത്തൊലി , കാർകോകിലരി ,
കരിങ്കുറുഞ്ഞിവേര് , മുരിങ്ങാത്തൊ
ലി , വേപ്പിൻതൊലി , വയൽച്ചുള്ളി
ഇവ 43 ഉം ഒരു പലം വീതം ,കടുക്ക
എണ്ണം 1100 , യവം ഇടങ്ങഴി 8 ഇവ
എട്ടിരട്ടി വെള്ളത്തിൽ കഷായം വെ
ച്ച് കുറുക്കി നാലൊന്നാക്കി കടുക്ക
വേറേ എടുത്തു വെച്ച് എല്ലാം പിഴി
ഞ്ഞരിച്ച് ആ കഷായത്തിൽ എടു
ത്തു വെച്ച 1100 കടുക്കയുമിട്ട് ഒരു
തുലാം പഴയ ശർക്കര കലക്കി എ
ണ്ണയും നെയ്യും പച്ചനെല്ലിക്കാ നീരും
ഓരോ ഇടങ്ങഴി വീതവും കൂട്ടി അടു
പ്പത്ത് വെച്ച് മൃദ്വഗ്നിയിൽ പാകം ചെ
യ്ത് ലേഹപാകമായാൽ വാങ്ങി ആ
റിയാൽ അതിൽ തേൻ ഇടങ്ങഴി 2 ,
തിപ്പലിപ്പൊടി ഒരു നാഴി , ഏലത്തരി
യും ഇലവങ്ങ്ഗവും പച്ചിലയും ഒരു
പലം വീതം പൊടിച്ചതും ചേർത്ത് ഇ
ളക്കി യോജിപ്പിച്ച് നൈ പുരട്ടി മയങ്ങി
യ കുടത്തിലാക്കി വായ് കെട്ടി നെല്ലി
ൽ കുഴിച്ചിട്ട് ഒരു മാസം കഴിഞ്ഞെടു
ക്കുക. ഇതു വസിഷ്ഠമഹർഷിയാൽ
നിർമ്മിക്കപ്പട്ടതാണ്. 
രണ്ട് കടുക്കയും അതിന് തക്ക ലേഹ
വും സേവിക്കണം. ഇത് അഗസ്ത്യര
സായനത്തേക്കാൾ ശ്രേഷ്ഠമാണ്.
സ്വസ്ഥന്മാർക്കും സർവ്വകാലങ്ങളിലും
ശീലിക്കാം.

Comments