കഥ - കല്ലുമല വൈദ്യം
_______________________
പണ്ടുകാലത്ത്, കല്ലുമല എന്ന സുന്ദരമായ ഒരു ഗ്രാമത്തൽ വിഖ്യാതനായ ആയുര്‍വേദ ചികിത്സകൻ വാസുദേവൻ വൈദ്യർ ജീവിച്ചിരുന്നു. അദ്ദേഹം ഒരുപാട് അനുഭവസമ്പത്തുള്ള ഒരു മനുഷ്യനായിരുന്നു. ഗ്രാമത്തിലെ ജനങ്ങൾ എല്ലാം തന്റെ ആരോഗ്യം സംരക്ഷിക്കാൻ അദ്ദേഹത്തിന്റെ ഉപദേശങ്ങളും ചികിത്സകളും ആശ്രയിച്ചിരുന്നു.
ഒരു ദിവസം, ഗ്രാമത്തിൽ ഒരാൾ വൈദ്യനെ കാണാൻ വന്നു. അയാൾ വല്ലാത്ത ഒരവസ്ഥയിൽ ഭയന്നും വിഷമിച്ചും വൈദ്യരുടെ അടുത്ത് വന്നു പറഞ്ഞു "എനിക്ക് ആരോ കൈവിഷം തന്നു ഇപ്പോൾ രോഗം ബാധിച്ചു ക്ലേശിക്കുന്നു, പല ഡോക്ടർമാരെയും കാണാൻ പോയിട്ടും ഇങ്ങനെയാണ് ആരോഗ്യസ്ഥിതിയിൽ ഒരു മാറ്റവുമില്ല.”
വാസുദേവൻ വൈദ്യർ ആളെ ശ്രദ്ധയോടെ നോക്കി പറഞ്ഞു. “നിന്റെ രോഗം, ശരീരത്തിൽ മാത്രമല്ല, മനസ്സിലും പ്രാബല്യപ്പെട്ടിട്ടുണ്ട്, ആയുര്‍വേദത്തിൽ, നമ്മൾ ശരീരത്തെയും മനസ്സിനെയും ഒന്നായി കണക്കാക്കുന്നു. ഇവ രണ്ടും ശരിയായ രീതിയിൽ സുഖപ്രാപ്തിയിലേക്ക് കൂട്ടേണ്ടതുണ്ട്.”
അദ്ദേഹം ആളെ കൂട്ടി പുഴക്കരയിലോട്ട് പോയി. അവിടെ, മനോഹരമായ മരങ്ങളും ഒരുപാട് ഔഷധ സസ്യങ്ങളും നിലകൊണ്ടിരുന്നു. “ഈ വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും വെറുതെ വളരുന്നവയല്ല. ഇവയ്ക്ക് സമൃദ്ധമായ സവിശേഷതകൾ ഉണ്ട്. ശരീരത്തെ നല്ല രീതിയിൽ സംരക്ഷിക്കാൻ മാത്രമല്ല, മനസ്സിനും സമാധാനം നൽകുവാനും ഇവക്ക് കഴിവുള്ളവയാണ്,” വാസുദേവൻ വൈദ്യർ പറഞ്ഞു.
ആയാളുടെ ശരീരത്തിന് വേണ്ടത്ര ഊർജ്ജം ഇല്ലാത്തതായാണ് വാസുദേവൻ വൈദ്യർ കണ്ടത്. അദ്ദേഹം പുഴക്കരയിൽ നിന്ന് ചിറ്റമൃത്, നിലംപരണ്ട , തുളസി തുടങ്ങിയ ഔഷധ സസ്യങ്ങൾ പറിച്ച് ചാറു തയ്യാറാക്കി പാലിനോട് കൂടെ ചേർത്ത് രോഗിക്ക് അകത്തോട്ട് സേവിക്കാൻ കൊടുത്തിട്ട് പറഞ്ഞു "ഈ ഔഷധങ്ങൾ ദിനവും ഇടിച്ചു പിഴിഞ്ഞ് അതിന്റെ സ്വരസം പാലിൽ ചേർത്ത് കഴിക്കൂ, ദൈനംദിനം നിന്റെ ദേഹത്തിനും മനസ്സിനും വിശ്രമം നൽകുന്ന യോഗവും ധ്യാനവും ചെയ്യൂ." കൂടാതെ ചില പത്ഥ്യങ്ങളും നിർദ്ദേശിച്ചു
അയാൾ തുടർച്ചയായി വാസുദേവൻ വൈദ്യൻ പറഞ്ഞിട്ടുള്ള മാർഗ്ഗങ്ങൾ അനുസരിച്ചു ജീവിച്ചു കൂടാതെ ഔഷധങ്ങളും ചിട്ടയായി സേവിച്ചു . ഏതാനും ആഴ്ചകൾക്ക് ശേഷം, അദ്ദേഹം ആരോഗ്യം വീണ്ടെടുത്തു. ആരോഗ്യത്തിന് ശാരീരികവും മാനസികവുമായ സന്തുലിതാവസ്ഥ അനിവാര്യമാണെന്ന് അയാൾ മനസ്സിലാക്കി.
വാസുദേവൻ വൈദ്യർ പറഞ്ഞു. "ആയുര്‍വേദം നല്ല ആരോഗ്യമുള്ള ജീവിതം നമുക്ക് നൽകുന്നു. മരുന്ന് നമ്മുടെ ശരീരത്തിനെ സഹായിക്കുമ്പോൾ, നമ്മൾ നമ്മുടെ മനസ്സിലോട്ടും അയക്കേണ്ട സന്ദേശം അതിലുണ്ട് സന്തുലിതമായ ജീവിതം."
ശേഷം വൈദ്യൻ പറഞ്ഞ പല കഥകളും കേട്ട് ഒരു ആത്മ നിർവൃതിയോടുകൂടി അയാൾ ആ സായാഹ്നം വൈദ്യരോട് കൂടെ ചെലവഴിച്ചു.
(ഡോ.പൗസ് പൗലോസ് )
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW