വെട്ടുമാറൻ ഗുളിക Vettumaran gulika

വെട്ടുമാറൻ ഗുളിക Vettumaran gulika

കാരാർകുഴലീ പൊരികാരം
കാനമുളകു നാഭിപാതിലിങ്കം
വാരായോമം ഇവയഞ്ചും
പങ്കൊറ്റച്ചാറ്റിലുടൻ
നേരായൊരു യാമം
മുടങ്കാതരയ്ത്തു
ചെറുപയറളവായ് തിരട്ടു
മുണ്ടെെത്തീരച്ചുരവും
വസൂരിയും പോക്കും
നൽവായു സന്നിയറും
 ( സഹസ്രയോഗം )

1. പൊരികാരം ( ശുദ്ധി )
2. കുരുമുളക്
3. വത്സനാഭി ( ശുദ്ധി )
4. ചായില്യം ( ശുദ്ധി )
5. അയമോദകം .

ഇവയഞ്ചും സമം ഇഞ്ചിനീരില്‍ ഒരു യാമം ഇടവിടാതെ അരച്ചു ചെറുപയറളവില്‍ ഗുളികയുരുട്ടി നിഴലിലുണക്കി സൂക്ഷിക്കുക .

Comments