വ്യാനമായു ഹൃദയത്തിൽ സ്ഥിതിചെയ്യുന്നു

व्यानो हृदि स्थितः कृत्स्नदेहचारी महाजवः॥६
गत्यपक्षेपणोत्क्षेपनिमेषोन्मेषणादिकाः। 
प्रायः सर्वाः क्रियास्तस्मिन् प्रतिबद्धाःशरीरिणाम्॥ 
( अ हृ सू दोषभेदीयम् )

വ്യാനോ ഹൃദി സ്ഥിതഃ 
കൃത്സ്നദേഹചാരീ മഹാജവഃ
ഗത്യപക്ഷേപണോത്ക്ഷേപ
നിമേഷോന്മേഷണാദികാഃ 
പ്രായഃ സർവാഃ ക്രിയാസ്തസ്മിൻ 
പ്രതിബദ്ധാഃ ശരീരിണാം. 

വ്യാനമായു ഹൃദയത്തിൽ സ്ഥിതി
ചെയ്യുന്നു. അതിവേഗത്തോട് കൂടി
ശരീരം മുഴുവൻ സഞ്ചരിക്കും. 
ഗമനം , കൈകാലുകളെ ഉയർത്തു
ക , താഴ്ത്തുക , കണ്ണ് ചിമ്മുക ,
തുറക്കുക തുടങ്ങി ശരീരത്തിലെ
മിക്കവാറും എല്ലാ ക്രിയകളും വ്യാനന്
അധീനമാകുന്നു .

Comments