ഹേമന്തശിശിരങ്ങൾ ശീതകാലവും വസന്തഗ്രീഷ്മങ്ങൾ ഉഷ്ണകാലവും വർഷശരത്തുക്കൾ മഴക്കാലവും

' कालस्तु शीतोष्णवर्षाभेदात् त्रिधा मतः॥३८
स हीनो हीनशीतादिरतियोगोऽतिलक्षणः। 
मिथ्यायोगस्तु निर्दिष्टो विपरीतस्वलक्षणः॥ '३९
( अ हृ सू दोषभेदीयम् )

काल: तु शीतोष्णवर्षाभेदात् त्रिधा मतः ,
स हीनशीतादि: हीन: अतिलक्षणः 
अतियोग: विपरीतस्वलक्षणः तु निर्दिष्ट:।

'കാലസ്തു ശീതോഷ്ണ
വർഷഭേദാൽ ത്രിധാ മതഃ
സ ഹീനോ ഹീനശീതാദി-
-രതിയോഗോതിലക്ഷണഃ 
മിഥ്യായോഗസ്തു നിർദ്ദിഷ്ടോ വിപരീതസ്വലക്ഷണഃ '

ഹേമന്തശിശിരങ്ങൾ ശീതകാലവും
വസന്തഗ്രീഷ്മങ്ങൾ ഉഷ്ണകാലവും
വർഷശരത്തുക്കൾ മഴക്കാലവുമാ
കയാൽ കാലം മൂന്ന് പ്രകാരമാകുന്നു.
ശീതകാലത്ത് ശീതവും ഉഷ്ണകാല
ത്ത് ഉഷ്ണവും വർഷകാലത്ത് മഴയും
കുറഞ്ഞു പോവുകയോ ഇല്ലാതിരിക്കു
കയോ ചെയ്താൽ ഹീനയോഗമാകു
ന്നു. ശീതോഷ്ണവർഷങ്ങൾ അതാത്
കാലത്ത് അധികമായിരുന്നാൽ അതി
യോഗമാകുന്നു. അതാതിന്റെ ലക്ഷണ
ങ്ങളായ ശീതോഷ്ണവർഷങ്ങൾ വിപ
രീതമായിട്ടുണ്ടാകുന്നതാകട്ടെ മിഥ്യാ
യോഗമാണെന്ന് നിർദ്ദേശിക്കപ്പെട്ടിരി
ക്കുന്നു.

Comments