ചികിത്സയെ അതിൻ്റെ ഫലത്തിൻ്റെഅടിസ്ഥാനത്തിൽ ശുദ്ധം ,അശുദ്ധംഎന്ന് രണ്ടായി വിഭജിച്ചിരിക്കുന്നു.

"प्रयोगः शमयेद्व्याधिं योऽन्यमन्यमुदीरयेत्
नाऽसौ विशुद्धः शुद्धस्तु शमयेन्नैव कोपयेत्।"१६
( अ हृ सू दोषोपक्रमणीयम् )

यः प्रयोगः अन्यं व्याधिं शमयेत् ,अन्यं उदीरयेत्
सः असौ न विशुद्धः। शुद्ध: तु शमयेत् न एव
कोपयेत्।

"പ്രയോഗശ്ശമയേദ് വ്യാധിം
യോന്യമന്യമുദീരയേൽ
നാസൗ വിശുദ്ധശ്ശുദ്ധസ്തു
ശമയേന്നൈവ കോപയേൽ."

ചികിത്സയെ അതിൻ്റെ ഫലത്തിൻ്റെ
അടിസ്ഥാനത്തിൽ ശുദ്ധം ,അശുദ്ധം
എന്ന് രണ്ടായി വിഭജിച്ചിരിക്കുന്നു.
ഏതെങ്കിലും ഒരു ചികിത്സ ചെയ്താൽ
ഒന്നിലധികം രോഗങ്ങളുള്ളതിൽ ഒന്നി
നെ അത് ശമിപ്പിക്കുകയും മറ്റേതിനെ
വർദ്ധിപ്പിക്കുകയും ചെയ്യുന്നത് അശു
ദ്ധചികിത്സയാകുന്നു. 
ഉള്ള രോഗങ്ങളെ ശമിപ്പിക്കുകയും 
മറ്റൊന്നിനെ ഉണ്ടാക്കാതിരിക്കുകയും 
ചെയ്യുന്നതാണ് ശുദ്ധചികിത്സ . 
ഉള്ള രോഗത്തെ ശമിപ്പിച്ചിട്ട് കൂടുതലാ
യി മറ്റു രോഗങ്ങളെയുണ്ടാക്കുന്നതും 
അശുദ്ധ ചികിത്സയാണ് .

Comments