പാൻക്രിയാറ്റൈറ്റിസ് ആയുര്‍വേദപരമായ അവബോധവും ചികിത്സാസിദ്ധാന്തങ്ങളും

 

പാൻക്രിയാറ്റൈറ്റിസ്  ആയുര്‍വേദപരമായ അവബോധവും ചികിത്സാസിദ്ധാന്തങ്ങളും

പാൻക്രിയാറ്റൈറ്റിസ് (Pancreatitis) എന്നത് അഗ്ന്യാശയത്തിലെ (Pancreas) ഉണ്ടാകുന്ന വീക്കവും, ക്ഷോഭവും ആണ്. ഇത് കൃത്യമായ രോഗനിർണയം, അടിയന്തര ചികിൽസ, ജീവിതശൈലി നിയന്ത്രണം എന്നിവ ആവശ്യപ്പെടുന്ന ഗുഢരോഗമായി കണക്കാക്കപ്പെടുന്നു. ആയുർവേദത്തിലെ ദോഷ, ധാതു, അഗ്നി എന്നിവയുടെ അടിസ്ഥാനത്തിൽ ഈ രോഗാവസ്ഥയെ വിവേചിക്കാനും, ഉചിതമായ ചികിത്സാ മാർഗങ്ങൾ വികസിപ്പിക്കാനും വലിയ സാധ്യതകൾ ഉള്ളത് ശ്രദ്ധേയം ആണ്.  രോഗത്തിന്റെ തീവ്രത അനുസരിച്ച് ഇത്, അക്യൂട്ട് (Acute - ഹ്രസ്വകാലം) അല്ലെങ്കിൽ ക്രോണിക് (Chronic - ദീർഘകാലം) ആയിരിക്കാം .

അക്യൂട്ട് പാൻക്രിയാറ്റിസ് (Acute Pancreatitis)

  • ഇത് പെട്ടെന്ന് സംഭവിക്കുന്ന ഒരു രോഗമാണ്, ഇത് സാധാരണയായി പാൻക്രിയാസിന് ഉണ്ടാകുന്ന താൽക്കാലികമായ ക്ഷതത്തിൻ്റെ ഫലമായിട്ടാണ് ഉണ്ടാകുന്നത്.
  • അപകടങ്ങൾ, മദ്യപാനം, അല്ലെങ്കിൽ മറ്റ് ചില രോഗങ്ങൾ എന്നിവ ഇതിന് കാരണമായേക്കാം.
  • ലക്ഷണങ്ങൾ: വയറുവേദന, ഛർദ്ദി, ഓക്കാനം, വയറുവേദന പുറകിലേക്ക് വ്യാപിക്കുന്നത്, എന്നിവ.
  • ചികിത്സ: വിശ്രമം, മരുന്നുകൾ, ചിലപ്പോൾ ശസ്ത്രക്രിയ എന്നിവ ആവശ്യമായേക്കാം

ക്രോണിക് പാൻക്രിയാറ്റിസ് (Chronic Pancreatitis)

  • ഇത് ദീർഘകാലം നിലനിൽക്കുന്ന ഒരു രോഗമാണ്, ഇത് പാൻക്രിയാസിന് സ്ഥിരമായ ക്ഷതങ്ങൾ വരുത്തുന്നു.
  • ലക്ഷണങ്ങൾ: വയറുവേദന, മലബന്ധം, ശരീരഭാരം കുറയുക, എന്നിവ.
  • ചികിത്സ: മരുന്നുകൾ, ശസ്ത്രക്രിയ, ജീവിതശൈലിയിലുള്ള മാറ്റങ്ങൾ എന്നിവ

കാരണങ്ങൾ

പിത്തസഞ്ചിയിലെ കല്ല് പിത്തനാളിയിലേക്കു ഇറങ്ങി ആഗ്നേയഗ്രന്ഥിയുടെ നാളിയെ തടസ്സപ്പെടുത്തുന്നതാണ് രോഗത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് . പിത്തനാളിയിലെ കല്ലുകൾ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരാറുള്ളത്. വേദനയോടൊപ്പം ചില രോഗികളിൽ മഞ്ഞപ്പിത്തവും പനിയും വിറയലും കണ്ടു വരാറുണ്ട് . അമിതമായ മദ്യപാനമാണ് മറ്റൊരു പ്രധാന കാരണം. ആഗ്നേയഗ്രന്ഥിക്ക് പറ്റുന്ന പരുക്കുകൾ ചില രോഗികളിൽ ആഗ്നേയഗ്രന്ഥിയിൽ വീക്കമുണ്ടാക്കാറുണ്ട് . അപൂർവുമായി ചില മരുന്നുകളുടെ പാർശ്വഫലമായി ആഗ്നേയഗ്രന്ഥിയുടെ വീക്കം ഉണ്ടാവാറുണ്ട് . അപസ്മാരചികിത്സക്കുപയോഗിക്കുന്ന വാൽപ്രോയിക് ആസിഡ്, കാൻസർ , ഓട്ടോഇമ്മ്യൂൺ എന്നീ രോഗങ്ങളുടെ ചികിത്സക്കുപയോഗിക്കുന്ന അസതിയോപ്രിൻ എന്നിവ ഉദാഹരണങ്ങളാണ് . രക്തത്തിലെ കാൽസ്യം ലവണത്തിന്റെ അളവ് ക്രമാധീനമായി വർധിക്കുന്നതും രോഗത്തിന് കാരണമായേക്കാം.


ആയുര്‍വേദത്തിൽ പാൻക്രിയാസ്:

പാൻക്രിയാസ് ധാതു പാകം, അന്നവാഹനക്രിയ എന്നിവയുമായി ബന്ധപ്പെട്ട പ്രധാനീഭൂതമായ ഒരു ഗ്രന്ഥിയാണ്‌. അതിന്റെ ദോഷീകരണം അഗ്നിമന്ധ്യ, അമാശയദോഷങ്ങൾ, രക്തദുഷ്ടി, അമ്ലപിത്തം മുതലായവക്ക് വഴിവെക്കുന്നു.

ആയുര്‍വേദത്തിൽഅഗ്നി’, പ്രത്യേകിച്ച് ജഠരാഗ്നിയും ധാത്വാഗ്നിയുമായും പ്രധാനമായി ബന്ധപ്പെട്ടിരിക്കുന്നു. പാൻക്രിയാസ് പ്രധാനമായും ക്ലോമം, അഗ്ന്യാശയം, അമാശയം തുടങ്ങിയ അംശങ്ങളുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യപ്പെടുന്നു. പാൻക്രിയാസ്ശരീരത്തിലെ അനേകം എൻസൈമുകൾ ഉത്പാദിപ്പിക്കുന്നതുകൊണ്ടുതന്നെ ധാതുപാചനവും അന്നപാചനവും ബാധിക്കുന്ന അവസ്ഥയായിരിക്കും ഇതിന്റെ രോഗപ്രകടനം.


പാങ്ക്രിയാറ്റൈറ്റിസ്ദോഷഭേദം:

പാൻക്രിയാറ്റൈറ്റിസ് വാതപിത്തപ്രാധാന്യത്തിൽ ഉള്ള രോഗം ആകാറുണ്ട്.

  • അക്യൂട് പാൻക്രിയാറ്റൈറ്റിസ്പിത്തപ്രകോപം, തിവ്രമായ വേദന, ജ്വരം, അമ്ലപിത്തം, ദാഹം, എന്നിവയോട് ചേർന്ന് കിടക്കുന്നു.
  • ക്രോണിക് പാൻക്രിയാറ്റൈറ്റിസ്ദീർഘകാലം വാത-പിത്ത പ്രകോപവും ധാതുപാകവും കൊണ്ടുള്ള പാചന ദൗർബല്യവും അഗ്നിമാന്ദ്യവും, ധാതുക്ഷയം എന്നിവയായി കാണപ്പെടുന്നു.

രോഗകാരണം (Ayurvedic Nidana):

  1. അജീർണഭക്ഷണശീലം
  2. അമിതഭോജനം
  3. മദ്യപാനം
  4. ദോഷകരമായ ആഹാരസമയങ്ങൾ
  5. മാനസിക സമ്മർദ്ദം
  6. അഗ്നിമാന്ദ്യം
  7. ദോഷസഞ്ചയം & ദുഷ്ടരക്തം
  8. മന്ദാഗ്നി വിഷമാഗ്നി

രോഗ ലക്ഷണങ്ങൾ (Ayurvedic Lakshana):

  • കടുത്ത വയറുവേദന
  • അമ്ലപിത്തം
  • ദഹന ദൗർബല്യം
  • തിമിരം
  • ദാഹം
  • ദുർഗന്ധമുള്ള വയറ് വിടർപ്പ്
  • ക്ഷീണം
  • അമിതമായ ഛർദി 
  •  ജ്വരം

ചികിത്സാസിദ്ധാന്തം (Principles of Treatment):

1. ദോഷപാചനംആമപാചനത്തിനു:

  • ആമപാചനാർഥംവൈശ്വാനര ചൂർണ്ണം,  പാചനാമൃതം കഷായം, അമൃതോത്തരം കഷായം, ഷഡംഗം കഷായം, ഡാഡിമാഷ്ടക ചൂർണ്ണം, പഞ്ചകോലം കഷായം, ചിത്രഗ്രാന്തികാദി കഷായം എന്നിവ ഉപയോഗിക്കുന്നു.
  • ആമം കാരണം ജഠരാഗ്നിയുടെ ദീപനം വളരെയധികം അത്യാവശ്യമാണ്  അതിനാൽ അഗ്നിദീപനം പ്രധാനമാണ്.

2. പിത്തശമനം:

  • പിത്തപ്രധാനം ആകുമ്പോൾആമലകാദി ചൂര്‍ണം, ഉശിരാസവം, ചന്ദനാദി കഷായം,  അവിപത്തികര ചൂർണ്ണം , ഗുളൂച്യാദി കഷായം , ലഘുസൂതശേഖര രസം, സംശമനീ വടി മുതലായ പിത്ത ശമനത്തിനായി കൊടുക്കാം

3. വാതശമനം (ക്രോണിക് കേസുകളിൽ):

  • വാതകഫബലമാണ്; വാതാശമനവും സംശോധനവും ആവശ്യമാണ്:
    • മഹാവാതവിധ്വംസിനി രസം വാതചിന്താമണി രസം
    • അഗ്നിതുണ്ടി വടി
    • ചിത്രകാദി വടി
    • ദശമൂല കഷായം
    • ഷഡ്പല ഘൃതം

4. പാചനംദീർഘകാല ഭക്ഷണക്രമം:

  • ലഘുഭോജനം
  • പഞ്ചകോലം കഷായം കഞ്ഞി
  •  ഇന്ദുകാന്തം കഷായം

ശുദ്ധിചികിത്സ (Panchakarma):

  • വിരചനം (മൃദുവിരചനം) – പിത്തശമനങ്ങളായ  ഔഷധങ്ങളാൽ വിരേചനം ചെയ്യേണ്ടതാണ് ത്രിവൃത് ലേഹ്യം, അവിപത്തി ചൂർണ്ണം, 
  • വസ്തിദീർഘകാലത്തെ വാതപിത്തപ്രാധാന്യമായ കേസുകളിൽ ക്ഷീര ബസ്തി, മധുതൈലിക ബസ്തി, വൈതരണ ബസ്തി, വൈശ്വിനര ബസ്തി മുതലായവ അവസ്ഥയ്ക്ക് അനുസരിച്ച് കൊടുക്കാം
  • നസ്യം – ഷഡ്ബിന്ദു തൈലം, അണുതൈലം കൊണ്ടുള്ള നസ്യം ചെയ്യാവുന്നതാണ്
  • തൈലപാനം: രോഗിയുടെ അഗ്നിയുടെ ശക്തിയനുസരിച്ച് അനുസരിച്ച് ധന്വന്തരം തൈലം മെഴുപാകം, മഹാനാരായണതലം മെഴുപാകം തൈലപാനം ചെയ്യാവുന്നതാണ്.
  • സ്നേഹപാനം: രോഗിക്ക് നല്ല ആമപാചനവും ജഠരാഗ്നി ദീപ്തിയും വന്നാൽ 

പാത്യാപാത്യങ്ങൾ:

പാത്യം:

  • ലഘു, പച്യമായ ആഹാരം (കഞ്ഞി)
  • ഉഷ്ണജലം, ജീരകവെള്ളം
  • ചെറുപയർ കറി 
  • പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണം  കൂടുതൽ കഴിക്കുക 
  • ഫാറ്റ് അടങ്ങിയ ഭക്ഷണ സധനങ്ങൾ ഒഴിവാക്കുക 
  • കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണ സാധനങ്ങൾ മിതമായി കഴിക്കുക
  • ചുക്കു, ജീരകം, ഹിംഗു ഉപയോഗിക്കുന്ന ഭക്ഷണം

അപാത്യം:

  • അമിതമായി തണുപ്പുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക
  • തീവ്രമുളള ഉപ്പ്, പുളി, കാറുകൾ
  • വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങൾ 
  • മദ്യപാനം, പുകവലി ഒഴിവാക്കുക

സംഭാവ്യത:

  • പാൻക്രിയാറ്റൈറ്റിസ്യുടെ അക്യൂട് അവസ്ഥയിൽ ശീഘ്രചികിത്സയും  പദ്ധ്യാഹാരങ്ങളും പാലിക്കേണ്ടത് അനിവാര്യമാണ്.
  • ക്രോണിക് കേസുകളിൽ വൈദ്യന്മാരുടെ കർശന നിയന്ത്രണത്തിൽ പഞ്ചകർമ്മം, ഔഷധങ്ങൾ എന്നിവയിലൂടെ ഘട്ടംഘട്ടമായി രോഗാവസ്ഥയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും.

ഉപസംഹാരമായി:

പാൻക്രിയാറ്റൈറ്റിസ് എന്ന പാശ്ചാത്യരോഗം ആയുര്‍വേദത്തിൽ ജഠരാഗ്നിദൗർബല്യവും പിത്തദോഷവികൃതിയും വാതസഞ്ചയവുമാണ് പ്രധാന കാരണം. ആമപാചനം, അഗ്നിദീപനം, പഞ്ചകർമ്മം, ദോഷപ്രശമനം, പാത്യനിര്വഹണം എന്നിവ മുഖ്യമായ ചികിത്സാസിദ്ധാന്തങ്ങളാണ്. സമഗ്രമായ സമീപനം കൊണ്ടുതന്നെ രോഗിയെയും ആഗ്നേയശക്തിയെയും സംരക്ഷിച്ച് ആരോഗ്യം വീണ്ടെടുക്കാൻ ആയുര്‍വേദത്തിന് സാദ്ധ്യതയുണ്ട്.


Comments