എമിലി

എമിലി ഈ സസ്യം ടാസൽഫ്ലവർ അല്ലെങ്കിൽ ക്യുപിഡ്സ് ഷേവിംഗ് ബ്രഷ്,മുയൽച്ചെവിയൻ ,ആഖൂകർണി, ദ്രവന്തി, സംബരി,ഹിരൺഖുരി ,നാരായണപച്ച. തിരുദേവി എന്നും വിളിക്കുന്നു.ഈ സസ്യത്തിന്റെ ഇലകൾക്ക് മുയലിന്റെ ചെവിയോട് സാദൃശ്യമുള്ളതിനാലായിരിക്കും ഇതിന്‌ ഈ പേര്‌ ലഭിച്ചത്. ശശശ്രുതി എന്ന സംസ്കൃത നാമവും ഇതേ രീതിയിൽ ലഭിച്ചിട്ടുള്ളതാണെന്ന് കരുതുന്നു. തലവേദനക്കുള്ള പച്ചമരുന്നുകൂടിയാണിത്. അറിയപ്പെടുന്നു.വിയറ്റ്നാമിൽ എമിലിയ സോഞ്ചിഫോളിയ പരമ്പരാഗത വൈദ്യത്തിൽ പനി, തൊണ്ടവേദന, വയറിളക്കം, എക്സിമ എന്നിവയുടെ ചികിത്സയ്ക്കും പാമ്പുകടിയേറ്റതിന് ഒരു മറുമരുന്നായും ഉപയോഗിക്കുന്നു.ചെടി സമൂലമായി ഔഷധത്തിൽ ഉപയോഗിക്കുന്നു. ദശപുഷ്പങ്ങളിൽ ഒന്നാണ്‌ മുയൽ ചെവി‌യൻ. തൊണ്ടസംബന്ധമായ സർവ്വ രോഗങ്ങൾക്കും നല്ലത്‌. നേത്രകുളിർമയ്ക്കും, രക്താർശസ്‌ കുറയ്ക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങൾ, ടോൺസിലൈറ്റിസ്‌, ചെന്നിക്കുത്ത് (Migraine) പനി തുടങ്ങിയ രോഗങ്ങൾക്ക്‌ ഔഷധമാണ്‌.മുയൽ ചെവിയുടെ നീര് കരൾ-ദഹനേന്ദ്രിയ വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും അതിസാരത്തിനും ഫലപ്രദമാണ്.കാമൻ ദേവത - സൗന്ദര്യം ഫലപ്രാപ്‌തി.മുയൽച്ചെവിയൻ സ്ത്രീകൾ തലയിൽ ചൂടിയാൽ മംഗല്യസിദ്ധിയാണ് ഫലപ്രാപ്തി എന്നാണ് വിശ്വാസം

Comments