മൈലാഞ്ചി

 
രണ്ടു മീറ്റർ ഉയരത്തിൽ വളരുന്ന കുറ്റിചെടിയാണ് മൈലാഞ്ചി. വേലികളിലും മറ്റും കിളിച്ചു വളരുന്നു. ഇലയും ഉപയോഗിക്കുന്നു. ലോകത്തിൽ മുഴുവൻ സൗന്ദര്യം വർധിപ്പിക്കാൻ ഉപയോഗിക്കുന്നു. മൈലാഞ്ചി എന്ന് കേൾക്കുമ്പോൾ ഒപ്പന പാട്ടു അല്ലെങ്കിൽ മൈലാഞ്ചി ഇട്ട കൈകൾ ഉള്ള സുന്ദരിയെ ഓർമ വരുന്നു. മുൻകാലങ്ങളിൽ വിവാഹത്തിനു മുൻപ് മൈലാഞ്ചി ഇടുക എന്ന ഒരു ആചാരം നിലവിൽ ഉണ്ടായിരുന്നു 
ഇംഗ്ലീഷിൽ ഹെന്ന, ഹിന്ദിയിൽ മെഹന്ദി എന്ന് അറിയപ്പെടുന്നു 
മൈലാഞ്ചി വിത്തിൽ നിന്നും കിളിർക്കുന്നു. ഇതിന്റെ ഇലയും പൂക്കളും ഉണങ്ങി പൊടിച്ചു സൂക്ഷിച്ചു വയ്ക്കാം 
ഒരു സ്വാഭാവിക മായ ഡൈ ആണ് ഇത് 

ഔഷധ ഗുണം 
തൊലി, നഖം, മുടി എന്നിവയുടെ സൗന്ദര്യം വർധിപ്പിക്കുന്നു 
സമൂലം കഷായം വച്ചു മഞ്ഞപിത്തത്തിനു മരുന്നായി ഉപയോഗിക്കുന്നു 
മൈലാഞ്ചി ഇല കഷായം ത്വക്ക് രോഗങ്ങൾ മാറ്റുന്നു 
മുടി വളരാൻ മൈലാഞ്ചി പൂവ് അരച്ച് സേവിക്കുന്നു (2 ഗ്രാം, രണ്ടു നേരം )
മൈലാഞ്ചി ഇല പൊടിയും നീലഅമരി പൊടിയും ചേർത്ത് ഹെയർ ഡൈ ഉണ്ടാക്കുന്നു 
ഉള്ളം കയ്യിൽ മൈലാഞ്ചി അണിഞ്ഞാൽ അതു ദിവസങ്ങൾ അണുക്കളിൽ നിന്നും രക്ഷിക്കുന്നു.

Comments