പൂച്ചമീശ /ജാവാറ്റി /പൂച്ചതുളസി "എന്നൊക്ക പേരുകളുണ്ട്. Bn:-Orthosiphon aristatus.


പൂച്ചയുടെ മീശയെ അനുസ്മ്മരിപ്പിക്കുന്ന വിധത്തിൽ മീശയോടെ, ഗോപുരാകൃതിയിൽ, വെളുത്ത സുന്ദരിപൂക്കളുള്ള ഒരു കുറ്റിച്ചെടിയാണ് ഞാൻ. എനിക്ക് "പൂച്ചമീശ /ജാവാറ്റി /പൂച്ചതുളസി "എന്നൊക്ക പേരുകളുണ്ട്. Bn:-Orthosiphon aristatus.
       മലേഷ്യ, ഇൻഡോനേഷ്യ എന്നിടങ്ങളിൽ എന്നെ ഉണക്കിപൊടിച്ച് വെള്ളം തിളപ്പിച്ച്‌ ചായക്ക് പകരമായി ഉപയോഗിക്കാറുണ്ട്.
       എനിക്ക് കുറെ ഔഷധഗുണങ്ങളും ഉണ്ട്. ഞാൻ മൂത്ര വർദ്ധിനിയാണെന്നും, സിദ്ധവൈദ്യത്തിൽ കിഡ്നിസംബന്ധമായ അസുഖങ്ങൾക്ക് ഉപയോഗിക്കാറുണ്ടെന്നും, രക്തശുദ്ധിക്കും, മൂത്രക്കല്ലിനും നന്നെന്നും, യൂറിയ, ക്രിയാറ്റിൻ, ഇവയുടെ അളവ് കുറയ്ക്കാൻ കഴിവുണ്ടെന്നും, അലർജി, ബാക്ടീറിയ, പ്രമേഹം, ഇവയുടെയൊക്ക ചികിത്സകളിൽ സഹായിയാണെന്നും അറിവ്.
    സ്വയം ചികിത്സ അപകടം ക്ഷണിച്ചു വരുത്തും. ചികിത്സകളൊക്ക വൈദ്യ നിർദേശപ്രകാരം മാത്രം ചെയ്യുക.
      

Comments