പവിഴമല്ലി /പവിഴമുല്ല. ഇഗ്ളീഷിൽ "Night jasmine /Tree of sorrow



ഗുജറാത്ത്, ആസ്സാം, ആന്ധ്രാ, നേപ്പാൾ, കേരളം, കർണാടകം എന്നിവിടങ്ങളിലൊക്കെ കാണപ്പെടുന്ന, സന്ധ്യയ്ക്ക് വിടരുന്ന, ഓറഞ്ച് നിറമുള്ള പൂഞ്ഞെട്ടോടുകൂടിയ, സുഗന്ധംപരത്തുന്ന ഭംഗിയുള്ള പൂക്കളുള്ള ഒരു കുറ്റിച്ചെടി അല്ലങ്കിൽ ഒരു ചെറുവ്രക്ഷം ആണ് ഞാൻ. എന്റെ പേരാണ് "പവിഴമല്ലി /പവിഴമുല്ല. ഇഗ്ളീഷിൽ "Night jasmine /Tree of sorrow എന്നൊക്ക വിളിക്കും. Bn:-Nyctanthes arbor -tristis.
       ചിലഭാഗങ്ങളിൽ എന്നെ പാരിജാതം എന്നും വിളിക്കാറുണ്ട്. യഥാർഥ പാരിജാതം വേറെയുണ്ട് കേട്ടോ. ചിലസ്ഥലങ്ങളിൽ എന്നെ ഒരു പുണ്ണ്യവ്രക്ഷമായും കരുതുന്നുണ്ട്.
      ഞാൻ ഒരു ഔഷധസസ്യം കൂടിയാണ്. എന്റെ വേര്, തൊലി, ഇല ഇവ ഔഷധമായി ഉപയോഗപ്പെടുത്തുന്നു. ശരീരവേദന, കരൾവീക്കം, വാതം, ചുമ, പ്ലീഹാവീക്കം, ശ്വാസകോശരോഗങ്ങൾ എന്നിവയുടെയൊക്കെ ചികിത്സകളിൽ ഞാൻ സഹായിയാണ് എന്നറിവ്.
         

Comments