हिंसास्तेयन्यथाकामं पैशुन्यं परुषानृते

हिंसास्तेयन्यथाकामं पैशुन्यं परुषानृते । २२ 
सम्भिन्नालापं व्यापादमभिध्या दृग्विपर्ययम् ।
पापं कर्मेति दशधा कायवाङमानसै: त्यजेत्।

हिंसा स्तेय अन्यथाकामं पैशुन्यं परुषा अनृत
सम्भिन्नालापं व्यापादं अभिध्या दृग्विपर्ययम् । 
इति दशधा पापं कर्म काय वाङ मानसै: त्यजेत्।

 *दशविध पापानि*।

1. हिंसा (Killing/Injury)
2. स्तेय (Theft)
3. अन्यथाकामं (Unlawful Sexual Act)
4. पैशुन्यं (Malicious Speech/Slander)
5. परुष (Harsh Speech)
6. अनृत (Falsehood)
7. सम्भिन्नालापं (Incoherent/Useless Talk)
8. अभिध्या (Covetousness)
9. व्यापादम (Malice/Ill-will)
10. दृग्विपर्ययम् (False Belief/Atheism)

"*ഹിംസാസ്തേയന്യഥാകാമം*
*പൈശൂന്യം പരുഷാനൃതേ* 22
സംഭിന്നാലാപം വ്യാപാദ
മഭിധ്യാദൃഗ്വിപര്യയം 
പാപം കർമ്മേതി ദശധാ 
കായവാങ്മാനസൈ: ത്യജേൽ."

1. ഹിംസ: മറ്റുള്ളവരെ ഉപദ്രവിക്കുക,
     കൊല്ലുക.
2. സ്തേയം: മോഷ്ടിക്കുക
3. അന്യഥാകാമം: അവിഹിത ബന്ധം.
4. പൈശൂന്യം: ഏഷണിയോ 
    പരദൂഷണമോ പറയുക.
5. പരുഷം: ക്രൂരമായി സംസാരിക്കുക.
6. അനൃതം: കള്ളം പറയുക;
   സത്യം മറച്ചുവെക്കുക.
7. സംഭിന്നാലാപം: അനാവശ്യമായി
     സംസാരിക്കുക, ; സംഭാഷണം വഴി
      തർക്കമുണ്ടാക്കുക.
8. വ്യാപാദം: ദ്രോഹിക്കാനുള്ള ചിന്ത.
9. അഭിധ്യാ: അന്യന്റെ സ്വത്തിൽ
      ആഗ്രഹിക്കുക.
10.ദൃഗ്വിപര്യയം: ദൈവവിശ്വാസം, 
    ധർമ്മം എന്നിവയെ നിഷേധിക്കൽ.
    
ഇപ്രകാരം 10 വിധ പാപകർമ്മങ്ങളെ
ദേഹം കൊണ്ടും വാക്ക് കൊണ്ടും 
മനസ്സ് കൊണ്ടും ഉപേക്ഷിക്കണം.

ഇതിൽ ഹിംസ , സ്തേയം , അന്യഥാ
കാമം ഇവ മൂന്നും കായം ( ശരീരം )
കൊണ്ടുള്ള കർമ്മങ്ങളും , പൈശൂന്യം ,
പരുഷം , അനൃതം , സംഭിന്നാലാപം
ഇവ നാലും വാക്കുകൊണ്ടുള്ള കർമ്മ
ങ്ങളും വ്യാപാദം , അഭിധ്യ , ദൃഗ്വിപര്യയം
ഇവ മൂന്നും മനസ്സുകൊണ്ടുള്ള കർമ്മ
ങ്ങളും ആകുന്നു.

Comments