ഉരമരുന്ന് – പാരമ്പര്യത്തിന്റെ തിളക്കം, പ്രയോഗത്തിലെ പിഴവുകളുടെ ഇര

ഉരമരുന്ന് – പാരമ്പര്യത്തിന്റെ തിളക്കം, പ്രയോഗത്തിലെ പിഴവുകളുടെ ഇര

ഇപ്പോൾ എല്ലാവരും ചര്‍ച്ച ചെയ്യുന്നത് ഉരമരുന്ന് തന്നെയാണ്. അതിനെ കുറിച്ച് ചില നല്ലതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ ഒന്ന് നോക്കാം.

പണ്ടുകാലത്ത്, കല്ലിൽ ഉരച്ചെടുത്ത ചില ഔഷധങ്ങൾ കുട്ടികൾക്ക് നൽകുന്ന രീതിയെയാണ് ഉരമരുന്ന് എന്ന് വിളിച്ചിരുന്നത്. ഏകദേശം 18-ഓളം ഔഷധങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ആയുർവേദത്തിന്റെ പ്രതിപാദ്യ ഗ്രന്ഥങ്ങളിൽ ഇത് നേരിട്ട് പരാമർശിക്കപ്പെടുന്നില്ലെങ്കിലും, ഇന്ത്യയുടെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് കേരളത്തിലും മഹാരാഷ്ട്രയിലും, ഇത് ഒരു പാരമ്പര്യ ചികിത്സാരീതിയായി നിലനിന്നിരുന്നു. ഞാൻ UG പഠിക്കുന്ന കാലത്ത് ഇത് കേരളത്തിലേ ഉള്ള ഒരു രീതിയെന്ന് തോന്നിയെങ്കിലും, മുംബൈയിൽ ‘ബാലഗുഡി’ എന്ന പേരിൽ ഇതേ രീതിയിൽ ഉള്ള ഔഷധങ്ങൾ ലഭിക്കുന്നതും കണ്ടിട്ടുണ്ട്.

പാരമ്പര്യമായി കുട്ടികൾക്ക് നൽകാറുള്ള ഈ ഉരമരുന്നുകളിൽ പ്രധാനമായും ഉൾപ്പെടുന്നവ:

വയമ്പ്, ചുക്ക്, ജാതിക്ക, മായക്ക, കായം, ഇരട്ടിമധുരം, തിപ്പലി, താന്നിക്ക, ഇടംപിരി–വലമ്പിരി, മഞ്ഞൾ, മുത്തങ്ങ, അതിവിഷ, അശ്വഗന്ധ തുടങ്ങിയവ.

ഔഷധങ്ങളുടെ പ്രധാന ഗുണങ്ങൾ

വയമ്പ് – anticonvulsant, nerve tonic, പ്രതിരോധശേഷി വർദ്ധിപ്പിക്കൽ
കടുക്ക – metabolism മെച്ചപ്പെടുത്തൽ, digestion, മലബന്ധാശമനം, കൃമിനാശനം
തിപ്പലി – ദീപനം, കരൾരക്ഷണം, anti-inflammatory, antioxidant, immunomodulator
ജാതിക്ക – digestion മെച്ചപ്പെടുത്തുക, അജീരണം–ഛർദി കുറയ്ക്കുക, CNS stimulant
ഏലക്ക – gastroprotective, anti-inflammatory, analgesic, antispasmodic
കായം – colic, indigestion, കൃമിശല്യം, വയറുവേദന എന്നിവയ്ക്കുള്ള മികച്ച ഔഷധം
മഞ്ഞൾ – ദഹനം മെച്ചപ്പെടുത്തുക, വിശപ്പ് വർദ്ധിപ്പിക്കുക, antioxidant

ഇങ്ങനെ വിവിധ ഗുണങ്ങളുള്ള ആയുര്‍വേദ ഔഷധങ്ങളാണ് ഉരമരുന്നിൽ ഉൾപ്പെടുന്നത്.


എങ്ങനെ ഉരയ്ക്കുന്നു?

മുലപ്പാൽ, തേൻ അല്ലെങ്കിൽ ശുദ്ധജലം എന്നിവ ഉപയോഗിച്ച് ഒരു പ്രത്യേക അരകല്ലിൽ ഈ മരുന്നുകൾ പേസ്റ്റ് രൂപത്തിൽ ഉരയ്ക്കിയാണ് കൊടുക്കുന്നത്.
ഓരോ മരുന്നിനും ഓരോ ഉര എന്ന രീതിയും, കുട്ടിയുടെ അസുഖാനുസരിച്ച് വേണ്ട ഔഷധം മാത്രം ഉരയ്ക്കുന്ന രീതിയും പണ്ടാരംഭിച്ചിരിപ്പുണ്ട്.

വാസ്തവത്തിൽ നോക്കുമ്പോൾ, പഴയകാലത്തെ First Aid Box തന്നെയാണ് ഉരമരുന്ന്—വയറിളക്കം, വിശപ്പില്ലായ്മ, കഫക്കെട്ട്, വയറുവേദന, പനി, ചുമ തുടങ്ങിയ പ്രശ്നങ്ങൾക്കുമേൽ പ്രവർത്തിച്ചിരുന്നത്. കൂടാതെ, രോഗപ്രതിരോധശേഷിയും ദഹനശേഷിയും ബുദ്ധിവികാസവും മെച്ചപ്പെടുത്തുന്നതിൽ ഇത് ഉപയോഗിച്ചിരുന്നു.


എപ്പോൾ ആണ് ഉരമരുന്ന് ‘ശത്രു’ ആയത്?

ഉരമരുന്ന് തന്നെയല്ല തെറ്റായത് —
തെറ്റായത് അതിന്റെ പ്രയോഗമാണ്.

1. ശുചിത്വക്കുറവ്

അശുദ്ധമായ കൈകൾ, അരകല്ല്, സൂക്ഷിക്കാതെ വെച്ച മരുന്ന് എന്നിവ വഴി ഫംഗസ്, ബാക്ടീരിയ തുടങ്ങിയ അണുബാധകൾ ഉണ്ടാകാം. കുഞ്ഞുങ്ങൾക്ക് ഇത് അപകടകരം.

2. ഡോസ് പിശക്

ഒരു ഉര എന്ന പാരമ്പര്യ കൃത്യത നഷ്ടപ്പെട്ടപ്പോൾ,
കൂടുതൽ ഉരയ്ക്കുകയോ തെറ്റായ മരുന്നുകൾ ചേർക്കുകയോ ചെയ്യുന്നത് ദോഷകരമായി.

3. അറിവില്ലായ്മ

ചുക്ക്–മഞ്ഞൾ പോലും തിരിച്ചറിയാനാവാതെ വരുന്ന തലമുറയിൽ,
ശരിയായ ഔഷധം തെറ്റിയായി ഉപയോഗിക്കുന്നത് സ്വാഭാവികമായും പ്രശ്നമാകും.


ഇന്നത്തെ പരിഹാരം – ഉരമരുന്ന് ഗുളികകൾ

ഇത്തരം വെല്ലുവിളികളെ മറികടക്കാൻ ഇപ്പോൾ സ്റ്റാൻഡേർഡ് ഗുളികകൾ വിപണിയിൽ ലഭ്യമാണ്.
ഇവ വൈദ്യ നിർദേശപ്രകാരം, കൃത്യമായ ഡോസ്, ശുചിത്വം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നു.


സ്വർണ്ണമോതിരം ഉരയ്ക്കൽ: ഒരു വലിയ തെറ്റ്

പഴയവർ സ്വർണം ചേർത്ത് കൊടുക്കാറുണ്ടായിരുന്നു.
എന്നാൽ ഇന്ന് ഉപയോഗിക്കുന്ന 91.6% സ്വർണ്ണമോതിരങ്ങളിൽ:

  • ബാക്കി ഭാഗങ്ങൾ ചെമ്പ്, വെള്ളി, സിങ്ക് മുതലായ ലോഹങ്ങൾ

  • ഇവ ഉരച്ച് കുടിക്കുന്നത് വിഷസാദ്ധ്യത ഉണ്ടാക്കും

ആയുർവേദത്തിൽ നിർദേശിക്കുന്നത് സ്വർണഭസ്മം മാത്രം—
Metallic properties നീക്കി bio-absorbable ആക്കുന്ന ശരിയായ ശാസ്ത്രീയ ഭസ്മനിർമാണത്തിലൂടെ ലഭിക്കുന്ന രൂപം.


ഇന്നത്തെ തലമുറയ്ക്ക് ഉരമരുന്നിന്റെ പ്രസക്തി

ഇന്ന് കുട്ടികളിൽ പ്രതിരോധശേഷി കുറഞ്ഞുവരുന്ന സാഹചര്യത്തിൽ,
ശരിയായ രീതിയിൽ, വൈദ്യ നിർദേശപ്രകാരം ഉപയോഗിക്കുന്ന ഉരമരുന്ന് ഒരു മികച്ച സഹായകമാണ്.

പക്ഷേ:

  • വീട്ടിൽ അറിവില്ലാതെ തയ്യാറാക്കുന്നത് ഒഴിവാക്കുക

  • ഡോസ്, മരുന്ന്, അനുപാനം എന്നിവ വൈദ്യ നിർദേശപ്രകാരം മാത്രം

  • ആവശ്യമെങ്കിൽ സ്റ്റാൻഡേർഡ് ഗുളിക രൂപത്തിൽ ഉപയോഗിക്കുക


Comments