കണ്ണാന്തളി Exacum tetragonum


കണ്ണാന്തളി 🌿 Exacum tetragonum
        ഇന്ത്യയിൽ ഡെക്കാൻ പീഠഭൂമി മുതൽ പശ്ചിമഘട്ടം വരെയുള്ള പ്രദേശങ്ങളിലെ പുൽമേടുകളിലും കുന്നിൻ പ്രദേശങ്ങളിലും വളരുന്ന ഒരു ചെടിയാണ് കണ്ണാന്തളി. ദക്ഷിണേന്ത്യയിലെ 
ഒരു സ്ഥാനിക (endemic) സസ്യമാണിത്. കേരളത്തിൽ വ്യാപകമായി കാണപ്പെട്ടിരുന്നതും ഇപ്പോൾ വളരെ അപൂർവമായിക്കൊണ്ടിരിക്കുന്നതുമായ ഓഷധി വർഗ്ഗത്തിൽ പെട്ട ഒരിനം ചെടിയാണ് കണ്ണാന്തളി. 50 മീറ്റർ മുതൽ 200 മീറ്റർ വരെ ഉയരമുള്ള ചെങ്കൽ കുന്നുകളിലും 1350 മീറ്റർ വരെ ഉയരമുള്ള പുൽമേടുകളിലും വളരുന്ന 
ഒരു ഏകവർഷി സസ്യമാണിത്.ഓണക്കാലത്ത് ഇവ കൂടുതലായി കാണുന്നത് കൊണ്ട് പൂക്കളത്തിലും മറ്റും ഇവയുടെ പൂക്കൾ ഉപയോഗിക്കാറുണ്ട്.
ശാസ്ത്രീയനാമം: Exacum tetragonum

Comments