ചുക്കിലിരട്ട്യാദി ചൂര്‍ണ്ണം

ചുക്കിലിരട്ട്യാദി ചൂര്‍ണ്ണം

" ചുക്കിലിരട്ടിയുറച്ചഗുളം 
തദ്വിഗുണന്തു വറുത്തതിലം
കൂട്ടിയുരുട്ടിയൊരെട്ടുദിനം 
തിങ്കിലവന്‍ വലിയാ കുരയാ "

ചുക്ക് ഒരുഭാഗം. ഉണ്ടശര്‍ക്കര രണ്ടുഭാഗം. വറുത്ത എളള് നാലുഭാഗം. ഉരലില്‍ ആദ്യം ചുക്കിട്ടു പൊടിക്കണം. പിന്നീടു വറുത്ത എളളുമിട്ടിടിച്ചു നല്ലപോലെ പൊടിക്കണം. മൂന്നാമതായി ശര്‍ക്കരയിട്ട് എല്ലാം കൂടെ ആറുനാഴിക വരെ ഇടിച്ചുവച്ചിരുന്ന് കുറേശ്ശെ സേവിക്കുക; ചുമ, പാര്‍ശ്വവേദന , മുതലായവ ശമിക്കുകയും ദഹനം, പുഷ്ടി, മുതലായവ ഉണ്ടാകുകയും ചെയ്യും.

Comments