കർക്കിടക കഞ്ഞി

കേരളീയ ജീവിതത്തിൽ കർക്കിടക മാസത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. വർഷാകാലത്ത് കാലാവസ്ഥയിലെ വ്യതിയാനങ്ങൾ കാരണം മനുഷ്യശരീരത്തിന്റെ ജൈവഘടനയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. ആയുർവേദത്തിൽ പറയുന്ന വാത, പിത്ത, കഫ ദോഷങ്ങളുടെ അസന്തുലിതാവസ്ഥ മഴക്കാലത്ത് കൂടുതലായി പ്രകടമാകുന്നു. ഇതുമൂലം ജീർണ്ണശക്തി ക്ഷയിക്കുകയും, പ്രതിരോധശേഷി കുറയുകയും ചെയ്യം.

സുശ്രുത സംഹിതയിൽ വർഷാകാലത്തെ “ദുർബലബലപ്രകൃതി” (weakened state of health) എന്ന് പരാമർശിക്കുന്നു. മഴക്കാലത്തെ സ്ഥിരമായ ഈർപ്പം, സൂര്യപ്രകാശക്കുറവ്, അന്തരീക്ഷ മലിനീകരണം എന്നിവ ശരീരത്തിലെ ആമ (toxins) സഞ്ചയം വർദ്ധിപ്പിക്കുന്നു. ഇതിന്റെ ഫലമായി വാതവ്യാധികൾ, അജീർണ്ണം, ശ്വസനസംബന്ധ രോഗങ്ങൾ, ചർമ്മരോഗങ്ങൾ തുടങ്ങിയവ ഉയർന്നുവരാൻ സാധ്യത കൂടുതലാണ്.

മഴക്കാലത്ത് വാതദോഷം വർദ്ധിക്കുന്നു. സന്ധിവേദന, ശരീരത്തിലെ ക്ഷീണം എന്നിവ കൂടുതലാവുന്നു. മഴയ്‌ക്ക് പിന്നാലെ വരുന്ന തണുപ്പിൽ പിത്തദോഷം അസന്തുലിതമാകുന്നു അതുമൂലം ജീർണ്ണപ്രശ്നങ്ങൾ, അജീർണം, ആസിഡിറ്റി എന്നിവ വരാം. ഈർപ്പമുള്ള കാലാവസ്ഥയിൽ കഫവും വർദ്ധിക്കുന്നു. ജലദോഷം, ചുമ, കഫക്കെട്ട്, ശ്വാസതടസം മുതലായവ ഉണ്ടാകാം.

ആധുനിക ശാസ്ത്രം വ്യക്തമാക്കുന്നത്, മഴക്കാലത്ത് Humidity (ആർദ്രത) വർദ്ധിക്കുന്നതിനാൽ ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ രോഗാണുക്കളുടെ വളർച്ച വേഗത്തിലാകുന്നു. അതുകൂടാതെ immune system seasonal variation മൂലം ക്ഷയിക്കുന്നതായി പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. കാർമേഘം മൂടി അന്തരീക്ഷത്തിൽ Vitamin D കുറവ് (സൂര്യപ്രകാശക്കുറവ്) പ്രതിരോധശേഷിയെ ബാധിക്കുന്നു അതുകാരണം Joint pains, respiratory infections എന്നിവയുടെ പ്രബലതയും monsoon season ൽ വർദ്ധിക്കുന്നു.

അഷ്ടാംഗഹൃദയത്തിൽ “ऋतुसात्म्यं हि आहारं…” എന്ന് പറയുന്നിടത്ത്, ഓരോ ഋതുക്കൾക്കും അനുയോജ്യമായ ഭക്ഷണം വേണമെന്ന് വ്യക്തമാക്കുന്നു. ഇതനുസരിച്ച്, വർഷാകാലത്ത് ലഘുഭക്ഷണം, ഔഷധങ്ങൾ ചേർന്ന ഭക്ഷണം എന്നിവ ശുപാർശ ചെയ്തിട്ടുണ്ട്. കേരളത്തിന്റെ സാംസ്കാരിക പ്രതീകമായ കർക്കിടക കഞ്ഞി ശാസ്ത്രീയമായി “Functional food” വിഭാഗത്തിൽപ്പെടുന്നു. 

ദശപുഷ്പങ്ങൾ, നവരധാന്യം, വിവിധ ഔഷധസസ്യങ്ങൾ എന്നിവ ചേർത്ത് തയ്യാറാക്കിയ കഞ്ഞി, കുടുംബങ്ങളിൽ പരമ്പരാഗതമായി “ശരീരശുദ്ധിക്കും പ്രതിരോധശേഷിക്കും” ഉപയോഗിച്ചിരുന്നു. കർക്കിടകത്തിൽ കഞ്ഞി, ഉപ്പേരി, ഇഞ്ചി, മുളക്, കായം, തേൻ എന്നിവ ഉൾപ്പെടുത്തിയാൽ ജലദോഷം, ചുമ, ശ്വാസതടസം തുടങ്ങിയ രോഗങ്ങളെ തടയാൻ കഴിയും. അതുപോലെ തന്നെ യോഗയും പ്രാണായാമവും മനസ്സിനെ ശാന്തമാക്കുകയും ശരീരത്തിന് പുതുജീവൻ നൽകുകയും ചെയ്യുന്നു. 

ഗവേഷണങ്ങളിൽ കണ്ടെത്തിയത്, Njavara rice, Fenugreek, Cumin, Turmeric എന്നിവ ഉൾപ്പെടുത്തിയ ഭക്ഷണം ശരീരത്തിന്റെ oxidative stress കുറയ്ക്കുകയും immune response മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കർക്കിടകത്തിൽ ലഘുഭോജനങ്ങൾ മാത്രം സ്വീകരിക്കുക. അതുകൂടാതെ ചൂടുവെള്ളത്തിൽ കുളിക്കുക അഭ്യംഗം, വിരേചനം (Purgation), വസ്തി (Medicated enema), നസ്യം (Nasal medication) മുതലായ പഞ്ചകർമ്മ ശരീരശുദ്ധിക്കും ദോഷശമനത്തിനും ഏറ്റവും അനുയോജ്യമായ ചികിത്സാരീതി ആണ്.

ഗവേഷണങ്ങൾ പ്രകാരം, ദശപുഷ്പങ്ങൾക്ക് anti inflammatory, antioxidant, immunomodulatory ഗുണങ്ങളുണ്ട്. നവര അരിക്ക് (Njavara rice) polyphenols കൂടുതലായതിനാൽ oxidative stress കുറയ്ക്കുന്നു. Fenugreek blood sugar നിയന്ത്രിക്കുന്നതിലും turmeric microbial infections തടയുന്നതിലും പ്രാധാന്യമുള്ളതായി ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കർക്കിടക കഞ്ഞി ഒരു സാധാരണ ഭക്ഷണം മാത്രമല്ല, dietotherapy ആയും preventive medicine ആയും പ്രവർത്തിക്കുന്ന ഒരു ഔഷധസമ്പത്താണ്. കർക്കിടക മാസത്തിലെ ആയുർവേദ ചികിത്സകൾ, കേരളീയ സംസ്‌കാരത്തിന്റെ ഭാഗമായും ആരോഗ്യസംരക്ഷണത്തിന്റെ മാർഗമായും മാറിയിരിക്കുന്നു. “വർഷാഋതൗ വൈദ്യസേവനം” എന്നത്, ആയുർവേദത്തിൽ പറഞ്ഞിട്ടുള്ളത്.
അതിനാൽ തന്നെ, ഇന്ന് പോലും “Monsoon Ayurveda Therapy” ലോകമെമ്പാടും ആരോഗ്യ വിനോദസഞ്ചാരത്തിന്റെ ഭാഗമായി വളർന്നുവരുന്നു.

                          🙏

      ഡോ.പൗസ് പൗലോസ് 
(അസോസിയേറ്റ് പ്രൊഫസർ)

Comments