ഗന്ധർവഹസ്താദി കഷായം (Gandharvahastādi Kaṣāyam)


ഗന്ധർവഹസ്താദി കഷായം (Gandharvahastādi Kaṣāyam) സഹസ്രയോഗത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള പ്രസിദ്ധമായൊരു കഷായയോഗമാണ്. പ്രത്യേകിച്ച് മലബന്ധം, കുടലിലെ വാതകോപം, അജീർണാവസ്ഥ, അർശസ്സ്, ഉദരം, നീർക്കെട്ട് തുടങ്ങിയ രോഗങ്ങളിൽ വ്യാപകമായി പ്രയോഗിക്കപ്പെടുന്നു. കേരളീയ ആയുര്‍വേദ പഞ്ചകർമ്മ ചികിത്സയിൽ ഗന്ധർവഹസ്താദി കഷായം ഒരു പ്രധാന സ്ഥാനം അർഹിക്കുന്നു ഈ കഷായത്തെ പാത്തി കഷായം എന്നും പറയാറുണ്ട്. പഞ്ചകർമ്മ ചികിത്സ ചെയ്യുന്നതിന് മുൻപ് ഈ കഷായം കൊടുക്കാറുണ്ട് കുടൽ ശുദ്ധീകരിച്ച്, വാതാനുലോമനം നടത്തി, അഗ്നി ഉണർത്തുന്നതിനാണ് ഇത് നൽകുന്നത്. 

ഈ കഷായത്തിലെ പ്രധാനഘടകമാണ് ഗന്ധർവഹസ്തം (Ricinus communis – Castor root). ഇതിൽ അടങ്ങിയിരിക്കുന്ന ricinoleic acid കുടലിലെ EP3 prostanoid receptor-നെ ഉത്തേജിപ്പിച്ച് പെരിസ്താൽറ്റിക് ചലനം വർദ്ധിപ്പിക്കുന്നു. ഇതുവഴി കുടൽവിസർജന സുഗമമാകുകയും മലബന്ധം മാറുകയും ചെയ്യുന്നു. അതിനാൽ തന്നെ മലബന്ധത്തിലും വാതസങ്കോചത്തിലും ഗന്ധർവഹസ്താദി കഷായം മുഖ്യമായി ഉപയോഗിക്കുന്നു.

ചിരുവിൽവ (Holoptelea integrifolia) ഇതിലെ flavonoids, tannins എന്നിവ ശക്തമായ ആമപാചനഗുണങ്ങളാൽ anti-inflammatory, anti-diabetic പ്രവർത്തനം കാഴ്ചവെയ്ക്കുന്നു. സന്ധിവാതം, കുടൽശോഥം, വാതവ്യാധികൾ എന്നിവയിൽ ഗുണം ചെയ്യുന്നു.

ഹുതാശ / വെള്ളക്കൊടുവേലി (Plumbago zeylanica) – ഇതിലെ plumbagin digestion stimulate ചെയ്യുന്നു. വാതശമനം, അജീർണാവസ്ഥ, ആമപാചനം, anorexia എന്നിവയിൽ ഫലപ്രദം. വിശ്വ (Zingiber officinale – Ginger) – ദഹനാഗ്നി ഉണർത്തി gut motility വർദ്ധിപ്പിക്കുന്നു. Carminative, anti-inflammatory, antioxidant പ്രവർത്തനം. IBS, bloating, nausea എന്നിവയിൽ ഫലപ്രാപ്തിയുള്ളത്.

പഥ്യ (Terminalia chebula) – Haritaki ആയതിനാൽ mild laxative. Rasayana ഗുണമുള്ളതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. Gut microbiota balance ചെയ്യുന്നു. പുനർനവ (Boerhaavia diffusa) – Diuretic, hepatoprotective, anti-inflammatory ഗുണങ്ങളാൽ പ്രസിദ്ധം. Ascites, edema, കുടലിലെ congestion എന്നിവയിൽ പ്രയോഗിക്കുന്നു.

യവശക (Tragia involucrata) – Strong diuretic, anti-inflammatory, anthelmintic സ്വഭാവം. വാതകഫവ്യാധികളിൽ ഗുണം ചെയ്യുന്നു.
ഭൂമിതാല (Curculigo orchioides) – Rasayana, aphrodisiac, adaptogenic ഗുണങ്ങളാൽ പ്രസിദ്ധമാണ്. Antioxidant, immunomodulatory പ്രവർത്തനങ്ങൾ തെളിയിച്ചിട്ടുണ്ട്. കരളിന്റെയും വൃക്കയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു.

ഗന്ധർവഹസ്താദി കഷായത്തിലെ പ്രധാന പ്രവർത്തനം വാതാനുലോമനം, മലശോധനം, അഗ്നിദീപനം എന്നതാണ്. Ricinus communis-ൽ നിന്ന് ലഭിക്കുന്ന ricinoleic acid-ന്റെ purgative action ആണ് കുടൽ ശുദ്ധീകരണം നടത്തുന്നത്. Plumbagin (Plumbago zeylanica) digestion ശക്തിപ്പെടുത്തുന്നു. Gingerol (Zingiber officinale) gut motility-യെ ക്രമീകരിക്കുന്നു. Boerhaavia diffusa-യുടെ punarnavoside diuretic effect നൽകുന്നു. Curculigo orchioides adaptogenic ഗുണങ്ങളാൽ ശരീരശേഷി വർദ്ധിപ്പിക്കുന്നു.

ഇതിലെ ഘടകങ്ങൾ ചേർന്ന് മലബന്ധം നീക്കം ചെയ്യുന്നതിലും, വാതാനുലോമനം നടത്തുന്നതിലും, ദഹനാഗ്നി ഉണർത്തുന്നതിലും, കരൾ–വൃക്ക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലും,ശോഥവും വേദനയും കുറയ്ക്കുന്നതിലും സമഗ്രമായ ഫലപ്രാപ്തി നൽകുന്നു. ആധുനിക ഗവേഷണങ്ങളുടെ വെളിച്ചത്തിൽ നോക്കുമ്പോൾ, ഓരോ ഘടകത്തിന്റെയും laxative, anti-inflammatory, hepatoprotective, immunomodulatory ഗുണങ്ങൾ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

കേരളീയ പഞ്ചകർമ്മ ചികിത്സാപദ്ധതികളിൽ, പ്രത്യേകിച്ച് vasti യും, പിഴിച്ചിൽ ചികിത്സ നടത്തുന്നതിന് മുൻപുള്ള പൂർവ്വകർമ്മ ഘട്ടങ്ങളിൽ ഗന്ധർവഹസ്താദി കഷായം രോഗിയെ സേവിപ്പിക്കുന്നത്, ഇതിന്റെ പ്രായോഗിക പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. രോഗശാന്തിയ്ക്കൊപ്പം, ശരീരത്തിന്റെ സ്വാഭാവിക ഗുണങ്ങളെ (homeostasis) പുനസ്ഥാപിക്കുന്നതിനും, ചികിത്സാനന്തര ദീർഘകാല ആരോഗ്യസംരക്ഷണത്തിനും ഇത് സഹായകരമാണ്.

                            🙏

    ഡോ.പൗസ് പൗലോസ് 
(അസോസിയേറ്റ് പ്രൊഫസർ)

Comments