Random Post

ഹൃദയകവാടങ്ങളുടെ തമ്പുരാന്‍ ഡോ.എം.എസ് വല്യത്താനും ആയുർവേദവും

"ഹൃദയകവാടങ്ങളുടെ തമ്പുരാന്‍" എന്നറിയപ്പെടുന്ന ഡോ.എം.എസ് വല്യത്താനും ആയുർവേദവും
......................................................


ആധുനിക വൈദ്യശാസ്ത്രത്തിലെ സ്ഥാപിത താൽപര്യങ്ങൾ ഉള്ള ചില ഡോക്ടർമാരും, ഞങ്ങൾ ഒരു സംഭവമാണ് എന്ന് കരുതുന്ന ഒരു കൂട്ടം ബുദ്ധിജീവികളും ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും മറ്റു സാമൂഹ്യ മാധ്യമങ്ങളിലൂടെയും ആയുർവേദത്തിനെതിരെ ഉറഞ്ഞുതുള്ളുന്ന ഈ കാലഘട്ടത്തിൽ ഡോ.എം.എസ് വല്യത്താൻ എന്നുപറയുന്ന ഒരു മഹത് വ്യക്തിയെ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാൻ ഞാൻ ആഗ്രഹിക്കുന്നു.
ഒരുപക്ഷെ നിങ്ങൾ ഈ അതുല്യ പ്രതിഭയെ കുറിച്ച് കേട്ടുകാണും എന്നാൽ നിങ്ങൾ കേൾക്കാത്ത ഒരു മുഖമുണ്ട് ഈ മഹത് വ്യക്തിക്ക്. പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധനാണ് മാർത്താണ്ഡവർമ്മ ശങ്കരൻ വല്യത്താൻ. 1934 മെയ് 24ന് മാര്‍ത്താണ്ഡവര്‍മ്മയുടേയും ജാനകിയുടേയും മകനായി മാവേലിക്കരയിലാണ് മാര്‍ത്താണ്ഡവര്‍മ്മ ശങ്കരന്‍ വല്യത്താന്‍ എന്ന ഡോ.എം.എസ് വല്യത്താന്‍ ജനിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ സര്‍വകലാശാല, എഡിന്‍ബറോയിലെയും ലണ്ടനിലേയും റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ്, ജോര്‍ജ് വാഷിങ്ടണ്‍, ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രികളില്‍ നിന്നായി വിദഗ്ധപരിശീലനം നേടി. തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് തുടക്കമിട്ടത് ഇദ്ദേഹമാണ്. ഇരുപത് വർഷത്തോളം മേധാവിയായും ഹൃദയശസ്ത്രക്രിയയുടെ പ്രഫസറും ആയും സേവനമനുഷ്ടിച്ചു. മണിപ്പാൽ സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലർ ആയും അഞ്ചുവർഷം പ്രവർത്തിച്ചിട്ടുണ്ട്.

കൃത്രിമ ഹൃദയവാൾവ് നിർമ്മാണത്തിന് നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു.ഹൃദ്രോഗ ചികിത്സ, ഹൃദയ ശസ്ത്രക്രിയ മേഖലകളില്‍ വല്യത്താന്‍ നല്‍കിയ സംഭാവനകളും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും വൈദ്യശാസ്ത്ര, സാങ്കേതിക മേഖലകള്‍ക്ക് മുതല്‍ക്കൂട്ടായി മാറി. ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ സ്ഥാപക ഡയറക്ടര്‍ എന്ന നിലയിൽ ചിലവുകുറഞ്ഞ ചികിത്സയ്ക്കു സഹായകമായ ഗവേഷണത്തില്‍ മുഴുകാന്‍ പ്രാപ്തരായ ശാസ്ത്രജ്ഞരുടെയും, എന്‍ജിനീയര്‍മാരുടെയും, സര്‍ജന്മാരുടെയും മികച്ച സംഘം ഉണ്ടാക്കാന്‍ ഡോ. വല്യത്താനു കഴിഞ്ഞു.

രാജ്യത്തെ ആധുനിക വൈദ്യശാസ്ത്ര മേഖലയ്ക്കു  വന്‍ കുതിപ്പ് നടത്താന്‍ ഈ സംഘത്തിനു സാധിക്കുകയും ചെയ്തു. ഇനി അദ്ദേഹം എങ്ങനെയാണ് ആയുർവേദം പഠിക്കാൻ കാരണമായത് എന്ന് വ്യക്തമാക്കാം. ഒരിക്കൽ വളരെ യാദൃച്ഛികമായാണ് ഒരു പ്രഭാഷണത്തിനായി ഒരുങ്ങുന്ന സമയത്ത് ഇദ്ദേഹം ഇന്ന് ആധുനിക വാദികൾ ഘോരഘോരം വിമർശിക്കുന്ന ചരകസംഹിത വായിക്കാൻ ഇടയായത്. പിന്നീട് ബാക്കിയുള്ളതെല്ലാം ചരിത്രത്തിലെ ഏടുകൾ ആയി മാറി.അതിനു ശേഷമാണ് അദ്ദേഹത്തിന് ആയുർവേദം പഠിക്കണമെന്ന മോഹം ഉണ്ടായത്. അതിനുവേണ്ടി അദ്ദേഹം എന്താണ് ചെയ്തത് എന്നാണ് ഈ ആധുനിക വാദികൾ അറിഞ്ഞിരിക്കേണ്ടത്. 

ആയുർവേദശാസ്ത്രം ആധികാരികമായി പഠിക്കുവാൻ  ഡോ. വല്യത്താന്‍ പോയത്  മഹാനായ ആയുർവേദ ആചാര്യനും ഭാരതം പത്മഭൂഷൺ നൽകി ആദരിച്ച  ആയുർവേദ വൈദ്യനുമായ ഡോ. കെ. രാഘവൻ തിരുമുൽപ്പാട് എന്ന വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാടിന്റെ അടുത്താണ്. ചാലക്കുടി സ്വദേശിയായ തിരുമുൽപ്പാട് ആയുർവേദരംഗത്തെ ആചാര്യന്മാരിൽ ഒരാളാണ്. ചികിത്സകനായും പണ്ഡിതനായും അറിയപ്പെടുന്ന അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.പ്രശസ്ത ഭിഷഗ്വരൻ ഡോ.എം.എസ്.വല്യത്താൻ തിരുമുൽപ്പാടിനെ 'അഭിനവ ചരകൻ' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. അദ്ദേഹം ആയുർവേദം പഠിച്ചതിന്റെ  പ്രധാനമായ ലക്ഷ്യം

ആയുര്‍വേദത്തിലെ ശാസ്ത്രീയ സാധ്യതകളെ കണ്ടെത്തുകയും അവയെ ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിക്കാനുമുള്ള ഗവേഷണങ്ങള്‍ നടത്താനും ആയിരുന്നു.ഭാരതീയ പൈതൃകത്തിലൂടെ പകര്‍ന്നു കിട്ടിയ ചികിത്സാവിധികളെ ലോകത്തിനു മുന്നിലെത്തിക്കാന്‍ പ്രയത്‌നിച്ച വൈദ്യപ്രതിഭയാണ് ഡോ.എം.എസ് വല്യത്താന്‍. ആയുര്‍വേദത്തിലെ ബൃഹത് ത്രയികളെ അധികരിച്ച് ‘ലെഗസി ഓഫ് ചരക’, ‘ലെഗസി ഓഫ് സുശ്രുത’, ‘ലെഗസി ഓഫ് വാഗ്ഭട' എന്നീ പുസ്തകങ്ങള്‍ എഴുതുകയുണ്ടായി. ആയുര്‍വേദ ചികിത്സാരംഗത്തിന് പുതിയ ദിശാബോധം നല്‍കിയത് ഈ പുസ്തകങ്ങളായിരുന്നു. ഇതില്‍ എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചരകനെഴുതിയ വിശ്രുത വൈദ്യഗ്രന്ഥമായ ചരകസംഹിതയ്ക്ക് പുതിയൊരു വ്യാഖ്യാനം അദ്ദേഹം നടത്തുകയായിരുന്നു ‘ലെഗസി ഓഫ് ചരക’ എന്ന പുസ്തകത്തിലൂടെ. ഈ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനമാണ് ചരകപൈതൃകം.

കേവലമായ വ്യാഖ്യാനത്തിനപ്പുറം ആധുനികചികിത്സാ ശാസ്ത്രത്തിന് അനുരൂപമായി ആയുര്‍വേദ ആചാര്യന്‍മാരുടെ ദര്‍ശനങ്ങളെ വിശദീകരിക്കാനുള്ള ശ്രമമാണ് വല്യത്താന്‍ പുസ്തകങ്ങളിലൂടെ നടത്തിയത്. ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്കെന്നപോലെ അലോപ്പതി വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനം ചെയ്യുന്ന ഉത്തമ റഫറന്‍സ് ഗ്രന്ഥമായ 'ലെഗസി ഓഫ് ചരക'.
ആയുര്‍വേദത്തെ ആധുനികവൈദ്യ ശാസ്ത്രവുമായി ബന്ധിപ്പിക്കുക എന്നത് വലിയ വെല്ലുവിളി നിറഞ്ഞ മേഖലയാണ് എന്നത് അദ്ദേഹം തന്നെ സമ്മതിച്ച കാര്യമാണ് അതുമാത്രമല്ല ആയുർവേദത്തിന് ശക്തമായ ഒരു ശാസ്ത്രീയ അടിത്തറ ഉണ്ടെന്നും അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്. പഞ്ചഭൂതങ്ങള്‍, ഋതുചര്യ, ത്രിദോഷങ്ങള്‍ എന്നിങ്ങനെയുള്ള ആയുര്‍വേദത്തിന്റെ അടിസ്ഥാന തത്വങ്ങളും, സിദ്ധാന്തങ്ങളും പരീക്ഷണശാലയില്‍ നീരിക്ഷിച്ചും, പഠിച്ചും തെളിയിക്കാൻ ശ്രമിക്കുന്നത് ശ്രമകരമായ ഒരു സംഗതിയാണ് എന്ന് അദ്ദേഹം തന്നെ സമ്മതിച്ച കാര്യമാണ്.

ആയുർവേദത്തിന് ശക്തമായ ശാസ്ത്രീയ അടിത്തറ ഉണ്ട് എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ആയുർവ്വേദത്തിലെ പഞ്ചകർമ്മങ്ങളെ കുറിച്ചും, ത്രിദോഷങ്ങളെ കുറിച്ചും അദ്ദേഹം ആറു പ്രോജക്ടുകളിലായി പഠനം നടത്തി കൊണ്ടിരിക്കുകയാണ്. ആധുനിക ചികിത്സാ സമ്പ്രദായവുമായി ആയുര്‍വേദത്തെ കൂട്ടിയോജിപ്പിക്കുകയാണ് ലക്ഷ്യം. ആധുനിക ജനിതക ശാസ്‌ത്രത്തിന്റെ കണ്ടെത്തലുകളാണ്‌ ആയുര്‍വേദത്തിന്റെ സൂക്ഷ്‌മതത്ത്വങ്ങളെ പ്രകാശിപ്പിക്കാന്‍ സഹായിച്ചതെന്ന്‌ അദ്ദേഹം ഒരിക്കൽ കോട്ടക്കലിൽ വച്ച് നടത്തിയ ഒരു പ്രസംഗത്തിൽ പറയുകയുണ്ടായി.

അദ്ദേഹം നടത്തിയ വളരെ ശ്രദ്ധേയമായ ഒരു  പഠനമാണ് ഡി.എൻ.എ യും ആയുർവേദവുമായി ബന്ധപ്പെട്ടത്. മനുഷ്യരുടെ ഡി.എന്‍.എ പരിശോധന, 'ദോഷപ്രകൃതി'യുടെ ജനിതക അടിസ്ഥാന പരിശോധന എന്നിവയില്‍ രസായനങ്ങള്‍ക്ക് ചെലുത്താന്‍ കഴിയുന്ന ഫലത്തെക്കുറിച്ചു നടത്തിയ ശാസ്ത്രീയ പഠനങ്ങള്‍ സമീപകാലത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഈ പഠനം അദ്ദേഹത്തിന്റെ സ്വന്തം സംഭാവന തന്നെയാണ്. ആധുനിക വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന ഡോ. എം എസ് വല്യത്താന് പോലെ ഉള്ള ഒരു അതുല്യ പ്രതിഭ ആയുർവേദത്തിനു വേണ്ടി നിലനിൽക്കുന്നുണ്ടെങ്കിൽ അത് വൈകിയാണെങ്കിലും ഈ ശാസ്ത്രത്തിനു കിട്ടിയ ഒരു വലിയ അംഗീകാരം തന്നെയാണ്.നമ്മുടെ രാജ്യം 2005 ഇന്ത്യയിലെ രണ്ടാമത്തെ വലിയ അംഗീകാരമായ പത്മവിഭൂഷണ്‍ നൽകി ഇദ്ദേഹത്തെ ആദരിച്ചു. ലണ്ടനിലെ റോയല്‍ കോളജ് ഓഫ് സര്‍ജന്‍സിന്റെയും, ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഓഫ് എഞ്ചിനീയറിംഗിന്റെയും ഫെല്ലോയാണ്. 

റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് ഹണ്ടേറിയന്‍ പ്രൊഫസര്‍ഷിപ്പ് നല്‍കി അദ്ദേഹത്തെ ആദരിച്ചു. കൂടാതെ ആര്‍.ഡി. ബിര്‍ള അവാര്‍ഡ്, ഓംപ്രകാശ് ഭാസിന്‍ അവാര്‍ഡ്, ജവഹര്‍ലാല്‍  നെഹ്രു അവാര്‍ഡ്, ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ ശ്രീ ധന്വന്തരി അവാര്‍ഡ് (1991), ആര്യവാഹത മെഡല്‍, ജെ.സി. ബോസ് മെഡല്‍, ജി.എം. മോഡി അവാര്‍ഡ്, എച്ച്.കെ ഫിറോഡിയ അവാര്‍ഡ് എന്നിവയും ഡോ. എം.എസ് വല്യത്താനെ തേടിയെത്തി.

അതിനാൽ ആയുർവേദത്തെ കണ്ണടച്ച് വിമർശിക്കുന്ന ആധുനിക വൈദ്യത്തിലെ ചില ഡോക്ടർമാരോടും, സ്വയം ഒരു സംഭവം ആണെന്ന് കരുതി യുട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങളുടെയും ആയുർവേദ എതിരെ ഘോരഘോരം പ്രസംഗിക്കുന്ന ബുദ്ധിജീവികളോടും എനിക്ക് പറയാനുള്ളത് നിങ്ങൾ ആയുർവേദത്തെ അറിയാൻ താല്പര്യപ്പെടുന്നു എങ്കിൽ ഈ വലിയ മനുഷ്യനെ പോലെ ആകാൻ ശ്രമിക്കുക. ആയുർവേദത്തെ വിമർശിക്കാൻ വേണ്ടി മാത്രം ആയുർവേദ പുസ്തകങ്ങൾ വായിക്കുന്ന നിങ്ങൾക്ക് വേണ്ടി ഞാൻ ചൂണ്ടികാണിച്ചു തരാൻ ആഗ്രഹിക്കുന്ന മഹത്വം വ്യക്തിയാണ് ഡോ.എം എസ് വല്യത്താൻ.

ആയുർവേദശാസ്ത്രം ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നിങ്ങൾക്ക് ഈ ശാസ്ത്രത്തെ കുറിച്ചുള്ള മുൻ വിധിയും, തെറ്റിദ്ധാരണ മൂലവും ഈ ശാസ്ത്രത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് ഇടയിൽ തെറ്റിദ്ധാരണ പരത്തി ഈ മഹത്തായ ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് തടയിടാൻ ശ്രമിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. നിങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് നിങ്ങൾ ഈ ഭാരതത്തിന്റെ പൈതൃകത്തോടും, പാരമ്പര്യത്തോടും ചെയ്യുന്ന ദ്രോഹമാണ് എന്ന് മാത്രമേ എനിക്ക് പറയാൻ സാധിക്കുകയുള്ളൂ.

Below I will mention two questions asked to Professor Dr.M.S. Valiathan by Kalpana Joshi in an interview please go through the entire interview for getting an insight......

1) Kalpana Joshi : Please share with us your views on Charaka, Susruta, and Vagbhata.

Dr.M.S. Valiathan : Volumes have been written on the Great Trinity. What could I possibly add to what has been said? For me, Charaka represented the synthesis of all that is great in Ayurveda. While excelling as a general physician with an encyclopedic mind, he formulated the Mula Sankhya doctrine—with 24 tathwas—before Iswarakrishna, and modified the gunas of Vaiseshika to suit Ayurveda. He had thoughtful views on destiny and destruction of habitat; and so on. His claim that “what is found here, you may find elsewhere; but what you don't find here, you will find nowhere” was justified. Susruta's text was revised by Nagarjuna a few centuries after Charaka and was better structured, more compact, and conspicuous by emphasis on surgery. He was the surgeon extraordinary. But I felt that several important sections on cadaveric dissection, plastic reconstruction of nose, lips, etc., which won global recognition had perhaps been unduly shortened during the revision of the text! Unlike Charaka and Susruta who cared little for literary style, Vagbhata was a master poet and physician who composed Ashtanga Hridaya in memorable verse for students and practitioners. He drew his inspiration from Charaka and Susruta, and made them more accessible to ordinary people like us.

2) Kalpana Joshi: How was the process of understanding Ayurveda? Was the language a barrier?

Dr.M.S. Valiathan: Learning of Ayurveda was not easy because the basic concepts, the role of causation, pathogenesis, diagnosis, the rationale for doing procedures, the basis for prognosis, and most of all, the preparation of medicinal formulations, were vastly different from what I had learnt and practiced in a lifetime. Language was a barrier, but not insurmountable. Without an inspiring teacher like Sri Thirumulpad, I would have found the learning process too hard if not impossible.

To see the whole interview.....CLICK HERE

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Post a Comment

0 Comments