പതുമുകം, അമൃത്, വേപ്പിന്‍ത്തൊലി, കൊത്തമ്പാലരി, രക്തചന്ദനം, ഇവ കഷായം വച്ച് ഇവതന്നെ കല്ക്കമായി ഇടങ്ങഴി നെയ്യു കാച്ചി സേവിക്കുക; ഛര്‍ദ്ദി, തണ്ണീര്‍ദ്ദാഹം, അരുചി, ചൂട്, ജ്വരം ഇവ ശമിക്കും.
This blog "AYURVEDA TREATMENT " contain information about Ayurveda treatments about different diseases, different Panchakarma Procedure, Kerala Special Therapy, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine, Health Tips, Detoxification Therapy, detox Diet. For my Online Consultation contact me on pousepoulose@gmail.com
Showing posts with label home remedy. Show all posts
Showing posts with label home remedy. Show all posts
ബില്വാദി ഘൃതം
ബില്വാദി ഘൃതം
കൂവളക്കായുടെമജ്ജ, കൊടുവേലിക്കിഴങ്ങ്, കാട്ടുമുളകിൻവേര്, ഇഞ്ചി, ചുക്ക്, ഇവ കഷായം വച്ച് ഇവതന്നെ കല്ക്കമായി ആട്ടിന്‍പാലും ചേര്‍ത്തു കാച്ചിയ നെയ്യ് ഗ്രഹണി, ശോഫം, അഗ്നിമാന്ദ്യം, അരുചി, ഇവയെ ശമിപ്പിക്കും
ധാന്വന്തര ഘൃതം
ധാന്വന്തര ഘൃതം
ദശമൂലം, കച്ചോലക്കിഴങ്ങ്, നാഗദന്തിവേര്, ദേവതാരം, ചുവന്നതഴുതാമവേര്, വെളുത്തതഴുതാമവേര്, കളളിപ്പാലവേര്, എരുക്കിലവേര്, കടുക്കാത്തോട്, നീലക്കടമ്പിന്വേര്, ചേര്‍ക്കുരു, പുങ്കിന്വേരിലെത്തൊലി, നീര്‍മാതളവേര്, കാട്ടുതിപ്പലിവേര്, പുഷ്കരമൂലം (വെളളക്കൊട്ടം), ഇവ പത്തുപലം വീതം. യവം, ലന്തക്കുരു, പഴമുതിര, ഇവ ഇടങ്ങഴി വീതം. ഇവ ഇരുനൂററിനാല്പതിടങ്ങഴി വെളളത്തില്‍ കഷായം വച്ച് നാലൊന്നാക്കി പിഴിഞ്ഞരിച്ച് അത്തിത്തിപ്പലി, തിപ്പലി, കാട്ടുമുളകിൻവേര്, വയമ്പ്, ആറ്റുവഞ്ചിവേര്. (കാനാഞ്ചി) പെരുന്തുമ്പവേര്,ത്രികൊല്പ്പക്കൊന്ന, വിഴാലരി, കമ്പിപ്പാലവേര്, ചെറുതേക്ക്, ചുക്ക്, ഇവ കല്ക്കമായി അരച്ചുകലക്കി ഇടങ്ങഴി നെയ് ചേര്‍ത്ത് കാച്ചിയരിച്ചു സേവിക്കുക. (യവം, ലന്തക്കുരു, പഴമുതിര, ഇവ വച്ചൂറ്റി രസമെടുത്തുവേണം ചേര്‍ക്കുവാന്‍) പ്രമേഹപിടകകള്‍, പാണ്ഡ്, വിദ്രധി ,ഗുല്മം, അര്‍ശസ്സ്, ക്ഷയം, ശോഫം, കൈവിഷം, മഹോദരം, ശ്വാസം, കാസം, ഛര്‍ദ്ദി, വൃദ്ധി, പ്ളീഹ, വാതരക്തം, കുഷ്ഠം, ഉന്മാദം, അപസ്മാരം, ഇവ ശമിക്കും.
കൂശ്മാണ്ഡക ഘൃതം
കൂശ്മാണ്ഡക ഘൃതം
നെയ്യുടെ എട്ടിരട്ടി കുമ്പളങ്ങാനീരില് ഇരട്ടിമധുരം കല്ക്കമായി നെയ്യുകാച്ചി സേവിക്കുക; അപസ്മാരം ശമിക്കും.
ബ്രഹ്മീ ഘൃതം
ബ്രഹ്മീ ഘൃതം
ബ്രഹ്മിയുടെ നീരില്‍ വയമ്പ് ,വെളളക്കൊട്ടം ,ശംഖുപുഷ്പത്തിന്‍വേര് ,ഇവ കല്ക്കമായി പഴയ നെയ് ചേര്‍ത്തു കാച്ചിസേവിക്കുക; ഉന്മാദം, ഗ്രഹബാധ, അപസ്മാരം, ഇവ ശമിക്കും. ഇതു ധാരണാശക്തിയെ ഉണ്ടാക്കുന്നതാണ്.
മഹത്പഞ്ചഗവ്യ ഘൃതം
മഹത്പഞ്ചഗവ്യ ഘൃതം
ദശമൂലം, ത്രിഫലത്തോട്, മഞ്ഞൾ, മരമഞ്ഞൾത്തൊലി, കുടകപ്പാലവേരിലെത്തൊലി, ഏഴിലംപാലവേരിലെത്തൊലി, കടലാടിവേര്, വട്ടപ്പൂന്താളി, കടുകുരോഹിണി, കൊന്നത്തൊലി, പുഷ്കരമൂലം (വെളളക്കൊട്ടം), ജടാമാഞ്ചി, കാട്ടത്തിവേര്, കൊടിത്തൂവവേര്, ഇവ രണ്ടുപലം വീതം പതിനാറിടങ്ങഴി വെളളത്തില്‍ കഷായം വച്ച് നാലിടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് ചെറുതേക്ക്, പാടക്കിഴങ്ങ്, തുവരപരിപ്പ്, ത്രികൊല്പ്പക്കൊന്ന, നാഗദന്തിവേര്,ചുക്ക്, കുരുമുളക്, തിപ്പലി, അടക്കാമണിയൻവേര്, പെരുങ്കുരുമ്പവേര്, പൂതവൃക്ഷം, പുത്തരിച്ചുണ്ടവേര്, അത്തിത്തിപ്പലി, നറുനീണ്ടിക്കിഴങ്ങ്, പാല്‍വളളിക്കിഴങ്ങ്, താതിരിപ്പൂവ്,കൊടുവേലിക്കിഴങ്ങ്, നീര്ക്കടമ്പിന്വേര് ഇവ കല്ക്കമായി ഇടങ്ങഴി നെയ് ചേര്‍ത്ത് കാച്ചിയരിച്ചു സേവിക്കുക; ജ്വരം, അപസ്മാരം, മഹോദരം, ഭഗന്ദരം, ശോഫം, അര്‍ശസ്സ്, കാമില, പാണ്ഡ്, ഗുന്മം , കാസം, ഗ്രഹപീഡകള്‍, ഇവ ശമിക്കും.
പടോലാദി ഘൃതം
പടോലാദി ഘൃതം
പടവലതണ്ട്, വേപ്പിന്‍ത്തൊലി ,കടുകുരോഹിണി, മരമഞ്ഞൾത്തൊലി, രാമച്ചം ,ത്രിഫലത്തോട്, ആടലോടകവേര്, കൊടിത്തൂവവേര്, ബ്രഹ്മി, പർപ്പടകപ്പുല്ല്, ഇവ ഒരുപലം വീതം. പച്ചനെല്ലിക്ക ഇടങ്ങഴി ഒന്ന്. ഇവയെല്ലാം കൂടി പതിനാറിടങ്ങഴി വെളളത്തില്‍ കഷായം വച്ച് നാലൊന്നാക്കി പിഴിഞ്ഞരിച്ച് ഇടങ്ങഴിനെയ്യും ചേര്‍ത്തു കല്‍ക്കത്തിനു മുത്തങ്ങാക്കിഴങ്ങ്, പുത്തരിച്ചുണ്ടവേര്, ഇരട്ടിമധുരം, കുടകപ്പാലയരി,ഇരുവേലി,ചന്ദനം, ചെറുതിപ്പലി, ഇവ അരപ്പലം വീതം അരച്ചുചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക; നാസാരോഗങ്ങള്‍, കര്‍ണ്ണരോഗങ്ങള്‍,നേത്രരോഗങ്ങള്‍ ഇവയും വിദ്രധി, ജ്വരം, ദുഷ്ടവ്രണം, വിസര്‍പ്പം, അപചി, കുഷ്ഠം, മാലക്കണ്ണ്, തിമിരം, മുതലായവയും ശമിക്കും.
यष्टीमधुकादि केरतैलं
यष्टीमधुकादि केरतैलं
( अनुभूतं)
यष्टीमधुकशिग्रुत्वक्
करञ्जहरिपुच्छयो : ।
चतुर्णांक्षीरिवृक्षाणां
वल्कं बीजंनतस्य च ॥
कल्कितैश्च समैरेभि :
केरतैलं विपाचितम् ।
अभ्यङ्गात्नाशयेत्शीघ्रं
कण्डू पामा विचर्चिका ॥
ഹരിപുച്ഛ = പൂവരശിൻ തൊലി
നത ബീജ = തകരക്കുരു പരിപ്പ്
☆☆☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
വരിനെല്ലിൻ വേര്
വരിനെല്ലിനുടെ വേരു
കർണ്ണത്തിന്നെത്രയും ഗുണം
മുലയിൽ പാൽപ്പെരുപ്പാനും
നന്നേറ്റം വാതപിത്തജിത്
नीवारमूलं कण्ठ्यं च
स्तन्यकृत् वातपित्तजित् ॥
☆☆☆☆☆☆☆☆☆☆☆☆☆
मरिचादि तैलम्
सुप्रभात
मरिचादि तैलम्
( अनुभूतं )
पचेन्मरिचकल्केन
तैलं क्षीरसमं भिषक् ।
केरतैलर्धभागाड्यं
पीनसश्वासकासनत् ॥
☆☆☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
അമ വേര്
അമവേർശീതമായുള്ളു
ദാഹപിത്തജ്വരാപഹം
दाहज्वरहरश्शीत -
श्शर : पित्तनिबर्हण : ॥
☆☆☆☆☆☆☆☆☆☆☆☆☆
White flower Agastya
अगस्त्य
सितकुसुमअगस्त्य
White flower Agastya
Sesbania grandiflora
Fabaceae
Flowers specifically mentioned for Night blindness and Skin disease
A rich source for Vit A
[ पित्त कफ नक्तान्ध्यनाशनम् ]
शीघ्रपुष्पः , मुनिद्रुमः ,वक्रपुष्पः
लोहित कुसुम
तत्पुष्पं नातिशीतोष्णं कटुपाकं सतिक्तकम् |
कषायं वातलं पित्तकफनक्तान्ध्यनाशनम् || (कैयदेवनिघण्टु)
Leaf..Krimighna ,Kandughna,Vishaghna
अगस्तिपत्रं कटुकं सतिक्तं गुरु कृमिघ्नं वि शदं कफघ्नम् |
कण्डूहरं शोणितपित्तहारि स्यात् सूक्ष्ममुष्णंमधुरं विषघ्नम् |(कैयदेवनिघण्टु)
Fruit ..Shoolahara,Pleha pandu hara
सुस्वादु तिक्तं कफहृत्विरूक्षं शूलप्लीहापाण्डुगरामयघ्नम् |
शोषं चगुल्मंविनिहन्त्यगस्तिफलं नितान्तंप्रकरोति पित्तम्|| (कैयदेवनिघण्टु)
मधुरशिशिरस्त्रिदोषश्रमकासविनाशनश्च भूतघ्नः ||
अगस्त्यं शिशिरं गौल्यं त्रिदोषघ्नं श्रमापहम् |
बलासकासवैवर्ण्यभूतघ्नञ्च बलापहम् || Rajanighandu
By Dr.Ajayan Sir
ജീവകം
ജീവകം
ശാസ്ത്രനാമം Crepidium resupinatum
സംസ്കൃതം പേര് : ജീവക (जीवक )
ഓർക്കിഡേസീ സസ്യകുടുംബത്തിലെ ക്രെപ്പിഡിയം ജനുസിൽപ്പെട്ട സപുഷ്പി സസ്യ സ്പീഷീസാണ് ജീവകം. പച്ചിലപ്പെരുമാൾ എന്നും അറിയപ്പെടുന്നു. അർദ്ധ നിത്യഹരിത വനങ്ങളിലും ഇലകൊഴിയും ഈർപ്പവനങ്ങളിലും കാണപ്പെടുന്ന ഇതിനെ കേരളത്തിൽ വ്യാപകമായി കണ്ടുവരുന്നു. 15 സെമീ വരെ നീളമുള്ള തണ്ട് കീഴ്ഭാഗം വണ്ണം കൂടുതലുള്ളതാണ്. ഇലകൾ അണ്ഡാകൃതിയിൽ പർപ്പിൾ നിറഭേദം ഉള്ളവയാണ്. ഓറഞ്ച് കലർന്ന മഞ്ഞനിറമുള്ള പൂക്കൾ ജൂലൈ സെപ്റ്റംബർ മാസങ്ങളിലാണ് വിരിയുന്നത്.
ആയുർവേദ ഉപയോഗം
അഷ്ടവർഗ്ഗത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് ഇത്. ഇതിന്റെ കിഴങ്ങാണ് ഔഷധത്തിനുപയോഗിക്കുന്നത്. അറ്റം കൂർത്ത് വെളുത്തുള്ളിപോലെയുള്ളതും ജലാംശം തീരെയില്ലാത്തതുമാണ്. ഇലക്ക് മധുര രസവും ശീതവീര്യവും ആണ് ഉള്ളത്.
ഔഷധഗുണം
ശരീരത്തിന് ബലവും ,ശുക്ലം, കഫം എന്നിവ ഉണ്ടാക്കുന്ന ഔഷധം കൂടിയാണിത്. കൂടാതെ രക്തക്കുറവ്, ശരീരത്തിന്റെ മെലിച്ചിൽ, അധികമായുള്ള വെള്ളദാഹം, ക്ഷയം, രക്തവികാരം, വാതം എന്നീ അസുഖങ്ങളുടെ ചികിത്സക്കായും ഇത് ഉപയോഗിക്കുന്നു.
ഉഴിഞ്ഞ ദോശ
ഉഴിഞ്ഞ ദോശ
തമിഴ് നാട്ടില്‍ വളരെ പ്രശസ്തമായ ഒരു ഡിഷ് ആണ് മുടക്കട്രാന് കീര (ഉഴിഞ്ഞ) ദോശ. സാധാരണ പെരുമുട്ടുവാതം, സന്ധി വാതം (Arthirits), നടുവേദന പ്രത്യേകിച്ചും മെലിഞ്ഞ സ്ത്രീകളില്‍ കണ്ടു വരുന്നത്, ഇവര്‍ ചികിത്സക്ക് വരുമ്പോള്‍ അവര്‍ക്ക് പല തരം ആഹാര ക്രമീകരണം ഉപദേശിക്കുന്നതോടൊപ്പം ഇതും പറയാറുണ്ട്. അനുഭവത്തില്‍ ചിലരത് ചിട്ടയായി തുടരുമ്പോള്‍ അവരുടെ ബുദ്ധിമുട്ടുകള്‍ക്ക് നല്ലൊരു വ്യത്യാസം കണ്ടു വരുന്നു. ആഴ്ച്ചയില്‍ രണ്ടോ മൂന്നോ തവണ ഉപയോഗിക്കണം. ചുട്ട ദോശക്ക് ഇളം പച്ചനിറം കിട്ടും, നല്ല രുചിയും.
ദോശ ഉണ്ടാക്കുന്ന മാവില്‍ (ഒരു കപ്പ്) കൊത്തി അരിഞ്ഞ പച്ച ഉഴിഞ്ഞ (ഒരു കപ്പ്) അരച്ച മിശ്രിതം ചേര്‍ത്ത് അരച്ച്, വേണ്ടുന്ന അളവ് കുരുമുളകും, ഉലുവയും, ജീരകവും പൊടിച്ചത്, ഉപ്പും ചേര്‍ത്ത മാവ് തലേന്ന് രാത്രി തയ്യാറാക്കിയത് കൊണ്ട് ദോശ ഉണ്ടാക്കാം. ഒരു കാര്യം മാത്രം ശ്രദ്ധിക്കണം ഉഴിഞ്ഞ വൃത്തിയുള്ള സ്ഥലത്തില്‍ നിന്നും പറിച്ചു, രണ്ടോ തവണ നന്നായി ശുദ്ധ ജലത്തില്‍ കഴുകിയ ശേഷം തണ്ട് മാറ്റി ഇല മാത്രം വേറെ എടുത്ത് ഉപയോഗിക്കുക, അത് കൂടാതെ നന്നായി അരക്കുകയും വേണം.
പല തരം ശരീര വേദനകള്‍, സന്ധി വാതം, എന്നിവയ്ക്ക് വിശേഷവും, ശോധന ഉണ്ടാക്കുവാനും ഇത് നന്ന് എന്ന് പറയുന്നു.
ഉഴിഞ്ഞ ഒരു മികച്ച Anti oxidant, anti inflammatory, anti arthritic ആണ് എന്ന് പല ശാസ്ത്രീയ പഠനങ്ങളും തെളിയിച്ചു കഴിഞ്ഞതാണ്, ഈ സസ്യത്തില്‍ അടങ്ങുന്ന luteolin-7-O-glucuronide, apigenin-7-O-glucuronide, chrysoeriol എന്ന ബയോ തന്മാത്രകള് (Bio molecules) വാത രോഗങ്ങളില്‍ (Rheumatic diseases) മികച്ച ഫലം നല്‍കും എന്നത് ശാസ്ത്ര വശം.
तिलम् and मण्ड:
तिलम्
उष्णस्त्वच्योहिमस्पर्श:
केश्योबल्यस्तिलोगुरु: I
अल्पमूत्रः कटु: पाके
मेधाग्निकफपित्तजित् ॥
मण्ड:
मण्डोवातानुलोमन:
तृट्ग्लानिदोष३ोषघ्न :
पाचनो धातुसाम्यकृत्
स्रोतोमार्द्दवकृत् स्वेदी
सन्धुक्षयतिचानलम् ॥
नाडिहिङ्गु - Gardenia resinifera
A resin having smell like Hingu
नाडिहिङ्गु
Gardenia resinifera
സോമനാധികായം, ടിക്കാമല്ലി, കമ്പി മരം
Kannada: Dikkaamaalli
Konkani: डिकमाली Marathi: डिकामाली dikamali,
Tamil: கம்பளிப்பிசின் kampali-p-picin
नाडीहिङ्गुः कटूष्णा च कफवातार्तिशान्तिकृत् |
विष्ठाविबन्धदोषघ्नमानाहामयहारि च |l
( RAJ .NIG)
By Dr.Ajayan Sir
കഞ്ഞിവെള്ളം വെറുതെ കളയല്ലേ
കഞ്ഞിവെള്ളം വെറുതെ കളയല്ലേ
ആരോഗ്യം സംരക്ഷിക്കാന്‍ എനര്‍ജി ഡ്രിങ്കുകള്‍ ശീവമാക്കുന്നവരാണ് പുതുതലമുറ. പരസ്യങ്ങളുടെ സ്വാധീനമാണ് പലപ്പോഴും ഇത്തരം പാനീയങ്ങള്‍ കുടിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ വീട്ടിലുള്ള ഏറ്റവും നല്ല ഒരു എനര്‍ജി ഡ്രിങ്ക് ഒഴിവാക്കിയാണ് നമ്മള് ഇത്തരം കൃത്രിമ പാനീയങ്ങളിലേക്ക് എത്തുന്നത് എന്നാണ് സത്യം. നമ്മള് പലപ്പോഴും അശ്രദ്ധമായി ഒഴിവാക്കുന്ന കഞ്ഞിവെള്ളത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. നമ്മുടെ നാട്ടില്‍ പരമ്ബരാഗതമായി ഉപയോഗിച്ചു വരുന്ന എനര്‍ജി ഡ്രിങ്കാണ് കഞ്ഞിവെള്ളം. എന്നാല്‍ പുതുതലമുറ കഞ്ഞിവെള്ളം കുടിക്കുന്നത് ഒരു മോശമായാണ് കാണുന്നത്. പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും ഉത്തമപ്രതിവിധയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തിന്റെ വിവിധ ഗുണങ്ങള്‍ പരിശോധിക്കാം. 1. മലബന്ധത്തിന് പ്രതിവിധി: കഞ്ഞിവെള്ളത്തില്‍ ധാരാളം ഫൈബറും അന്നജവും അടങ്ങിയിട്ടുണ്ട്. കൂടാതെ വയറിനുള്ളില്‍ നല്ല ബാക്ടീരിയകള്‍ വളരാനും കഞ്ഞിവെള്ളം സഹായിക്കുന്നു. ഇത് മലബന്ധം ഇല്ലാതാക്കാന്‍ സഹായിക്കും. 2. വയറിളക്കവും ഛര്‍ദ്ദിയും: വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകുമ്ബോള്‍ ശരീരത്തില്‍നിന്ന് ധാരാളം ജലം നഷ്ടമാകുന്നു. നിര്‍ജ്ജലീകരണം തടയാന്‍ കഞ്ഞിവെള്ളം ഏറെ ഫലപ്രദമാണ്. 3. വൈറല്‍ ഇന്ഫെക്ഷന്: വൈറസ് ബാധ മൂലമുള്ള ഇന്ഫെക്ഷന് പ്രതിരോധിക്കാന്‍ കഞ്ഞിവെള്ളം സഹായിക്കും. വൈറല്‍ പനിയുള്ളപ്പോള്‍ ശരീരത്തില്‍നിന്ന് പോഷകങ്ങള്‍ നഷ്ടപ്പെടുന്നതും കഞ്ഞിവെള്ളം ചെറുക്കും. 4. ചര്‍മ്മം ചുളുങ്ങുന്നത് തടയും: കഞ്ഞിവെള്ളം കുടിച്ചാല്‍ ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. പ്രായമേറുമ്ബോള്‍ ചര്‍മ്മത്തിനുണ്ടാവുന്ന ചുളിവ് പരിഹരിക്കാനും കഞ്ഞിവെള്ളം ഉത്തമമാണ്. 5. എക്സിമ പ്രതിരോധിക്കും: എക്സിമ മൂലമുള്ള ചൊറിച്ചിലിന് കഞ്ഞിവെള്ളം ഉത്തമ പ്രതിവിധിയാണ്. കഞ്ഞിവെള്ളത്തില്‍ അടങ്ങിയിട്ടുള്ള അന്നജമാണ് ഇതിന് സഹായിക്കുന്നത്. കഞ്ഞിവെള്ളം ഫ്രിഡ്ജില്‍വെച്ച് തണുപ്പിച്ച ശേഷം ചൊറിച്ചില്‍ ഉള്ള ഭാഗങ്ങളില്‍ തുണിയില്‍ മുക്കി തുടച്ചാല്‍ മതിയാകും. 6. മുടിയുടെ ആരോഗ്യത്തിന: മുടികൊഴിച്ചില്‍, താരന് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കഞ്ഞിവെള്ളം ഒരു പ്രതിവിധിയാണ്. അല്‍പ്പം കഞ്ഞിവെള്ളം ഉപയോഗിച്ച് തലയോട്ടിയില്‍ നല്ലതുപോലെ മസാജ് ചെയ്യുക. ഇത് മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും, മുടികൊഴിച്ചില്‍ തടയുകയും ചെയ്യുന്നു.
വേനല്‍ക്കാലത്ത് ആഹാരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വേനല്‍ക്കാലത്ത് ആഹാരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1,എരിവ് ,പുളി, ഉപ്പ് എന്നിവ പരമാവധി കുറയ്ക്കണം..
2,കഞ്ഞി പോലെ ദ്രവരൂപത്തിലുള്ള ഭക്ഷണം കൂടുതല്‍ കഴിയ്ക്കണം.
3,എണ്ണയില്‍ വറുത്ത പലഹാരം അമിതമായി ഉപയോഗിക്കരുത്.
4,ശുദ്ധമായ പഴവര്‍ഗ്ഗങ്ങള്‍ നന്നായി ഉപയോഗിക്കുക..
5,വെയിലത്തു നിന്ന് കയറി വന്നാലുടന്‍ തണുത്ത ആഹാരം കഴിയ്ക്കരുത്. പെട്ടെന്ന് തണുത്ത ആഹാരം അകത്തേയ്ക്ക് ചെല്ലുമ്പോള്‍ തണുപ്പ് തുലനം ചെയ്യാന്‍ വേണ്ടി കൂടുതല്‍ ചൂട് ശരീരം ഉല്പ്പാ ദിപ്പിക്കുന്നു.ഇത് അസുഖങ്ങള്‍ക്ക് കാരണമാകാം..
6,മത്സ്യ-മാംസാദികളുടെ ഉപയോഗം പരമാവധി കുറയ്ക്കുക..
7,രാത്രി നേരത്തേ തന്നെ ആഹാരം കഴിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കണം..!
8,ഉപ്പിട്ട നാരങ്ങാ വെള്ളമോ , മല്ലിയില, നാരകത്തില, കറിവേപ്പില, പച്ചമുളക്,ഇഞ്ചി,എന്നിവ ഇട്ടു തയ്യാറാക്കിയ സംഭാരമോ കുടിയ്ക്കുവാന്‍ ഉപയോഗിക്കുക.
9,മുത്തങ്ങ,ഇരുവേലി,രാമച്ചം,മല്ലി,പര്പ്പനടകപ്പുല്ല്,പതിമുഖം എന്നിവ ഇട്ടു തിളപ്പിച്ചാറിയ വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്..
10,പഴങ്കഞ്ഞി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് വേനല്‍ക്കാലത്ത് വളരെ നല്ലതാണ്.
ഞെരിഞ്ഞിൽ
ഞെരിഞ്ഞിൽ:
ഗോക്ഷുര, ഗോഖുരി ,കണ്ട പത്രി, എന്ന് സംസ്കൃതത്തിലും, ഞെരിഞ്ഞി, സിറുഞെരിഞ്ഞി, എന്ന് തമിഴിലും അറിയപ്പെടുന്ന ഞെരിഞ്ഞിൽ, വരണ്ട പ്രദേശങ്ങളിൽ നിലംപറ്റിത്തഴച്ചു വളരുന്നതും, തമിഴ്നാട്, കർണ്ണാടക, ആന്ത്ര പ്രദേശ് സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ ധാരാളമായി കണ്ടുവരുന്നതും, കേരളത്തിൽ അപൂർവ്വവുമാണ്. എന്നാൽ ഇതിന്റെ അപരനായി കൃഷി ചെയ്തു പോരുന്ന മറ്റൊന്ന് കൂടി ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു .
ആയൂർവ്വേദ ഔഷധങ്ങളിലെ അനേക യോഗങ്ങളിൽ ഞെരിഞ്ഞിൽ ചേരുവയാണ്. ഗ്രന്ഥങ്ങൾ തുറന്ന് നോക്കിയാൽ പറഞ്ഞു തീർക്കാൻ കഴിയാത്ത തരത്തിൽ യോഗ വർണ്ണനകളുടെ രേഖപ്പെടുത്തലുകൾ ഉണ്ട്, അത് ഏവർക്കും അറിവുള്ളതുമാണ്. അതു കൊണ്ട് മറ്റു ചില പ്രാദേശീക അറിവുകളാണ് ഇതിൽ വിശദമാക്കുന്നത്.
പച്ചക്കായ ചതച്ച് മുള്ളൊതുക്കി ചവച്ച് കവിൾകൊള്ളുന്നത് വായ്പ്പുണ്ണ് മാറ്റുവാനും,
പച്ചയില പുളി വെള്ളത്തിലിട്ട് അല്പനേരത്തിനു ശേഷം, നിലക്കടല ചേർത്ത് വേവിച്ച് കഴിക്കുന്നത്, കരൾവീക്കത്തിനു ശമനമുണ്ടാക്കുന്നതും, കുടവയർ കുറയ്ക്കുന്നതുമാണ്.
സമൂലം പാലിൽ ഇട്ട് തിളപ്പിച്ച് കൊഴുപ്പും കയ്പുമുള്ള പാൽ കുടിച്ച് അല്പനേരം കഴിഞ്ഞ് പനം ചക്കര ചവച്ചിറക്കുന്നത് ബീജ ദോഷമകറ്റുവാനും, ബീജവർദ്ധനവിനും, ലൈംഗീക താല്പര്യത്തെയുണർത്തുവാനും,
ശരീരതാപത്തെ കുറയ്ക്കുവാനും നന്ന്.
ഇലയും,പച്ചക്കായയും അരച്ച് വയറിൽ പുരട്ടുന്നത് സുഖപ്രസവത്തിനും, അരച്ച് ഉരുട്ടിയതിൽ നാലിലൊന്ന് കുരുമുളകും ചേർത്ത് പ്രസവശേഷം മൂന്ന് ദിവസം കഴിക്കുന്നത് വിശേഷമെന്ന്,പ്രാദേശീക തമിഴ് ചികിത്സകർ ഞെരിഞ്ഞിലിന്റെ പ്രയോഗരീതിയായി വിവരിക്കുന്നു.
ഇലയും തണ്ടും വെള്ളത്തിലിട്ടാൽ നിമിഷം കൊണ്ട് തന്നെ വെള്ളത്തിന് നല്ല കൊഴുപ്പും ഊറിയ കയ്പുമുണ്ടാകും, ഉടൻ തന്നെ ആ വെള്ളംകുടിക്കയെങ്കിൽ, മൂത്രാശയ രോഗങ്ങൾക്ക് ശമനമുണ്ടാകുകയും, അസ്ഥി സ്രാവരോഗങ്ങളും, ചില ലൈംഗികരോഗങ്ങളും ശമിക്കും.
ലഭ്യതയുള്ളദേശങ്ങളിലൊക്കെയും, ചികിത്സകർ ഞെരിഞ്ഞിൽ പച്ചയായിത്തന്നെ പല വിധവ്യാധി ക്കും ഔഷധങ്ങളായി ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിലും, കേരളത്തിൽ വിരളമായതിനാൽ, ഉണങ്ങിയ ഞെരിഞ്ഞിൽ കായയുടെ ഉപയോഗങ്ങൾ മാത്രമായി മാറുന്നു.
തോയതോയദാദി കഷായം
തോയതോയദാദി കഷായം
(സഹസ്രയോഗം)
ഇരുവേലി, മുത്തങ്ങകിഴങ്ങ്,പുതരിച്ചുണ്ട വേര്, പാടത്താളികിഴങ്ങ്, കൊത്തമ്പലയരി,ചുക്ക് ഇവ കൊണ്ടുള്ള കഷായം എല്ലാവിധ ജ്വരങ്ങൾക്കും ദോഷപാചനം വരുത്തുന്നതാകുന്നു
ആരോഗ്യപരിപാലനത്തിന് ചില നിർദേശങ്ങൾ
ആരോഗ്യപരിപാലനത്തിന് ചില നിർദേശങ്ങൾ
===================================
1) രാവിലെയും വൈകുന്നേരവും അരമണിക്കൂർ വീതം സൂര്യപ്രകാശമേൽകുന്നത് നല്ലതാണ്.
2) മാംസഭോജിയോ സസ്യഭോജിയോ ആവാതെ രണ്ടും ആവശ്യാനുസരണം ഉപയോഗിക്കുക.
3) പച്ചക്കറികൾ നന്നായി കഴുകിയ ശേഷമാണ് അരിയേണ്ടത് . അരിഞ്ഞശേഷം കഴുകരുത്.
4) കൈകാലുകൾ നന്നായി നിവർത്തി വെച്ച് മലർന്ന് കിടക്കുക. അല്ലെങ്കിൽ അല്പം വലത് വശത്തേക്ക് ചെരിഞ്ഞ് കിടക്കുക . കമഴ്ന്ന് കിടക്കുന്നത് നല്ലതല്ല .
5) ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കരുത് . ഒരുമണിക്കൂർ മുമ്പോ പിൻമ്പോ വെള്ളം കുടിക്കുക .
6) ഭക്ഷണത്തിൽ സമയനിഷ്ട പാലിക്കുക .
7) ദിവസം രണ്ടുനേരം കുളിക്കുക . അഴുക്കുകളിൽ നിന്നും ശരീരത്തെ ശുദ്ധമായി നിർത്തുക .
8) ശുദ്ധ വായു ശ്വസിക്കുക.
9) സ്വാർത്ഥത , അസൂയ , പക , അഹങ്കാരം എന്നിവ മനസ്സിന് സംഘർഷാവസ്ഥയെ ഉണ്ടാക്കുന്നു .
10) ദിവസേനെ ഒരു നിശ്ചിതസമയത്ത് വ്യായാമം ചെയ്യുക.
കൃഷ്ണതുളസി (Ocimum Sanctum)
കൃഷ്ണതുളസി (Ocimum Sanctum)
ഉപയോഗങ്ങൾ :
---------------------
ജലദോഷത്തിനും , ചുമയ്ക്കും : -
• തുളസിയിലനീരും കൽക്കണ്ടവും ചേർത്ത് കഴിക്കുക
• തുളസിയിലയും തണ്ടും ഇട്ട് കഷായം വച്ച് കുടിക്കുക
• ത്രികടു (ചുക്ക് , മുളക് , തിപ്പലി ), തുളസിയില ഇവ ഇട്ടുവച്ച കഷായം കൂടെക്കൂടെ കുടിക്കുക
പുഴുക്കടിക്ക് :-
• കൃഷ്ണതുളസിയില കശക്കി നീര് പുരട്ടുക
ത്വക്ക് രോഗങ്ങൾക്ക് :-
• ഇല അരച്ച് ലേപനം ചെയ്യുക
Subscribe to:
Posts (Atom)