ചന്ദ്രശൂരാദി കഷായം
(അനുഭൂതം AVS)
ചന്ദ്രശൂരാത്ചതു: ശാണം
കേതകീമൂലതസ്തഥാ
ഭൂസ്തൃണോശിഗ്രുമൂലാച്ച
മുഷ്കകാച്ച വിഡംഗത:
പൃഥക് ദ്വിശാണം സംക്ഷുദ്യ
പാചയേൽ സലിലെ ഭിഷക്
ഏതദുന്മൂലയേൽ ശീഘ്രം
കൃമിസ്തജ്ജാൻ തഥാമയാൻ II
അളവീര (കൃമിശത്രു) 3 ക
ചെറുകൈതവേര് 3 ക
ചെങ്ങണവേര് 1.5 ക
മുരിങ്ങവേര് 1.5 ക
മുളബ്ലാശിൻതൊലി 1.5 ക
വിഴാലരി 1.5 ക