ജടാമാഞ്ചി, കടുക്കാത്തോട്, മാഞ്ചി, ഓരിലത്താമര, നായ്ക്കരുണവേര്, വയമ്പ്, ബ്രഹ്മി, മുഞ്ഞവേര്, അകില്, കച്ചോലക്കിഴങ്ങ്, കടുകുരോഹിണി, കാകോളി, നിലപ്പനക്കിഴങ്ങ്, കൊത്തമ്പാലരി, ശതകുപ്പ, കുമിഴിന്‍വേര് (കോലരക്കെന്നും പക്ഷം), ശതാവരിക്കിഴങ്ങ്, നെല്ലിക്കാത്തോട്, അരത്ത, ചിറ്റരത്ത (ഓരിലയെന്നും മൂവിലയെന്നും പക്ഷം),നറുനീണ്ടിക്കിഴങ്ങ്, പാല്‍വളളിക്കിഴങ്ങ്, തേക്കിടവേര്, ഞവരനെല്ലിന്വേര്, ഇവ നെയ്യുടെ നാലിലൊരുഭാഗം കല്ക്കമെടുത്ത് നെയ്യുടെ നാലിരട്ടിവെളളത്തില് അരച്ചുകലക്കി നെയ് ചേര്‍ത്തു കാച്ചിയരിച്ചുവച്ചിരുന്നു സേവിക്കുക; നാലാംമുറപ്പനി , ഉന്മാദം, ഗ്രഹപീഡ, അപസ്മാരം, ഇവ ശമിക്കും. ധാരണാശക്തി, ബുദ്ധിശക്തി, ഓര്‍മ്മ, ഇവ വര്‍ദ്ധിക്കും. ബാലന്മാര്ക്കു ശരീരപുഷ്ടി ഉണ്ടാകും. ഇതിനു മഹാപൈശാചികഘൃതമെന്നു പേര്