സ്വാദ്ധ്യായം- 4
തിക്തോഷ്ണകഷായ
അല്പരൂക്ഷപ്രമിതഭോജെനെെ:
ധാരണോദീരണനിശാജാഗര
അത്യുച്ചഭാഷണൈ:
ക്രിയാതിയോഗഭീശോക
ചിന്താവ്യായാമമൈഥുനൈ:
ഗ്രീഷ്മാഹോരാത്രിഭുക്താന്തേ
പ്രകുപ്യതി സമീരണ:
പ്രകരണം
അ.ഹൃ. നിദാനം 1:14, 15
തിക്തോഷ്ണകഷായ:-
അല്പരൂക്ഷപ്രമിതഭോജെനെെ
👉തിക്തോഷ്ണ കഷായ പ്രായമായ അന്നം,
👉അല്പമാത്രമായ അന്നം,
👉രൂക്ഷാന്നം
ഇവ ഭുജിക്കുന്നത് കൊണ്ടും
👉കാലം കടന്നു ഭക്ഷിക്കുന്നത് കൊണ്ടും
ധാരണോദീരണനിശാജാഗര
അത്യുച്ചഭാഷണൈ:
👉വേഗധാരണം,
👉വേഗോദീരണം,
👉രാത്രിയിൽഉറക്കമിളയ്ക്കുക,
👉അധികം ഉറക്കെ
സംസാരിക്കുക
ഇവ കൊണ്ടും
ക്രിയാതിയോഗഭീശോക
ചിന്താവ്യായാമമൈഥുനൈ:
👉വമനാദിക്രിയകളുടെ
👉അതി യോഗം
👉ഭയം
👉ദുഃഖം
👉ചിന്ത
👉വ്യായാമം
👉മൈഥുനം
ഇവ. കൊണ്ടും
ഗ്രീഷ്മാഹോരാത്രിഭുക്താന്തേ
👉ഗ്രീഷ്മാന്തമായവർഷഋതു വിലും
👉പകലിന്റെയും
👉രാത്രിയുടെയും
👉ഭുക്തത്തിന്റെയും
മൂന്നിൽ ഒരു ഭാഗം ഉള്ള
അന്ത്യകാലത്തിലും
സമീരണ: പ്രകുപ്യതി
👉വാതം കോപിയ്ക്കുന്നു.