രസാദി ഗുണങ്ങൾ
രസം - തിക്തം.
ഗുണം - ലഘു ,സ്നിഗ്ദ്ധം.
വീര്യം - ഉഷ്ണം.
വിപാകം - കടു.
ദേവദാരു സ്മൃതം ദാരു
സുരാവം കിലിമം ച തത്
സ്നേഹവിദ്ധം മഹാദാരു
ഭദ്രദാർവിന്ദ്രദാരു ച
ദേവകാഷ്ഠം ഭദ്രകാഷ്ഠം
പൂതികാഷ്ഠം സുദാരു ച
സുരദാർവിന്ദ്രവൃക്ഷശ്ച
തഥൈവാമരദാരു ച .
ദേവദാരു രസേ തിക്തം സ്നിഗ്ധോഷ്ണം ശ്ലേഷ്മ വാതജിൽ
ആമദോഷവിബന്ധാധ്മ
പ്രമേഹവിനിവർത്തകം .
( ധന്വന്തരി നിഘണ്ടു )
ദേവദാരു ലഘു സ്നിഗ്ദ്ധം
തിക്തോഷ്ണം കടുപാകി ച
വിബന്ധാധ്മാനശോഫാമ
തന്ദ്രാഹിക്കാജ്വരാസ്രജിൽ
പ്രമേഹപീനസശ്ലേഷ്മ
കാസകണ്ഡൂസമീരനുൽ
( ഭാവപ്രകാശം )
ദേവകാഷ്ഠം ലഘു സ്നിഗ്ധം
തിക്തോഷ്ണം കടുകം രസേ
വിപാകെ ഹന്തി കാസാമ
ശ്വാസഹിധ്മാകഫാനിലാൻ
ജ്വരമേഹവിബന്ധാധ്മാ
കണ്ഡൂ ശോഫാസപീനസാൻ.
( കൈയദേവ നിഘണ്ടു )